സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൽ.എം.എസ്.എൽ.പി.എസ് അമരവിള
വിലാസം
അമരവിള.

അമരവിള പി.ഒ.
,
695122
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം16 - 5 - 1817
വിവരങ്ങൾ
ഫോൺ0471 2220590
ഇമെയിൽjustiinrajhm123@gmail.com
കോഡുകൾ
സ്കൂൾ കോഡ്44419 (സമേതം)
യുഡൈസ് കോഡ്32140700502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ328
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി. ജെ. ജസ്റ്റിൻ രാജ്
പി.ടി.എ. പ്രസിഡണ്ട്സതീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്കല
അവസാനം തിരുത്തിയത്
03-02-20224441902


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം നഗരത്തിൽ 21 കിലോമീറ്റർ തെക്കുമാറി പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവുമായ നെയ്യാറിന്റെ തീരത്താണ് അമരവിള എൽ .എം..എസ്. എൽ .പി.സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നത് .നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. ചെറിയ ചെറിയ കുന്നുകളും അരുവികളും ഈ പ്രദേശത്തിന്റ പ്രത്യേകതകളാണ്. അമരവിള (ദേവന്മാർ വസിച്ചിരുന്ന വിള) എന്ന വാക്കിൽ നിന്നാണ് അമരവിള എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. ഈ നാട്ടിലെ ജനങ്ങൾ ഇരുന്നൂറു വർഷങ്ങൾക്കു മുമ്പ് ഇവിടെ കുടിയേറിപ്പാർത്തവരായിരുന്നു.

പത്തെൺപതാം നൂറ്റാണ്ടിന്റ ആദ്യ ഘട്ടത്തിൽ തന്നെ ക്രിസ്തുമതം ഈ പ്രദേശത്തു എത്തിയതായി തെളിവുകൾ ഉണ്ട്. ലണ്ടൻ മിഷനറി സൊസൈറ്റിയുടെ (എൽ.എം.എസ്) ആഭിമുഖ്യത്തിലാണ്‌ ഈ പ്രദേശത്ത് സുവിശേഷപ്രവർത്തനങ്ങൾ ആരംഭിച്ചത്. ചാൾസ് മീഡ് എന്ന മിഷനറിക്കായിരുന്നു ഈ പ്രദേശത്തിന്റ ചുമതല. അദ്ദേഹം ലണ്ടനിലേക്കയച്ച ഒരു കത്തിൽ നിന്നും 1830 -ൽ കല്ലുമത്തുറ (ഇന്നത്തെ അമരവിള) എന്ന സ്ഥലത്ത് ഒരു സ്കൂൾ റൂം പണിതതായും, ഈ സ്കൂളിന് തദ്ദേശീയ ഗവൺമെന്റിന്റ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രേഖാമൂലം അനുവാദം നൽകിയിരുന്നതായും പ്രത്യേകം എടുത്തു പറയുന്നുണ്ട്. അതിനാൽ ഈ സ്കൂൾ ആരംഭിച്ചത് 1830 -ൽ തന്നെ എന്നാണ് സ്കൂൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതും.

ആദ്യകാലത്ത് സഭയിലെ അംഗങ്ങളുടെ കുട്ടികളായിരുന്നു അവിടെ പഠിച്ചിരുന്നത്. അതിന് നേതൃത്വം നൽകിയിരുന്നത് മിഷനറിമാരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ അവർ വളരെ ശ്രദ്ധിച്ചിരുന്നു. 1833-ൽ രണ്ടു മുറികളുള്ള ഒരു വിദ്യാലയവും അധ്യാപകരും ഇവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റ അനാചാരങ്ങളും അജ്ഞതയും തുടച്ചുനീക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ എന്നും മനസ്സിലാക്കിയ മിഷനറിമാർ സ്കൂൾ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയോടു കൂടി മുന്നോട്ടു കൊണ്ടു പോയി. ആദ്യഘട്ടത്തിൽ മുപ്പതോളം കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. മിഷനറിയോടൊപ്പം ചെറുപ്പക്കാരനായ ഒരു അധ്യാപകൻ വളരെ ശ്രദ്ധയോടും ചിട്ടയോടും കൂടി സ്കൂൾ നടത്തിയിരുന്നതായും കാണുന്നു.

രണ്ടു മുറികളിൽ വളരെനാൾ പ്രവർത്തിച്ചിരുന്ന വിദ്യാലയം വിപുലപ്പെടുത്തുകയും 1840-ന് ശേഷം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള എൽ.എം.എസ്.എൽ.പി. സ്കൂളായി മാറുകയും ചെയ്തു.1886-ലെ കണക്കുകളിൽ സഭയിലെ പകുതിയോളം ആളുകൾക്കും അക്ഷരാഭ്യാസം ലഭിച്ചിരുന്നതായും കാണുന്നു. സ്കൂളിന്റെ ചുമതല എൽ.എം.എസ് അഥവാ ലണ്ടൻ മിഷൻ സൊസൈറ്റി നിയമിച്ചിരുന്ന സഭയിലെ ശുശ്രൂഷകർക്കായിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ കൂട്ടിക്കൊണ്ട് വന്ന് പഠിപ്പിക്കുന്ന രീതിയും അന്നുണ്ടായിരുന്നു.

      1985-ൽ പള്ളി കോമ്പൗണ്ടിൽ സ്ഥിതി ചെയ്തിരുന്ന പഴയതും ജീര്ണാവസ്ഥയിലായിരുന്നതുമായ പഴയ രണ്ട് പ്രൈമറി സ്കൂൾ കെട്ടിടങ്ങളും പൊളിച്ചു മാറ്റി ഇന്ന് കാണുന്ന രീതിയിൽ സ്കൂൾ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ-
  • ജെ.ആർ.സി
  • വിദ്യാരംഗംന
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

                              എൽ എം എസ് എൽ പി എസ് അമരവിള സ്കൂളിനെ 26-07-2016 ൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ്  മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകൾ മോഡൽ സ്കൂളായി പ്രഖ്യാപിക്കുകയും എൽ എം എസിൻെറ മികച്ച അധ്യാപകനായി ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിനെ ആദരിക്കുകയും ചെയ്തു.
 
ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.ശ്രീ രവീന്ദ്രനാഥ് അവർകൾ മോഡൽ സ്കൂളായി പ്രഖ്യാപിക്കുന്നു.
2017-ലെ സംസ്ഥാന സർക്കാരിൻെറ മികച്ച അധ്യാപകനുള്ള അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ്  മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകളിൽ നിന്നും ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാറിന് ലഭിക്കുകയുണ്ടായി.
 
2017-ലെ സംസ്ഥാന സർക്കാരിൻെറ മികച്ച അധ്യാപകനുള്ള അവാർഡ് ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. ശ്രീ.രവീന്ദ്രനാഥ് അവർകളിൽ നിന്നും ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ വി.ജെ ജസ്ററിൻരാജ് സാർ ഏറ്റു വാങ്ങുന്നു

വഴികാട്ടി

"https://schoolwiki.in/index.php?title=എൽ.എം.എസ്.എൽ.പി.എസ്_അമരവിള&oldid=1578939" എന്ന താളിൽനിന്ന് ശേഖരിച്ചത്