യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്
യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ് | |
---|---|
വിലാസം | |
PERINJANAM PERINJANAM , CHAKKARAPADAM പി.ഒ. , 680686 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1967 |
വിവരങ്ങൾ | |
ഫോൺ | 0480 2641617 |
ഇമെയിൽ | perinjanameastups@gmail.com |
വെബ്‍സൈറ്റ് | https://www.fasebook.com/eastups.perinjanam |
കോഡുകൾ | |
സ്കൂൾ കോഡ് | 24567 (സമേതം) |
യുഡൈസ് കോഡ് | 32071001404 |
വിക്കിഡാറ്റ | Q64090525 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിഞ്ഞനം |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 127 |
ആകെ വിദ്യാർത്ഥികൾ | 294 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു വാലിപ്പറമ്പിൽ |
പി.ടി.എ. പ്രസിഡണ്ട് | സലീം എം.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദുകലെ .കെ കെ |
അവസാനം തിരുത്തിയത് | |
02-02-2022 | 24567 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിന്നിരുന്ന മലബാറിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമത്തിൽ വിജ്ഞാനദീപത്തിന്ടെ കൈത്തിരി കൊളുത്തുവാൻ ആദ്യമായി മുന്നോട്ടുവന്നത് ശ്രീ കരുവത്തിൽ അയ്യപ്പനായിരുന്നു.അദ്ദേഹത്തിന്ടെ സീമന്ത പുത്രനായ മാധവൻ മാസ്റ്റർ ആയിരുന്നു സ്കൂൾ ന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാരഥ്യം വഹിച്ചത്.സ്കൂളിന്റെ സ്ഥാപകനായ ഇദ്ദേഹം ഈ വിദ്യാലയത്തിൻടെ മാനേജരും അധ്യാപകനും പ്രധാന അധ്യാപകനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1.25 ഏക്കർ സ്ഥലത്താണ്.15 ക്ലാസ്സ്മുറികളാണുള്ളത് .നല്ല സൗകര്യത്തോടുകൂടിയ ഓഫീസ്‌റൂമും സ്റ്റാഫ്‌റൂമും ഉണ്ട് .എം എൽ എ ഫണ്ട് ഉപയോഗിച്ചു് ഉണ്ടാക്കിയ ലൈബ്രറി കെട്ടിടത്തിൽ (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി )എല്ലാ വിഭാഗത്തിലുള്ള പുസ്തകങ്ങളും തരാം തിരിച്ചു സൂക്ഷിച്ചിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് . കൂടുതൽ വായിക്കുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ ഗൈഡിങ് പി ടി എ ഒ എസ് എ വിദ്യാരംഗം കലാസാഹിത്യവേദി ഗാന്ധിദർശൻ കാർഷികക്ലബ്
മുൻ സാരഥികൾ
മുൻകാല പ്രധാന അധ്യാപകർ മാധവൻ മാസ്റ്റർ,ഗോപാലൻ നമ്പ്യാർ മാസ്റ്റർ,ടി.ആർ സുബ്രഹ്മണ്യൻ മാസ്റ്റർ,കേശവമേനോൻ മാസ്റ്റർ,നാണുമേനോൻ മാസ്റ്റർ ,പി. സി ഭാസ്കരൻ ,കുഞ്ഞിറ്റി മാസ്റ്റർ ,രാമൻകുട്ടി മാസ്റ്റർ നളിനിക്കുട്ടി ടീച്ചർ ,പി ശ്രീധരമേനോൻ ,അമ്മു ടീച്ചർ ,ശാക്തീധരൻ മാസ്റ്റർ , വി .പി ഹരിലാൽ മാസ്റ്റർ , സരസ്വതി ടീച്ചർ , റോസിലി ടീച്ചർ ,ഇ.കെ രാജൻ മാസ്റ്റർ ,വി.എസ് അംബികാദേവി ടീച്ചർ ,കെ .എസ് റാണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൻടെ ഉന്നതിക്കായി പ്രയത്നിച്ച പ്രധാന അധ്യാപകരാണ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പല മേഖലകളിലും പ്രശസ്തരായ ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ ചരിത്രത്തിലുണ്ട്. അധ്യാപനരംഗത്തും ,എഞ്ചിനീയറിംഗ് മേഖലകളിലും,ആതുരസേവനരംഗത്തും,വ്യവസായരംഗത്തും,കലാകായികമേഖലകളിലും ,കാർഷികമേഖലകളിലും പ്രശസ്തരായ വ്യക്തികൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഡോ ശരവനരാജൻ,ഡോജയരാജൻ,ഡോവനജ,ഡോസോമനാഥൻ,ഡോ ജ്ഞാനാംബിക,ഡോ ഷാജി,ഡോ സിയാദ്,ഡോ ലക്ഷ്മി,ഡോ നിമിഷ ശിങ്കൻ,ഡോ ശാലിന്യ,കേണൽ സുഗതൻ,നവ്യ,ശ്രുതി,പി കെ ശിവാനന്ദൻ,സുബ്രഹ്മണ്യൻ,ശിവശങ്കരൻ,ലളിത ഇ കെ,തങ്കമണി,കോമളം,ആനി പടമാടൻ,രേണുക ഇന്ദുശേഖർ,ശ്രീജ,ലത കരുവത്തിൽ,കെ വി മഞ്ജു,പുല്ലാനി സദാനന്ദൻ,ബാലൻ,കളപ്പുരക്കൽ ജയശങ്കരൻ,ലിജേഷ് കുമാർ,ലോഹി കുടിലിങ്ങൾ,ജോൺസൻ പടമാടൻ,ഷമീർ മുഹമ്മദ്,ഹരിലാൽ കോലന്ത്ര,ഇ ആർ ഷാജി,പ്രശാന്ത് .................
നേട്ടങ്ങൾ .അവാർഡുകൾ.
1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട്.'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.1990 ഇൽ ഇവിടെ ഭാരത് ഗൈഡ് വിഭാഗം രജിസ്റ്റർ ചെയ്തു.അന്ന് ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ ആകെയുള്ള 7 ഗൈഡ് കമ്പനികളിൽ ഒന്നായിരുന്നു ഇത്.അന്ന് മുതൽ മികച്ച രീതിയിൽ ഇതിന്ടെ സേവനം നടക്കുന്നു.കിഡ്നിരോഗബാധിതർക്കുള്ള സംഭാവന ഏറ്റവും കൂടുതൽ സമാഹരിച്ചത് ഈ യൂണിറ്റ്അംഗങ്ങൾ ആയിരുന്നു.'ഒരു സ്വപ്നം ഒരു വീട്'പദ്ധതിയുടെ സമാഹരണവും ഏറ്റവും കൂടുതൽ നടത്താൻ കഴിഞ്ഞു .ഈ പദ്ധതി പ്രകാരമുള്ള ഭവനം ഈ വിദ്യാലയത്തിലെ കുട്ടിക്കാണ് ലഭിച്ചത്. ഇവിടത്തെ ഗൈഡ് ക്യാപ്റ്റൻ വാലിപറമ്പിലിന് ഗൈഡിങ്ങിൽ ദീര്ഘകാലസേവനത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1999 ഇൽ മികച്ച യു പി സ്കൂൾ ഹെൽത്ക്ലബ്ബിനുള്ള ജില്ലാതല പുരസ്‌കാരം ഡി പി ഐ ലിഡാജേക്കബ് ഇൽ നിന്നും ലഭിച്ചു . വലപ്പാട് ഉപജില്ലയിൽ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ച സ്കൂളാണിത് .എം എൽ എ ഫണ്ട് ഉപയിഗിച്ചു (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി) ലൈബ്രറി കെട്ടിടം ഉണ്ടാക്കി . പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഇത് ഉണ്ടാക്കിയത്ആവും .2006 ഇൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും ഏറ്റവും നല്ല ലൈബ്രറിക്കുള്ള അവാർഡ് ലഭിച്ചു. കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള പുരസ്‌കാരം 2012 മുതൽ തുടർച്ചയായി ലഭിച്ചു.മലയാള മനോരമ "നല്ല പാഠം പദ്ധതി"2012 -13 വർഷത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്കു പുരസ്ക്കാരം ലഭിച്ചു ഈ വിദ്യാലയം സ്ഥാപിതമായതുമുതൽ പഠനപ്രവർത്തനങ്ങളിലും സ്തുത്യർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .സ്പെഷ്യലിസ്റ് അധ്യാപകരുടെ സേവനം ഇപ്പോഴില്ലെങ്കിലും കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ ജില്ലാതലം വരെ എത്താൻ സാധിക്കുന്നുണ്ട് . 2016-17 വർഷത്തിലെ മാധ്യമത്തിന്റെ മലർവാടി ക്വിസിൽ ജില്ലാതല ഫസ്റ്റും അക്ഷരമുറ്റം ക്വിസിൽ സബ്ജില്ലാതല സെക്കന്റും ഈ സ്കൂളിലെ വിദ്യാർത്ഥികൾക്കായിരുന്നു.
വഴികാട്ടി
{{#multimaps:10.3090356,76.1586254|zoom=15}}