സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്ത് മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ഇ വി യു പി എസ്സ് കൂതാളി
EVUPS KOOTHALI
വിലാസം
ഇശ്വര വിലാസം അപ്പർ പ്രൈമറി സ്കൂൾ കൂതാളി
,
കൂതാളി പി.ഒ.
,
695505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം21 - 5 - 1963
വിവരങ്ങൾ
ഫോൺ0471 2243196
ഇമെയിൽevupskoothali@gmail.com
കോഡുകൾ
സ്കൂൾ കോഡ്44551 (സമേതം)
യുഡൈസ് കോഡ്32140900404
വിക്കിഡാറ്റQ64035404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളറട
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ117
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന ക്രിസ്റ്റബൽ
പി.ടി.എ. പ്രസിഡണ്ട്ബിനു
എം.പി.ടി.എ. പ്രസിഡണ്ട്വിജില
അവസാനം തിരുത്തിയത്
31-01-202244551 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലയോര പ്രദേശമായ വെള്ളറടയിൽ പുതു വീട് എന്ന കുടുംബത്തിൽ കണക്ക് നാരായണപിള്ളയുടെ അനന്തരവനായി ശ്രീ. എൻ. ഈശ്വരപിള്ള 1903-ൽ ജനിച്ചു.നിലത്തെഴുത്ത് ആശാൻ്റെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. പതിനേഴാമത്തെ വയസ്സുമുതൽ കാർഷിക, സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. തലയെടുപ്പോടു കൂടി  പ്രവർത്തിച്ച മഹത് വ്യക്തി എന്ന നിലയിൽ 1952-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വ സ്ഥാനങ്ങൾ കൈകാര്യം ചെയ്തു.1952-ൽ വെള്ളറട ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശ്രമഫലമായി ആനപ്പാറ ആശുപത്രി വെള്ളറട പോലീസ് സ്റ്റേഷൻ, പനച്ചമൂട് മാർക്കറ്റ്, പഞ്ചായത്ത് ഓഫീസ് സ്ഥലം, ഓഫീസ് കെട്ടിടം, ഗ്രാമീണ പോസ്റ്റ് ഓഫീസ്, വനംവകുപ്പ് ഓഫീസ്, വെള്ളറട യിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ ചാരുംകുഴി എൽ. പി. എസ്  നെ യു. പി. എസ് ആയി ഉയർത്തുകയും ചെയ്തു.

1962 -ൽ  ആർ. എം. പി  യുടെ സഹകരണത്തോടെ കൂതാളിയിൽ ഈശ്വര വിലാസം യു. പി സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂൾ സ്ഥാപിക്കുമ്പോൾ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.16 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. ഇന്ന് വെള്ളറട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, പൊതുമേഖലാ ഉദ്യോഗസ്ഥർ, എന്നിങ്ങനെ സമസ്ത മേഖലയിലും മുൻപന്തിയിൽ എത്തുവാൻ കഴിഞ്ഞു.1989-ൽ 86 ആം വയസ്സിൽ എൻ. ഈശ്വരപിള്ള ഈ നാടിനോട് വിട പറഞ്ഞു. കൂതാളി ഇ. വി. യു. പി. സ്കൂൾ ഇന്നും പാറശാല സബ്ജില്ലയിൽ എയ്ഡഡ് സ്കൂളിൽ മികച്ച സ്കൂളായി നിലകൊള്ളുന്നു. അറിവിന്റെ ലോകത്തേക്ക് മാതൃകാപരമായ അധ്യാപനം, അച്ചടക്കം, മത്സര പരീക്ഷാ വിജയങ്ങൾ ഇ. വി. യു. പി. എസ്. അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

സ്കൂളിൽ എത്താനുള്ള മാർഗ്ഗം :

പാറശ്ശാല -കാരക്കോണം -പനച്ചമൂട് -കലിംഗുനട -നെല്ലിശ്ശേരി -ആറാട്ടുകുഴി -കൂതാളി

നെയ്യാറ്റിൻകര -കാരക്കോണം -പനച്ചമൂട് -കലിങ്കുനട-നെല്ലിശ്ശേരി -ആറാട്ടുകുഴി -കൂതാളി

കാട്ടാക്കട -ഒറ്റശേഖരമംഗലം-ചെമ്പൂർ -വെള്ളറട -ആനപ്പാറ -ആറാട്ടുകുഴി -കൂതാളി

{{#multimaps: 8.45625,77.20871 | width=500px | zoom=12 }}

"https://schoolwiki.in/index.php?title=ഇ_വി_യു_പി_എസ്സ്_കൂതാളി&oldid=1534711" എന്ന താളിൽനിന്ന് ശേഖരിച്ചത്