സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിൽ, പാനൂർ മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന പൂക്കോം എന്ന പ്രദേശത്തു കാട്ടിമുക്കിൽ മൂന്നുനിലകളിലായി തലയുയർത്തി നില്കുന്ന ഒരു എയിഡഡ് പ്രൈമറി സ്കൂളാണ് പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ. പ്രൈമറി വിഭാഗത്തിൽ 23 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 8 അധ്യാപകരും, അനധ്യാപകരും അടക്കം 50 ഓളം ആളുകൾ ജോലി ചെയ്യുന്ന ഈ സ്ഥാപനം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലും മറ്റു സാംസ്‌കാരിക മേഖലകളിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്...

പൂക്കോം മുസ്ലിം എൽ പി എസ്
BUILD YOUR FUTURE HERE
വിലാസം
പൂക്കോം

പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ

പൂക്കോം

പാനൂർ, കണ്ണൂർ, കേരള
,
പാനൂർ പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം30 - 03 - 1925
വിവരങ്ങൾ
ഫോൺ0490 2318001
ഇമെയിൽpookkommlps14451@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14451 (സമേതം)
യുഡൈസ് കോഡ്32020500607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാനൂർ മുനിസിപ്പാലിറ്റി,
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ356
പെൺകുട്ടികൾ369
ആകെ വിദ്യാർത്ഥികൾ725
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ സിദ്ധീഖ് കെ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് കോളിപ്പൊയിൽ
എം.പി.ടി.എ. പ്രസിഡണ്ട്റാഷിദ അഫ്സൽ
അവസാനം തിരുത്തിയത്
31-01-2022NEERAJRAJM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽപി സ്കൂൾ പ്രയാണം തുടങ്ങിയിട്ട് 97ആം വർഷം. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പൂക്കോം പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിലെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യ പെട്ടതാണ്.

 
ഓർമ്മകളിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ

ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ Read More>>>>

സാരഥികൾ

മാനേജ്മെന്റ്

പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്‌ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. കേരള മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു.  ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി.

ഭൗതികസൗകര്യങ്ങൾ

പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ   ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്.

 
സ്മാർട്ട് ക്ലാസ്

പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ അദ്ധ്യാപകർ

ഓൺലൈൻ പഠനം

കോവിഡ് മഹാമാരി ലോകത്തു നാശം വിതച്ചുRead More>>>>

ഞങ്ങളൊന്ന് മാറി ചിന്തിച്ചു😊

ചിത്രങ്ങളിലൂടെ പി.എം.എൽ.പി.എസ്

ഞങ്ങൾ അഭിമാനിക്കുന്നു നിങ്ങളിലൂടെ

പൂർവവിദ്യാർത്ഥികളിൽ ചിലർ


വഴികാട്ടി

  • കണ്ണൂർ ജില്ല ദേശീയപാത 66 നിന്നും കുഞ്ഞിപ്പള്ളി വഴി മേക്കുന്ന് പാനൂർ റോഡിൽ പൂക്കോം പ്രദേശത്ത് കാട്ടിമുക്കിന് സമീപം സ്ഥിതി ചെയ്യുന്നു.(10.3 km)
  • കൂത്തുപറമ്പ് നിന്നും പൂക്കോം ഭാഗത്തേക്ക് (11.2km), കാട്ടിമുക്കിനു സമീപം.
  • പാനൂരിൽ നിന്ന് 1.2 കിലോമീറ്റർ കാട്ടിമുക്കിന് സമീപം.
  • തലശ്ശേരി വഴി പൂക്കോം പാനൂർ റോഡ്(10.7 km).
  • തലശ്ശേരി വഴി പാനൂർ പൂക്കോം  റോഡ് (12.5km).

{{#multimaps: |zoom=16 |11.747220132203529, 75.57485306864328}}

"https://schoolwiki.in/index.php?title=പൂക്കോം_മുസ്ലിം_എൽ_പി_എസ്&oldid=1520527" എന്ന താളിൽനിന്ന് ശേഖരിച്ചത്