ഗവ. എൽ.പി.എസ്. തെങ്ങേലി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
2010 ൽ ശതാബ്ദി ആഘോഷിച്ച തെങ്ങേലി ഗവൺമെന്റ് എൽ പി സ്കൂൾ കുറ്റൂർ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണിത്. വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ച പ്രഗത്ഭരായ അധ്യാപകരാൽ നയിക്കപ്പെട്ട പ്രസ്തുത സ്കൂളിന് ഒട്ടേറെ പ്രതിഭകളെ രാഷ്ട്രത്തിന് സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
| ഗവ. എൽ.പി.എസ്. തെങ്ങേലി | |
|---|---|
| വിലാസം | |
തെങ്ങേലി കുറ്റൂർ (സബ് -തെങ്ങേലി ) പി.ഒ. , 689106 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 0469 2614430 |
| ഇമെയിൽ | glpsthengeli@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37208 (സമേതം) |
| യുഡൈസ് കോഡ് | 32120900511 |
| വിക്കിഡാറ്റ | Q87592632 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | തിരുവല്ല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | തിരുവല്ല |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 14 |
| പെൺകുട്ടികൾ | 6 |
| ആകെ വിദ്യാർത്ഥികൾ | 20 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മറിയാമ്മ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ബിപിന സുജിത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി |
| അവസാനം തിരുത്തിയത് | |
| 30-01-2022 | THENGELILPS |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻറെ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ തെ ങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16.കൂടുതൽ ചരിത്ര വിശേഷങ്ങൾ
കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള സ്കൂൾ പ്രവർത്തനങ്ങളെ സംബന്ധിച്ച ചരിത്രരേഖകൾ <--click here
ഭൗതികസൗകര്യങ്ങൾ
1910 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ എലിമെന്ററി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന് 24.50 സെൻറ് (09 ആർ 90 ച. മീ ) കരഭൂമി ആണുള്ളത്. വർഷാവർഷം സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് കൺ ട്രാക്ടർ ചാക്കോ ചാക്കോ ഉമയാറ്റുകരയും പണിക്കാരുമൊത്ത് കെട്ടി മേച്ചിൽ നടത്തി ഓല ഷെഡ് പുതുക്കിയിരുന്നതായി രേഖയിൽ കാണുന്നു. 1950 ൽ മൂന്നു ക്ലാസ് മുറികളും ഓഫീസ്റൂം മച്ചിട്ടത് ഉൾപ്പെടെയുള്ള ഓടിട്ട കെട്ടിടം നിലവിൽവന്നു. പിന്നീട് കുട്ടികളുടെ വർദ്ധനവ് മൂലം കൂടുതൽ കെട്ടിടം ആവശ്യമായി വന്നു. കൂടുതൽ വായിക്കുക
മികവുകൾ
വിദ്യാലയത്തിന്റെ മികവു പ്രവർത്തനങ്ങൾ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂക.
മുൻസാരഥികൾ
| ക്രമ
നമ്പർ |
പേര് | കാലഘട്ടം(മലയാള വർഷം) |
|---|---|---|
| 1. | ജി നാണു പിള്ള
തേലപ്പുറത്ത് കുറ്റൂർ |
18/12/119-17/03/124 |
| 2. | എംഎൽ സരസ്വതിയമ്മ
കൂത്തു പള്ളി തെങ്ങേലി |
20/03/124- |
| 3. | കൃഷ്ണൻ നായർ | |
| 4. | കെ കെ മറിയം |
| ക്രമ
നമ്പർ |
പേര് | കാലഘട്ടം |
|---|---|---|
| 1. | കെ കെ ചെല്ലമ്മ | 21/06/79-04/08/81 |
| 2. | കെ എൻ സരോജിനിയമ്മ
തെങ്ങേലി |
1981-1983 |
| 3. | ത്രേസ്യാമ്മ തോമസ്
തിരുമൂലപുരം |
1983-1987 |
| 4. | വികെ പങ്കജാക്ഷി
തിരുമൂലപുരം |
1988-1991 |
| 5. | കെ പി കുഞ്ഞമ്മ
കുറ്റൂർ |
1991-1993 |
| 6. | അച്ചാമ്മ ടി കെ മുണ്ടിയപ്പള്ളി | 1993-1995 |
| 7. | എംഎം ഏലിയാമ്മ
ചാത്തങ്കേരി |
04/05/95-30/04/98 |
| 8. | അലക്സാണ്ടർ മത്തായി ചീരഞ്ചിറ | 09/07/98-31/03/2003 |
| 9. | എൻ ജയകുമാരി
തുകലശ്ശേരി |
02/06/2003-31/03/2008 |
| 10. | കെ കെ ശാന്ത കുറ്റൂർ | 25/05/2008-30/05/2016 |
| 11. | എലിസബത്ത് ജോസഫ് കുറ്റൂർ | 01/07/2016-31/052021 |
പ്രവർത്തനങ്ങൾ
പ്രവേശന ഉത്സവം ഫസ്റ്റ് ബൽ ക്ലാസ്
ജൂൺ 1 ഉത്സവലഹരിയിൽ ആരംഭിച്ചിരുന്ന അധ്യയനവർഷം താളമേളങ്ങൾ ഇല്ലാതെ, ഉണർത്തുപാട്ടുകൾ ഇല്ലാതെ പുതിയ ബാഗും പുസ്തകവും നോട്ട്ബുക്കും ഇല്ലാതെ ആരംഭിക്കുന്നു. ഇതിനൊരു പരിഹാരമായി അധ്യാപകർ കുട്ടികളുടെ വീടുകളിൽ പുതിയ നോട്ട് ബുക്ക് പെൻസിൽ മിഠായി തുടങ്ങിയവയുമായി എത്തി. പഠനത്തിന്റെ പുതിയ അനുഭവം പരിചയപ്പെടുത്തി. കുട്ടികളുടെ പഠന സൗകര്യങ്ങൾ വിലയിരുത്തി. തങ്ങളുടെ അധ്യാപകരിൽ നിന്നും മധുരമുള്ള കൈനീട്ട ത്തോടെ കുട്ടികൾ ഉണർന്നു. പഠനത്തിന് നാന്ദികുറിച്ചു. രക്ഷകർത്താക്കളെ ബോധവൽക്കരിച്ചു.
കോവിഡ് കാലത്തെ അധ്യയനം 2020/21
കോവിഡ് പശ്ചാത്തലത്തിൽ 2021 വർഷത്തെ അധ്യയനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയായിരുന്നു പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ വഴിയാണ് നടത്തിയത് ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ, മലയാളത്തിളക്കം , അധ്യാപകദിനം ഓൺലൈൻ അസംബ്ലി , ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയവ ഭംഗിയായി നടത്താൻ സാധിച്ചു. ഓൺലൈൻ പഠനത്തിനായി കുട്ടിയെ ഒരുക്കിയും ഓൺലൈൻ ക്ലാസിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കുട്ടിയെ സജീവമാക്കുകയും ചെയ്ത അമ്മയ്ക്കും കുട്ടിക്കും ഉള്ള പുരസ്കാരം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഞ്ജു കെജി മാനദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്തു.
അദ്ധ്യാപകർ
- ശ്രീമതി മറിയാമ്മ ജോസഫ് (പ്രധാനാധ്യാപിക)
- ജെസ്സി മാത്യു
- ഷാഫിന ഇ
- ബിന്ദു ലക്ഷ്മി വി
- ഷമീറ എസ് (പ്രീ പ്രൈമറി)
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.359866, 76.580269|zoom=10}}