ജി.എൽ.പി.എസ്. ചൂനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊന്മള പഞ്ചായത്തിൽ ചൂനൂർ ദേശത്തിന് തിലകക്കുറി ചാർത്തിക്കൊണ്ട് പ്രശോഭിക്കുന്ന വിദ്യാലയമാണ് ജിഎൽപി സ്‌കൂൾ ചൂനൂർ. പ്രി- പ്രൈമറി ഉൾപ്പെടെ 219 കുട്ടികൾ ഇവിടെ വിദ്യ നേടുന്നു . 7 അധ്യാപകരും ഒരു പ്യൂണും ആണ് ഇവിടെ ജോലി ചെയ്യുന്നത്.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കലാ, കായിക, പഠന മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു.
ജി.എൽ.പി.എസ്. ചൂനൂർ | |
---|---|
വിലാസം | |
ചൂനൂർ G. L. P. S. CHOONUR , ചേങ്ങോട്ടൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 9400694967 |
ഇമെയിൽ | glpschunoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18434 (സമേതം) |
യുഡൈസ് കോഡ് | 32051400303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൊന്മള, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആഗ്നസ് സേവ്യർ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ്. എൻ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത പട്ടത്ത് |
അവസാനം തിരുത്തിയത് | |
29-01-2022 | Sasimaliyekkal |
സ്കൂൾ ചരിത്രം
1957 ജനുവരി 2 ന് (പഴയ ആന്വൽ ഇൻസ്പെൿഷൻരജിസ്റ്റർ പ്രകാരവും,ആദ്യത്തെ അധ്യാപകനായിരുന്ന ശ്രീ.ഇന്ത്യനൂർ ഗോപി മാഷ് എഴുതിയ 'ചൂനൂർ 'സ്കൂളിന്റെ സുവർണജൂബിലി സ്മരണികയിലെ 'ചൂനൂർ സ്കൂളിന്റെആരംഭം' എന്ന ലേഖനം അടിസ്ഥാനമാക്കിയും) മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ എലിമെൻററി സ്‌കൂൾ എന്ന പേരിലായിരുന്നു സ്കൂളിന്റെ തുടക്കം .പഠിച്ചവരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും നാട്ടിൻപുറങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വിപുലമാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതി പ്രകാരമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . 1960 ൽ സമ്പൂർണ എൽ പി സ്‍കൂൾ ആയി.ഏകാധ്യാപക വിദ്യാലയമായിട്ടാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ഒളകര അഹമ്മദ് ഹാജിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന മദ്രസ്സ കെട്ടിടത്തിലാണ് അന്ന് സ്‌കൂൾ നടത്തിയിരുന്നത്. തുടക്കത്തിൽ35 കുട്ടികൾ ഉണ്ടായിരുന്നു . ശ്രീ ഇന്ത്യനൂർ ഗോപി മാഷായിരുന്നു ആദ്യത്തെ അധ്യാപകൻ . പിന്നീട് പറമ്പാടൻ മുഹമ്മദ് ഹാജി ദാനമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ പ്രി- പ്രൈമറിയിലേതുൾപ്പെടെ 219 കുട്ടികൾ ഇവിടെ പഠിക്കുന്നു .
അദ്ധ്യാപകർ
1 .ആഗ്നസ് സേവ്യർ (പ്രധാനാധ്യാപിക)
2 .റസീന കെ
3 .ബൈജു കണക്കൻതൊടി
4 .സുൽഫത് കെ എൻ
5 .ഫാത്തിമ സുഹ്‌റ എം
6 .ശശി മാളിയേക്കൽ
7 .അബ്ദുള്ള സി എച്ച്
പാഠ്യേതര പ്രവർത്തനങ്ങൾ
1. കലാമേള
2.ശാസ്ത്രമേള
3.കായികമേള
4.ശില്പശാലകൾ
5.പഠന യാത്രകൾ
6.സൈക്കിൾ പരിശീലനം
7.നീന്തൽ പരിശീലനം
8.ഫുട്‌ബോൾ പരിശീലനം
9.ക്രിക്കറ്റ് പരിശീലനം
ക്ലബ്ബുകൾ
1. ഹരിത ക്ലബ്
2. ആരോഗ്യ ക്ലബ്
3. പരിസ്ഥിതി ക്ലബ്
4. വിദ്യാ രംഗം കലാ സാഹിത്യ വേദി
മുൻസാരഥികൾ
പേര് | കാലഘട്ടം |
---|---|
ഷഡാനനൻ.എൻ | 2014-'15 |
സച്ചിദാനന്ദൻ | 2013-'14 |
വൽസലകുമാരി.കെ.വി | 2012-'13 |
സാറ.പി.യു | 2006-'07 |
മറിയക്കുട്ടി | 2005-'06 |
പി.വേലായുധൻ | 1999-2000 |
കെ.അബ്‍ദുറഹിമാൻ | 1995-'96 |
വി.പരമേശ്വരൻ | 1994-'95 |
എൻ.ദാമോധരൻ | 1993-'94 |
വി.ശിവദാസൻ നായർ | 1991-'92 |
വി.രാധാകൃഷ്‍ണൻ | 1988-'91 |
പി.പത്‍മനാഭമേനോൻ | 1983-'88 |
കെ.സരസ്വതി അമ്മ | 1973-'81 |
കെ.ശ്രീധരൻ നായർ | 1966-'73 |
കെ.രാധാകൃഷ്ണൻ | 1964-'65 |
പി.ടി.പത്‍മനാഭൻ | 1957-'61 |
ഗോവിന്ദമേനോൻ(ഇന്ത്യനൂർ
ഗോപി) |
1957 |
ചിത്രഗാലറി
ചിത്രശാല
നേട്ടങ്ങൾ
1. പൊന്മള പഞ്ചായത്ത് ബാല കലോത്സവത്തിൽ ഒന്നാം സ്ഥാനം.
2. അറബിക് കലാമേളയിൽ ഒന്നാം സ്ഥാനം
3. കായിക മേളയിൽ രണ്ടാം സ്ഥാനം..
4. സബ്‍ജില്ലാ കലാമേളയിൽ ഉന്നത വിജയം.
വഴികാട്ടി
- അങ്ങാടിപ്പുറം,തിരൂർ റെയിൽവേസ്റ്റേഷനുകളിൽ നിന്ന് 25 കിലോമീറ്റർ ദൂരം.
- കോട്ടക്കലിൽ നിന്ന് ബസ് മാർഗം ഇന്ത്യനൂർ വഴി ചൂനൂർ എത്തിച്ചേരാം.
{{#multimaps:10.980789,76.055591|zoom=18}}