ജി.എൽ.പി.എസ്. ചൂനൂർ/എന്റെ വിദ്യാലയം
സ്കൂൾ ഭൗതികസാഹചര്യങ്ങൾ
2016-17 വർഷത്തിൽ എം പി ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് കം ക്ലാസ് റൂം നിർമിച്ചു .
2019-20 വർഷത്തിൽ പ്ലാൻ ഫണ്ട് ഉപയോഗിച്ച് എട്ട് ക്ലാസ്സ്‌റൂം ഒരു ഹാൾ എന്നിവ ഉൾപ്പെടുന്ന മൂന്നുനിലക്കെട്ടിടം നിർമിച്ചു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് അടുക്കള നിർമിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് നാല് ടോയ്‍ലെറ്റുകൾ നിർമിച്ചു.
പൊന്മള ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കെ ജി സെക്ഷൻ മൂന്നു ക്ലാസ് റൂമുകൾ ടൈൽസ് പതിക്കുകയും കെ ജി സെക്ഷൻ മൂന്നു ക്ലാസ് റൂമുകൾ പെയിന്റ് ചെയ്യുകയും സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ലെവൽ ആക്കുകയും ചെയ്‌തു.
2017-18 വർഷത്തിൽ സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപെട്ട് ഗ്യാസ് അടുപ്പുകൾ ഉപയോഗിച്ച് തുടങ്ങി.ഇപ്പോൾ പൂർണമായും ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നു.സ്കൂൾ വളപ്പിൽ കുറച്ചു സ്‌ഥലം മണ്ണിട്ട് നികത്തി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പച്ചക്കറിത്തോട്ടം നിർമിച്ചു.കുടിവെള്ളപ്രശ്‍നം പരിഹരിക്കുന്നതിന് ചൂനൂർ sys ന്റെ സഹായത്തോടെ കുഴൽ കിണർ നിർമിച്ചു.