ജി.യു.പി.എസ് പഴയകടക്കൽ

21:59, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) (സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1952 ൽ സ്ഥാപിച്ച കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.യു.പി.എസ് പഴയകടക്കൽ
വിലാസം
കേരള എസ്റ്റേറ്റ്

കേരള എസ്റ്റേറ്റ് പി.ഒ.
,
676525
,
മലപ്പുറം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04931 280670
ഇമെയിൽschool.keralaestate@gmail.com
കോഡുകൾ
സ്കൂൾ കോഡ്48559 (സമേതം)
യുഡൈസ് കോഡ്32050300905
വിക്കിഡാറ്റQ64567610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുവാരകുണ്ട്,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസുകുട്ടി ടി കെ
പി.ടി.എ. പ്രസിഡണ്ട്കുഞ്ഞിമുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്ആസ്യ എ
അവസാനം തിരുത്തിയത്
27-01-202248559


പ്രോജക്ടുകൾ



ചരിത്രം

മലപ്പുറം ‍ജില്ലയിലെ പശ്ചിമഘട്ടത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഗ്രാമം. അവിടെ കേരള എസ്റ്റേറ്റിനോട് ചേർന്ന് നിൽക്കുന്ന ഗവ ജി യു പി സ്കൂൾ പഴയകടയ്ക്കൽ . അറുപത് ആണ്ട് പിന്നിടുന്ന ഈ വിദ്യലയത്തിൻെറ ചരിത്രം എന്ന് പറയുന്നത് ഇവിടുത്തെ തോട്ടം തൊഴിലാളികളുടെ ചരിത്രം കൂടിയാണ്.റബ്ബർ തോട്ടത്തിൻെറ അരികിൽ തൊഴിലാളികളുടെ ഉപകരണങ്ങൾ സൂക്ഷിക്കാൻ വേണ്ടി നിർമിച്ച രണ്ട് മുറി കെട്ടിടത്തിൽ 1952 ൽ ആണ് ഈ വിദ്യാലയത്തിൻെറ തുടക്കം എന്ന് നാട്ടുകാർ പറയുന്നു.എങ്കിലും 1956 ൽ ഈ വിദ്യാലയം ഒരു എൽ പി സ്കൂളായി സർക്കാർ അംഗീകാരത്തോടെ തുടക്കം കുറിച്ചു എന്ന് രേഖകൾ പറയുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നുമില്ലാഴ്മിൽ നിന്ന് വളർന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഇരുപത് ‍‍‍ഡിവിഷനുകളും ഹെഡ്മാസ്റ്റർ ഉൾപ്പെടെ ഇരുപത്തി അഞ്ച് അധ്യാപകരും കൂടാതെ മൂന്ന് സ്പെഷ്യൽ അധ്യാപകരും നാല് കെ ജി അധ്യാപകരും പാചകത്തൊഴിലാളികൾ ഉൾപ്പെടെ അ‍‍ഞ്ച് അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.എൽ പി, യു പി വിഭാഗങ്ങളിലായി എഴുന്നൂറോളം കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ നൂറ്റി മുപ്പതോളം കുട്ടികളും പഠിക്കുന്നു.മുൻ വർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഈ വർഷം ഉണ്ടായി.നൂറോളം കുട്ടികൾ ഈ വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് ഈ വിദ്യാലയത്തിന് നാടുകാർ അർപ്പിച്ച വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ്.

സംസ്ഥാത്തെ നൂറ്റി എൺപെത്തിയെട്ട് ഹൈ ടെക് വിദ്യാലയങ്ങളി‍ൽ ഒന്നാണ് ഈ വിദ്യാലയം.സർക്കാറിനെ്‍റ ഒരുകോടി രൂപ ഉപയോഗിച്ച് കൊണ്ട് പന്ത്രണ്ട് ക്ലാസ്സ് മുറികളുടെ നിർമ്മാണം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നു. കരുവാരകുണ്ട് ഗ്രാമ പ‍ഞ്ചായത്തിലെ ഏക ഗവൺമെൻറ് യു പി വിദ്യാലയമായ ഈ സ്ഥാപനം പ‍ഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ എപ്പോഴും മുന്നിൽ തെന്നെയാണ്. മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് കൂടി സൗകര്യമാവും വിധം ഒരു ശാസ്ത്ര പാർക്കിൻറെ നി‍ർമ്മാണം പുരോഗമിക്കുന്നു. കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസ്ത്തിന് വേണ്ടി നിർമിച്ച കുട്ടിക്കളം പാർക്ക് നാട്ടുകാരുടെയും സുമനസ്സുകുളുടെയും സഹകരണത്തോടെ നിർമിച്ചതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലയളവ്
01
02
03

നേട്ടങ്ങൾ

1)- പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തപ്പെട്ട ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. 2)- പി. ടി. ബി. ബാല ശാസ്ത്ര പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും,ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും നേടാൻ സാധിച്ചു. 3)- മികച്ച പി ടി എ ക്കുളള ജില്ലാ തല അവാർ‍ഡിന് വിദ്യാലയം തിരഞ്ഞെടക്കപ്പെട്ടു. 4)-മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് വിദ്യാലയങ്ങളായി മാറ്റുന്നതിൻറെ ഭാഗമായി സ്ംസ്ഥാന സർക്കാറിൻറെ ഒരുകോടി രൂപ ല ഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പഴയകടക്കൽ&oldid=1439510" എന്ന താളിൽനിന്ന് ശേഖരിച്ചത്