ജി.യു.പി.എസ് വലിയോറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാലശ്ശേരിമാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് വലിയോറ.
ജി.യു.പി.എസ് വലിയോറ | |
---|---|
വിലാസം | |
പാലശ്ശേരി മാട് ജി യുപി എസ് വലിയോറ , കൂരിയാട് പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0494 2459817 |
ഇമെയിൽ | gupsvaliyora@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19872 (സമേതം) |
യുഡൈസ് കോഡ് | 32051300116 |
വിക്കിഡാറ്റ | Q64566919 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വേങ്ങര, |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 303 |
പെൺകുട്ടികൾ | 263 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മിനി കുമാരി - വിപി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റഫീഖ് മേലയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ - |
അവസാനം തിരുത്തിയത് | |
27-01-2022 | 19872 |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാലശ്ശേരിമാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ വലിയോറ. കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ്, വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ, വൃത്തിയുള്ള ശുചിമുറികൾ, സ്മാർട്ട് ക്ലാസ്മുറികൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജി. യു. പി. എസ്. വലിയോറയിലെ 2020 - 21 ലെ പാഠ്യേതര പ്രവർത്തനങ്ങളിലേക്ക് ഒരു എത്തിനോട്ടം.
പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ, അദ്ധ്യാപക ദിനം എന്നിങ്ങനെ വ്യത്യസ്തമായ ദിനങ്ങൾ ക്വിസ് മത്സരം, പ്രസംഗ മത്സരം, ഉപന്യാസ മത്സരം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളിലൂടെ ആചരിച്ചു. പഠനപിന്നോക്കാവസ്ഥനേരിടുന്ന കുട്ടികൾക്കായി പഠന പിന്തുണ ക്ലാസ്, ഭിന്നശേഷി കുട്ടികളുടെ പഠന പിന്തുണ പ്രവർത്തനങ്ങൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകർ, എന്നിവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്. .കൂടുതൽ അറിയാൻ
മികവുകൾ
1928 ൽ ഒത്തിരി പരിമിതികളോടെ രൂപീകൃതമായ ഈ വിദ്യാലയം ഇന്ന് പഠന പാഠ്യേതര രംഗത്ത് സബ് ജില്ല യിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ആകർഷണീയമായ ക്ലാസുമുറികൾ, ചുറ്റുമതിൽ, മികച്ച കമ്പ്യൂട്ടർ ലാബ്, സ്കൂൾ ബസ്, പൂന്തോട്ടം, മധുരം മലയാളം പദ്ധതി,CCTV ക്യാമറ, 600 നടുത്ത് വിദ്യാർത്ഥികൾ,25 ഓളം അധ്യാപകർ.......തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായി മികവിന്റെ പാതയിലാണ് ഇന്ന് ഈ സ്ഥാപനം. കൂടുതൽ വായിക്കുക
മാനേജ്മെന്റ്
1928 ൽ സ്ഥാപിതമായ GUP സ്ക്കൂൾ വലിയോറയിൽ തുടക്കം മുതൽ തന്നെ ശക്തമായ PTA യുടെ സാന്നിധ്യം ഉണ്ടായിരുന്നു. ലോവർ പ്രൈമറിയിൽ ആരംഭിച്ച വിദ്യാലയത്തെ അപ്പർ പ്രൈമറിയിലേക്ക് ഉയർത്തുന്നതിന് സ്ക്കൂൾ മാനേജ്മെന്റ് കമ്മറ്റി വലിയ പങ്ക് നിർവഹിച്ചിട്ടുണ്ട്. വിദ്യാലയത്തിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനും അവർക്കാവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുംPTA വഹിച്ച പങ്ക് സ്തുത്യർഹമാണ്. വിദ്യാലയം സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ PTA യുടെ പങ്കാളിത്തം സജീവമായി ഉണ്ടാവാറുണ്ട്. ആദ്യ കാലത്ത് PTA യ്ക്ക് നേതൃത്വം നൽകിയത് VT അബൂബക്കർ, പാറമ്മൽ മുഹമ്മദ് ഹാജി, ചെറീതുഹാജി, CP മുഹമ്മദ് ഹാജി എന്നിവരാണ്. തുടർന്ന് P സെയ്ദിന്റെ നേതൃത്വത്തിൽ തുടർച്ചയായി 2018 മുതൽ 2021 വരെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ PTA യുടെ സാന്നിധ്യം തുടർന്നുപോന്നു. 2022 ജനുവരി മുതൽ ഈ വിദ്യാലയത്തിന്റെ PTA കമ്മറ്റിക്ക് നേതൃത്വം നൽകുന്നത് മേലെയിൽ റഫീഖാണ്. വിദ്യാലയത്തിൽ CCTV സ്ഥാപിച്ചുകൊണ്ട് വിദ്യാലയത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തി മികച്ച രീതിയിൽ സ്ക്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ തുടരുന്നു.
പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | അബു മാസ്റ്റർ ചുള്ളിപ്പറമ്പ് | |
2 | ഗംഗാധരൻ മാസ്റ്റർ പുതിയ കുന്നത്ത് | |
3 | ചന്ദ്രശേഖരൻ മാസ്റ്റർ കോഴിക്കോട് | |
4 | ഹൈദ്രു കുറ്റൂർ | 1993 -1999 |
5 | ജെ.കെ അബൂബക്കർ | 1999 - 2003 |
6 | നമ്പുട്ടി മാസ്റ്റർ | 2003 - 2006 |
7 | അബു മാസ്റ്റർ കരുമ്പിൽ | 2006 - 2011 |
8 | മോഹനൻ മാസ്റ്റർ കോഴിക്കോട് | 2011 - 2018 |
9 | മുഹമ്മദ് കുന്നുമ്മൽ | 2018 - 2019 |
10 | പത്മിനി ടീച്ചർ | 2019 -തുടരുന്നു |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1 | കെ. പി. രാമൻമാസ്റ്റർ | മുൻ MLA യും PSC മെമ്പറും |
2 | ||
photo gallery
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വേങ്ങരയിൽ നിന്ന് പരപ്പനങ്ങാടി റൂട്ടിൽ 4 കി.മി. അകലം
- കക്കാട് ടൗണിൽ നിന്നും വേങ്ങര റൂട്ടിൽ 2 കി.മി. അകലം.
- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും വേങ്ങര മലപ്പുറം റൂട്ടിൽ 15 കി.മി. അകലം.
- വേങ്ങര BRC സമീപത്തായി സ്ഥിതി ചെയ്യുന്നു
- പാലശ്ശേരിമാട് ബസ് സ്റ്റോപ്പിനു സമീപം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു
- ----
{{#multimaps: 11°2'55.75"N, 75°56'58.88"E| zoom=18 }} - -