ഗവ. എൽ പി സ്കൂൾ, ചെറുമുഖ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, ചെറുമുഖ | |
---|---|
വിലാസം | |
ചെറുമുഖ ഐരനിക്കൂടി പി.ഒ. , 690558 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 15 - 05 - 1914 |
വിവരങ്ങൾ | |
ഫോൺ | 0479 2374043 |
ഇമെയിൽ | glpscherumukha@gmail.com |
വെബ്‍സൈറ്റ് | glpscherumukha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36213 (സമേതം) |
യുഡൈസ് കോഡ് | 32110700604 |
വിക്കിഡാറ്റ | Q87478848 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | നൂറനാട് പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നൂർജഹാൻ. എസ് |
പി.ടി.എ. പ്രസിഡണ്ട് | അരുൺ ദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹരിപ്രിയ |
അവസാനം തിരുത്തിയത് | |
25-01-2022 | Glpscherumukha |
ചരിത്രം==
കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിലെ കിഴക്കേ അതിർത്തിയിൽ ഉള്ള പഞ്ചായത്ത് ആണ് നൂറനാട് . ഈ പഞ്ചായത്തിന്റെ വടക്കു വശത്തുള്ള ആറ്റുവ, ചെറുമുഖ, ഇടപോണ്, പറ്റൂര്, എന്നീ കരകളി ല് ഉള്ള കുട്ടികളെ ഉദ്ദേശിച്ചു കൊണ്ട് ഇവിടെ ഒരു മാനേജ്‌മന്റ് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. ചെറുമുഖ പ്രൈവറ്റ് പ്രൈമറി സ്കൂള് എന്ന് പേരോടുകൂടിയ ഈ സ്കൂള് 09/10/1991 ആണ്ടില് ( എ ഡി 1915 ) നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിതമായി. നിലക്കല് വീട്ടില് ശ്രീമാന് പരമേശ്വരന് നായരുടെ അധ്യക്ഷതയില് ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി മാനേജരായി ആറ്റുവ മുറിയില് നിലക്കല് വീട്ടില് ശ്രീമാന് പരമേശ്വരന് നായരെ തിരഞ്ഞെടുത്തു താമസ വിനാ സ്കൂളിന് അംഗീകാരം ലഭിച്ചു ഉദ്ദേശം5 വര്ഷ കാലം കൊണ്ട് ഒന്നു മുതല് നാല് വരെ ക്ലാസ്സുകള് ഉണ്ടായി. 1109 ആണ്ട് ആയപ്പോള് നാല് ക്ലാസ്സുകള് ഉള്ള ഒരു പൂര്ണ്ണ പ്രൈമറി സ്കൂള് അയി മാറി 207 കുട്ടികള് ഉണ്ടായിരുന്നു. അന്ന് അദ്ധ്യാപകരായി സേവനമമനുഷ്ഠിച്ചവര് കാല യെവനികയി ല് മറഞ്ഞു പോയ
- കെ കോശി
- പദ്മനാഭ പിള്ളൈ
- കെ കൊച്ചുകിട്ട പിള്ളൈ
- സി കേശവന് ഉണ്ണിത്താന് എന്നിവരാണ്.
മാനേജ്‌മന്റ് നു ഈ സ്കൂള് മുന്നോട്ടു കൊണ്ടുപോകാന് പ്രയാസം അയി വന്നു ഈ കാലഘട്ടത്തില് സര്ക്കാരില് നിന്നും പ്രതിഫലം കൊടുക്കാന് സ്കൂള് സറണ്ടര് ചെയുന്ന ഒരു ഓര്ഡര് ഉണ്ടായി അതിൻപ്രകാരം അധ്യാപകരും മാനേജ്മെന്റും കൂട്ടായ തീരുമാനം എടുത്തു സ്കൂള് സര്ക്കാരിന് വിട്ടു കൊടുത്തു അങ്ങനെ ചെറുമുഖ മാനേജ്മെന്റ് എല് പി സ്കൂള് ചെറുമുഖ ലോവര് പ്രൈമറി സ്കൂള് അയി.
ഭൗതികസൗകര്യങ്ങൾ
60.292 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. Pre - primary മുതൽ നാലാം ക്ലാസ്സ് വരെ ഉള്ള കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. നിലവിൽ രണ്ട് കെട്ടിടങ്ങൾ ഉള്ളതിൽ ഒരെണ്ണം ഇപ്പോൾ ഉപയോഗ ശൂന്യമാണ്. വലിയൊരു Dining hall-ഉം kitchen-ഉം ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ പ്രേത്യേക സ്ഥലം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം toilets ഉണ്ട്. കൃഷി ചെയ്യാൻ ഉള്ള സ്ഥലം സ്കൂളിനുണ്ട്. Laptop, internet, projector എന്നിവ ഉണ്ട്. നിലവിൽ computer printer-ഉം കേടാണ്. സ്കൂളിന് ചുറ്റു മതിലുണ്ട്. കുടിവെള്ളം ലഭ്യത ആവശ്യത്തിന് ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് ഉള്ള ഇരിപ്പിടങ്ങൾ ഉണ്ട്. സ്കൂളിന് നല്ല ജൈവ വൈവിദധ്യം ഉദ്യാനം ഉണ്ട്. സ്കൂളിന് പുറകുവശത്തായി മരച്ചീനി, വാഴ, മധുരകിഴങ്ങ്, പുളിമരം എന്നിവ ഉണ്ട്. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ നട്ടു വളർത്തിയ ആത്ത (രണ്ട് തരം ), മാവ്, പൂവരശ്, നെല്ലി, പേര,നീർ മരുത്,റംബുട്ടാൻ, പ്ലാവ്, കുമ്പിൾ എന്നിവയും പരിപാലിച്ചു വരുന്നു.
പഠനോത്സവം: ചില ചിത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
• ശ്രീ ടി. എസ്. കോശി സർ (late)
• ശ്രീ ഗോപാലകുറുപ്പ്
• ശ്രീമതി താഹിറ ബീഗം
• ശ്രീമതി ചന്ദ്രിക
• ശ്രീമതി ലിസി
• ശ്രീ രവീന്ദ്രൻ പിള്ള
• ശ്രീമതി ഷീലാബായി
നേട്ടങ്ങൾ
മറ്റം സെന്റ് ജോൺസ് ഹൈസ്കൂളിൽ വെച്ച് നടത്തിയ ശാസ്ത്ര മേളക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
2017-18-ൽ LSS സ്കോളർഷിപ്പ് ഒരു കുട്ടി നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. തങ്കു രാജ്
- Adv. അനൂപ്
- ചിത്രകാരൻ ഓമനക്കുട്ടൻ
- കൗൺസിലർ സാബു ഡാനിയെൽ, പുലിമുഖത്തറ ( bombay)
- Dr. ജോസ്.കെ.ജോർജ് (Josco Hospital )
*Rav. Fr നൈനാൻ വി ജോർജ്
- സുനിൽ
- കസ്റ്റംസ് ഓഫീസർ ആയി വിരമിച്ച രാജൻ. ജി
- സിനിമ സംവിധാന രംഗത്തും ആരോഗ്യ രംഗത്തും കഴിവ് തെളിയിച്ച dr ബിജു .
വഴികാട്ടി
{{#multimaps:9.230375878249864, 76.63498030346022 |zoom=18}}