ഗവ. എൽ പി സ്കൂൾ, ചെറുമുഖ /സയൻസ് ക്ലബ്ബ്.
ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസത്തിൽ ഒരു ലഘു പരീക്ഷണം നടത്താൻ തീരുമാനിച്ചു.
▫️പരീക്ഷണം: രാത്രിയിൽ ആകാശം നിറയെ നക്ഷത്രങ്ങൾ പകൽ സമയത്ത് ഇതൊക്കെ എവിടെ പോയാണ് ഒളിക്കുന്നത്? പകൽ സമയത്തും നക്ഷത്രങ്ങൾ ആകാശത്ത് തന്നെ കാണുമെല്ലോ. പിന്നെ എന്തുകൊണ്ടാണ് അവയെ കാണാത്തത്. ഒരു പരീക്ഷണത്തിന്റെ സഹായത്തോടെ തെളിയിക്കുക.
▫️പരീക്ഷണ രീതി : ഒരു എൽ. ഇ. ഡി ടോർച് സെല്ലിനോട് ഘടിപ്പിച്ച് മുറിയിൽ വെച്ച് നോക്കുന്നു. അപ്പോൾ പ്രകാശം കാണാൻ കഴിയുന്നു. ഈ ഉപകരണം പ്രാകാശിപ്പിച്ച് നല്ല വെയിൽ ഉള്ള ഭാഗത്ത് വെക്കുന്നു. ഇനി അകലെ നിന്ന് നോക്കുന്നു. ഇപ്പോൾ. ഇ. ഡി പ്രകാശിക്കുന്നുണ്ടെങ്കിലും പ്രകാശം കാണാൻ കഴിയുന്നില്ല. നക്ഷത്രങ്ങളെ പകൽ സമയത്ത് നമ്മുക്ക് കാണാൻ കഴിയാത്തത് സൂര്യന്റെ ശക്തിയായ പ്രകാശം ഉള്ളതുകൊണ്ടാണെന്ന് നമ്മുക്ക് മനസിലാക്കാൻ കഴിയുന്നു.