സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൻ.ഐ.യു.പി.എസ്. നദ്‌വത്ത് നഗർ

എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ
വിലാസം
നടുവത്തു നഗർ

നടുവത്തു നഗർ
,
നടുവത്തു നഗർ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0478 2878580
ഇമെയിൽ34343alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34343 (സമേതം)
യുഡൈസ് കോഡ്32111000101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരിതൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ509
പെൺകുട്ടികൾ514
ആകെ വിദ്യാർത്ഥികൾ1023
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ ലീ മ സി. എം
പി.ടി.എ. പ്രസിഡണ്ട്ജലീൽ അരൂകുറ്റി
എം.പി.ടി.എ. പ്രസിഡണ്ട്Vinaya
അവസാനം തിരുത്തിയത്
24-01-202234343


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1938 ൽ സ്ഥാപിതമായ വടുതല നദുവത്തുൽ ഇസ്ലാം സമാജം എന്ന ട്രൂസ്റ്റിന്റെ കീഴിൽ ഒരു വിദ്യാലയം ആവശ്യപ്പെട്ടുകൊണ്ട് ഗവര്മെന്റിന് ഒരു നിവേദനം നൽകിയതിന്റെ ഫലമായി അനുവദിച്ചുകിട്ടിയതനുസരിച്ച് 1956 ജൂൺ 6 നു ഈ വിദ്യാലയം ആരംഭിക്കുന്നത് .ആമിറ്റത്ത്‌ എം കൊച്ചുണ്ണിമൂപ്പരും തേലപ്പള്ളിൽ ടി എം അഹമ്മദ് ഹാജിയും സംഭാവന ചെയ്ത സ്ഥലത്തു നദുവത്തുൽ ഇസ്ലാം മദ്രസയുടെ കെട്ടിടത്തിലാണ് ഇതിന്റെ തുടക്കം. 49 വിദ്യാർത്ഥികളുമായി വിദ്യാലയം തുടങ്ങുമ്പോൾ സുധാകരൻ മാഷ് ഹെഡ് മാസ്റ്ററും എം കൊച്ചുണ്ണിമൂപ്പൻ മാനേജരും ആയിരുന്നു .ചങ്ങു വീട്ടിൽ ചിറ പി പി അബ്ദുൽ റഹ്മാനാണ് ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി .

വിദ്യാലയചരിത്രം    

          ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് ആലപ്പുഴജില്ലയിലെ വടക്കേ അറ്റത്തുള്ള അരൂക്കുറ്റി. കേരളം രൂപം കൊള്ളുന്നതിനു മുമ്പ് തിരുവിതാംകൂറിനെയും കൊച്ചിയെയും വേർതിരിക്കാൻ അതിരുകുറ്റി സ്ഥാപിച്ച സ്ഥലം. മൂന്ന് ഭാഗവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട, ക്യഷിയും മത്സ്യബന്ധനവുമായി ജീവിച്ച സാധാരണക്കാർ താമസിച്ചിരുന്ന പ്രദേശം. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.ഈ പ്രദേശത്ത് വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. വിദൂരത്ത് വിട്ട് പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് സാധിച്ചിരുന്നുമില്ല.

                 ഈ സാഹചര്യത്തിലാണ് ഒരു വിദ്യാലയത്തെക്കുറിച്ച ആലോചനകൾ തുടങ്ങുന്നത്.1938 ൽ നാണവത്ത് കുട്ടിമൂസ സാഹിബിൻറ നേതൃത്വത്തിൽ വടുതല നദ് വത്തുൽ ഇസ്ലാം സമാജം ആരംഭിച്ചു. പിൽക്കലത്ത് ആമിറ്റത്ത് എം.കൊച്ചുണ്ണി മൂപ്പൻ മാനേജരും തേലാപ്പള്ളി റ്റി.എം.അഹമ്മദ് ഹാജി സെക്രട്ടറിയുമായി ഒരു ഭരണസമിതി രൂപംകൊണ്ടു.1950 ൽ ആലുവ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പഠനം മുസ്ലിം സമുദായത്തിലെ ഈ പ്രദേശത്തെ ആദ്യത്തെ ബി.എഡ് ബിരുദധാരിയും സാമൂഹ്യരംഗത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയുമായ കെ.കെ.കുട്ടിമൂസ സാഹിബിന്റെ സഹായത്തോടെ നദ് വത്തുൽ ഇസ്ലാം LP സ്കൂളിനുള്ള ശ്രമം ആരംഭിച്ചു.

          അംഗീകാരം ലഭിച്ചതിനെ തുടർന്ന് 1956 ജൂൺ 6 ന് LP സ്കൂൾ ആരംഭിച്ചു. ചങ്ങുവീട്ടിൽചിറയിൽഅബ്ദുൽറഹ്മാനാണ് ആദ്യമായി പ്രവേശനം നേടിയത്. 61 കുട്ടികൾ ആദ്യവർഷം പ്രവേശനം നേടി. ശ്രീ.എം.സുധാകരൻ ഹെഡ്മാസ്റ്ററും ശ്രീ.കെ.സുകുമാരൻ നായർ സഹാധ്യാപകനുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം. നദ് വത്തുൽ ഇസ്ലാം മദ്രസ കെട്ടിടത്തിലാണ് ആദ്യം ക്ളാസ് ആരംഭിക്കുന്നത്. ദീർഘകാലംഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.രമേശക്കൈമൾ വിദ്യാലയം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.

1960 ൽ U.P സ്കൂളായി ഉയർത്തപ്പെട്ടു.പ്രവേശനം നേടിയവർ 2012-13 ആയപ്പോൾ 15000 കവിഞ്ഞു.2000-01 ൽ Std.V മുതൽ ഇംഗ്ളീഷ് മീഡിയം ‍ഡിവിഷൻ തുടങ്ങി.2004-05 ൽ Std.I മുതൽ ഇംഗ്ളീഷ് മീഡിയം ‍ഡിവിഷൻ ആരംഭിച്ചു.2011-12 ൽ പ്രി-പ്രൈമറി (LKG,UKG) ആരംഭിച്ചു.

മാനേജർമാർ:

ആമിറ്റത്ത് എം.കൊച്ചുണ്ണി മൂപ്പൻ

റ്റി.എം. കുട്ടിമൂസ ഹാജി,തേലാപ്പള്ളി

റ്റി.എ.മുഹമ്മദ് കുട്ടി,തേലാപ്പള്ളി


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

Sl.No Name Period Photo
1 കെ.സുധാകരൻ
 
34343
2 കെ.സുകുമാരൻ നായർ
 
3 കെ.രമേശക്കൈമൾ
 
4 റ്റി.എം.മുഹമ്മദ് കുട്ടി
5 ജി.ചന്ദ്രമതിയമ്മ
4 സി.എസ്.മാമ്മു
 
5 പി.കെ.അബ്ദുൽ ഖാദർ
 
6 റ്റി.എ.അബ്ദുൽ ലത്തീഫ്
 
7 Indumathi K
 

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. M.K.KABEER MATTATHIVELY PANAVALLY , ADM ALAPPUZHA

വഴികാട്ടി

{{#multimaps:9.858577° N, 76.324854° E |zoom=13}}

അവലംബം