സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഭൗതിക സൗകര്യങ്ങൾ

പഴയ കെട്ടിടം


ആയിരത്തിലേറെ കുട്ടികൾക്ക് പഠിക്കാനുള്ള ഭൗതിക സൗകര്യങ്ങൾ സ്‌കൂളിലുണ്ട്. വർഷങ്ങളായി നിലവിലുള്ള ഓടിട്ട കെട്ടിട സമുച്ചയമാണ് പുരാതന സൗന്ദര്യം പ്രകടിപ്പിക്കുന്നത്. 1956 മുതൽ ഇവിടെ നിന്ന് പഠിച്ചിറങ്ങിയവർക്ക് നൊസ്റ്റാൾജിക് ഫീലിങ്ങ്

നൽകുന്ന ഈ കെട്ടിടത്തിന് മാറ്റം വന്ന് തുടങ്ങി.

2019 - 20 ൽ പ്രവർത്തനം ആരംഭിച്ച പുതിയ കെട്ടിടം

ആദ്യ നാളുകളിൽ തെക്ക് ഭാഗത്ത് നിർമ്മിച്ച കെട്ടിടം 2020 ൽ പൊളിച്ച് മാറ്റുകയും പകരം 14 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമ്മാണം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ഈ കെട്ടിടത്തിൽ മുകളിലും താഴെയും ഇരുഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വിശാലമായ ടോയ്‌ലറ്റ് സൗകര്യങ്ങളും സംവിധാനിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നദ്‌വത്തുൽ ഇസ്‌ലാം സ്കൂൾ മാനേജ്‌മെന്റ് നടത്തിയ ഉജ്ജ്വലമായ ചുവടുവെപ്പായിരുന്നു ഇത്.

എൽ പി ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടം


സ്മാർട് ക്ലാസ് അഡ്വ. എ എം ആരിഫ് ഉദ്ഘാടനം ചെയ്യുന്നു.

എൽ പി വിഭാഗം കുട്ടികൾക്ക് പടിഞ്ഞാറ് ഭാഗത്ത് ഇരുനില കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. പ്രി - പ്രൈമറി വിഭാഗത്തിനും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങളോടെ വടക്ക് ഭാഗത്തായി കെട്ടിടമുണ്ട്. ചെറിയ കുട്ടികൾക്ക് കളിക്കാനായി കിഡ്സ്‌ പാർക്ക് ഒരുക്കിയിട്ടുണ്ട്. മുതിർന്ന കുട്ടികൾക്ക് വിശാലമായ ഗ്രൗണ്ടും സംവിധാനിച്ചിട്ടുണ്ട്. ലാബ്, വായനശാല തുടങ്ങിയവക്ക് പ്രത്യേകം മുറികളുണ്ട്.

അഡ്വ. എ എം ആരിഫ് എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ഒരു സ്മാർട് ക്ലാസ് റൂം തയ്യാറാക്കി.

2021-22 ൽ നിർമ്മാണം പൂർത്തിയായ പുതിയ അടുക്കള

ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അഡ്വ. ഷാനിമോൾ ഉസ്മാൻ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് അടുക്കളയും സജ്ജമായിക്കഴിഞ്ഞു.

പൂച്ചാക്കൽ, അരൂക്കുറ്റി,എരമല്ലൂർ, നെട്ടൂർ, വടുതല ജെട്ടി തുടങ്ങിയ ഭാഗങ്ങളിലേക്ക് സ്കൂൾ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.