ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ ചെട്ടികുളങ്ങര പഞ്ചായത്തിലെ തട്ടാരമ്പലത്തിനടുതാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സാമുദായികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിന് വേണ്ടി ശ്രീമൂലം തിരുന്നാൾ രാജാവിന്റെ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് കളരിയ്ക്കലേത്ത് വെളുത്തകുഞ്ഞിന്റെ നേതൃത്വത്തിൽ ആഞ്ഞിലിപ്ര പ്രൈമറി സ്കൂൾ 1905 ൽ സ്ഥാപിതമായി.
ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ | |
---|---|
പ്രമാണം:36270-school.jpg | |
വിലാസം | |
ആഞ്ഞിലിപ്രാ തട്ടാരമ്പലം പി.ഒ. , മാവേലിക്കര,690103 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0479 2343344 |
ഇമെയിൽ | 36270alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36270 (സമേതം) |
യുഡൈസ് കോഡ് | 32110700309 |
വിക്കിഡാറ്റ | Q87478996 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർളി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജു സനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ |
അവസാനം തിരുത്തിയത് | |
16-01-2022 | 36270 |
ചരിത്രം
തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ ഉളള വിദ്യാലയം അനുവദിച്ചു കിട്ടുകയും അതിന്റെ മാനേജരായി കരിപ്പുഴ കടകംപള്ളിൽ വല്യസാർ എന്നറിയപ്പെടുന്ന വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ഓരോ വിദ്യാലയത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ്. ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 27.20 ആർ ആണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹിന്ദി ക്ലബ്
ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായും ഇപ്പോൾ ഓഫ് ലൈനായും നടത്തി വരുന്നുണ്ട്. കൂടുതൽ വായിക്കുക യു. പി. ക്ലാസുകളിലെ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ക്ലബിന്റെ കൺവീനറായി ശ്രീമതി. അശ്വതി. ബി. നായർ പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, വായന ദിനം, പ്രേം ചന്ദ് ദിനം ഹിന്ദി ദിനം പോലെയുള്ള ദിനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.
- [ /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
സയൻസ് ക്ലബ് കൺവീനറായി ശ്രീമതി.ബിന്ദു ടി.ജി പ്രവർത്തിക്കുന്നു.
എെ.ടി ക്ലബ് കൺവീനറായി ശ്രീമതി.അശ്വതി പ്രവർത്തിക്കുന്നു.
ഹെൽത്ത് ക്ലബ് ശ്രീമതി. ശ്രീജ.പ്രവർത്തിക്കുന്നു
സ്കൂൾ വിദ്യരംഗം കലാസഹിത്യ വേദിയുടെ പ്രവർത്തനം സുഗമമായി നടന്നു വരുന്നു. അധ്യാപികയായ ശ്രീമതി. മിനി മാത്യു ആണ് കോഡിനേറ്റർ.35 കുട്ടികൾ സജീവ അംഗങ്ങളാണ്. 2021-22 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം റിട്ട. മലയാളം അധ്യാപകൻ ശ്രീ.ഡി.അനിൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ 70 പേർ ആ മീറ്റിംഗിൽ പങ്കെടുത്തു.തുടർന്ന് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗൂഗിൾ മീറ്റ് വഴിയും പിന്നീട് ഓഫ് ലൈനായും പരിപാടികൾ നടത്തിവരുന്നു. കഥ , കവിത,ക്വിസ്, പ്രസംഗം, ദിനാചരണങ്ങൾ മുതലായവ കുട്ടികൾ മാറി മാറി അവതരിപ്പിക്കും.
ആറാം ക്ലാസിലെ മലയാളം പാഠവുമായി ബന്ധപ്പെട്ട് എം. എസ് ബാബുരാജ് അനുസ്മരണം കവിയും ഗായകനും അധ്യാപകനുമായ ശ്രീ. സുരേഷ് ഓല കെട്ടി ഉദ്ഘാടനം ചെയ്തു. വിജ്ഞാനപ്രദവും രസകരവുമായ ഒരു ക്ലാസും സാർ എടുത്തു. കുട്ടികൾ വളരെ സന്തോഷത്തോടു കൂടെയാണ് ഇതിൽ പങ്കെടുത്തത്.
ക്ലബ് കൺവീനറായി ശ്രീമതി. പ്രവർത്തിക്കുന്നു.
2021-22 സ്കൂൾ പരിസ്ഥിതി ക്ലബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടരുന്നു.സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൻ്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം മനസിലാക്കി ഔഷധസസ്യത്തോട്ടം നിർമ്മിക്കാൻ ക്ലബിലെ അംഗങ്ങൾക്ക് കഴിഞ്ഞു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തി.വി വിധം ഇനം ഇലച്ചെടികൾ ചട്ടികളിൽ വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു.വിവിധ ഔഷധ സസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു.
മുൻ സാരഥികൾ
ക്രമം | പേര് | വർഷം | |
---|---|---|---|
1 | ശ്രീ.കെ.ടി. ഭാസ്ക്കരൻ | 04/12/1992 - 31/05/2005 | |
2 | ശ്രീമതി. രമ ആർ.എസ് | 09/06/2005 - 31/03/2010 | |
3 | ശ്രീ.വേണുകുമാർ.T.T | 26/04/2010 - 05/06/2012 | |
4 | ശ്രീമതി. ഉഷാകുമാരി.വി | 13/07/2012 - 30/06/2017 |
നേട്ടങ്ങൾ
1.വിദ്യാരംഗം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ് ജില്ലാതല നാടൻ പാട്ട് മത്സരം , അഭിനയം, കഥാരചന എന്നിവയ്ക്ക് കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2. ശാസ്ത്ര രംഗം ശാസ്ത്ര രംഗം പ്രവർത്തനങ്ങളുടെ സബ് ജില്ലാതല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥാസ്വാദനം, പ്രോജക്ട്, ശാസ്ത്ര ലേഖനം, എൻ്റെ ശാസ്ത്രജ്ഞൻ - വായനക്കുറിപ്പ് എന്നിവയ്ക്ക് കുട്ടികൾ മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. 3. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാനുമായി ബന്ധപ്പെട്ട് നടത്തിയ സബ് ജില്ലാതല ക്വിസ് മത്സരത്തിൽ up വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമം | പേര് | പ്രവർത്തന മേഖല | സ്ഥലം |
---|---|---|---|
1 | ശ്രീ. അശോകൻ | പ്രൊഫസർ | TKMM കോളേജ് ,നങ്ങ്യാർകുളങ്ങര. |
2 | ശ്രീ. ഗംഗപ്രസാദ് | പ്രൊഫസർ (കൊമേഴ്സ് ) | ദേവസ്വം ബോർഡ് കോളേജ്, ശാസ്താംകോട്ട. |
3 | ശ്രീ. ജഗന്നിവാസൻ | പ്രൊഫസർ (കെമിസ്ട്രി ) | SN കോളേജ് ചെമ്പഴന്തി |
4 | ശ്രീമതി.സ്നേഹലത | ADPI | |
5 | ശ്രീമതി സ്നേഹ
പ്രഭാദേവി |
ഡോക്ടർ | പന്തളം |
6 | ശ്രീ. പ്രദീപ് കുമാർ | ആയുർവേദ ഡോക്ടർ | |
7 | ശ്രീമതി. കനക പ്രഭ | പ്രൊഫസർ (കെമിസ്ട്രി ) | SN കോളേജ് ചെമ്പഴന്തി |
8 | ശ്രീ. K. ഗോപാലകൃഷ്ണൻ | അഡ്വക്കേറ്റ് | |
9 | ശ്രീമതി.ആമിന ജയപ്രകാശ് | ഫുഡ് കോർപ്പറേഷൻ എഞ്ചിനിയർ | |
10 | ശ്രീ . ശ്രീകുമാർ | ഹൈക്കോടതി അഡ്വക്കേറ്റ് |
വഴികാട്ടി
{{#multimaps:9.2546959,76.5150324:|zoom=18}}
- മാവേലിക്കര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
- താട്ടാരമ്പലത്തിനു സമീപമുള്ള പുതുശ്ശേരിഅമ്പലം ജംഗ്ഷനിൽ നിന്നും മറ്റം മഹാദേവ ക്ഷേത്രത്തിലേക്കുള്ള റോഡ് ന്റെ വശത്തായി സ്ഥിതി ചെയ്യുന്നു .