എ.യു.പി.എസ് പള്ളിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ത്രിശൂർജില്ലയിലെചാവക്കട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെപള്ളിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
എ.യു.പി.എസ് പള്ളിക്കൽ | |
---|---|
വിലാസം | |
പള്ളിക്കൽ എ.യു.പി.എസ്. പള്ളിക്കൽ , പള്ളം പി.ഒ. , 679532 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04884 299005 |
ഇമെയിൽ | Pallikkalaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24670 (സമേതം) |
യുഡൈസ് കോഡ് | 32071301402 |
വിക്കിഡാറ്റ | Q64088887 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളത്തോൾ നഗർപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 141 |
പെൺകുട്ടികൾ | 146 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതിലക്ഷ്മി ടി.വി |
പി.ടി.എ. പ്രസിഡണ്ട് | പരമേശ്വരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ |
അവസാനം തിരുത്തിയത് | |
14-01-2022 | 24082sw |
ചരിത്രം
വള്ളത്തോൾ നഗർ പഞ്ചായത്തിലെ പ്രകൃതി രമണീയമായ പള്ളിക്കൽ പ്രദേശത്തു കുന്നിൻ ചെരിവിന്റെ ഓരത്ത് വിദ്യാലയം സ്ഥിതി ചെയ്യുന്നു.1955 ൽ ടി .രാവുണ്ണി നായരുടെയും,ദേശസ്നേഹികളായ നാട്ടുകാരുടെയും ശ്രമ ഫലമായി എ യു പി എസ് പള്ളിക്കൽ നിലവിൽ വന്നു.റോഡ് ഗതാഗതം അപ്രാപ്യ മായിരുന്ന പള്ളിക്കൽ പ്രദേശത്തു അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കഴിയുന്ന ഏക സ്ഥാപനം ആയിരുന്നു ഈ വിദ്യാലയം.ആദ്യം നാലാം ക്ലാസ് വരെ ഒരു ഡിവിഷൻ മാത്രമാണു ഉണ്ടായിരുന്നത്.ആദ്യത്തെ പ്രഥാന അദ്ധ്യാപിക പുതുശേരി കുണ്ടംകുമാരത്തു ലീലാവതി 'അമ്മ ആയിരുന്നു. 1960 ൽ ആണ് യു പി സ്കൂൾ ആയി ഉയർത്തിയത്.വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ പാവപെട്ട കർഷക തൊഴിലാളികളും,മൺപാത്ര നിർമാണത്തിൽ ഏർപെടുന്നവരുമാണ്.2010 മുതൽ പി ടി എ നിയത്രണത്തിലുള്ള പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു.തിക്കും തിരക്കും ഇല്ലാത്ത വളരെ ശാന്തമായ അന്തരീക്ഷം കുട്ടികളുടെ പഠനത്തിനു അനുയോജ്യമാണ്.വിദ്യാലയത്തിന് മുന്നിലുള്ള തുപ്പൻ കുളം ഏവരുടേയും ശ്രെദ്ധ ആകർഷിക്കും.
ഭൗതികസൗകര്യങ്ങൾ
314 വിദ്യാർത്ഥികളും 18 അദ്ധ്യാപകരും ഒരു അനദ്ധ്യാപക ജീവനക്കാരിയും പ്രവർത്തിക്കുന്ന ഈ സ്‌കൂളിന് 16 ക്ലാസ് മുറികളും, ഒരു ഓഫീസ് റൂമും, ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യക ക്ലാസ് മുറികളും ഉണ്ട്. കുടിവെള്ളത്തിന് കുഴൽ കിണർ ഉപയോഗിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യക മൂത്രപ്പുരകൾ, കക്കൂസുകൾ എന്നിവയുണ്ട്. അടച്ചുറപ്പുള്ള പാചകപുരയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. വിദ്യാലയം ചുറ്റു മതിൽ കെട്ടി സംരക്ഷിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്കൂൾ റേഡിയോ, പച്ചക്കറി കൃഷി
മുൻ സാരഥികൾ
ശ്രീമതി ലീല ടീച്ചർ, ശ്രീ രാഘവൻ മാസ്റ്റർ , ശ്രീ ജനാർദ്ധനൻ മാസ്റ്റർ , ശ്രീ ജോസഫ് മാസ്റ്റർ , ശ്രീ ശിവദാസൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ശ്രീ കെ .എ ജോസഫ് മാസ്റ്റർ ഈ വിദ്യാലയത്തിലെ മുൻ സാരഥിയാണ് .
=വഴികാട്ടി
{{#multimaps:10.7384,76.2591|zoom=13}}