എ.യു.പി.എസ് പള്ളിക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വള്ളത്തോൾ നഗർ പഞ്ചായത്തിലെ പ്രകൃതി രമണീയമായ പള്ളിക്കൽ പ്രദേശത്തു കുന്നിൻ ചെരിവിന്റെ ഓരത്ത് വിദ്യാലയം സ്ഥിതി ചെയ്യുന്നു.1955 ൽ ടി .രാവുണ്ണി നായരുടെയും,ദേശസ്നേഹികളായ നാട്ടുകാരുടെയും ശ്രമ ഫലമായി എ യു പി എസ് പള്ളിക്കൽ നിലവിൽ വന്നു.റോഡ് ഗതാഗതം അപ്രാപ്യ മായിരുന്ന പള്ളിക്കൽ പ്രദേശത്തു അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കഴിയുന്ന ഏക സ്ഥാപനം ആയിരുന്നു ഈ വിദ്യാലയം.ആദ്യം നാലാം ക്ലാസ് വരെ ഒരു ഡിവിഷൻ മാത്രമാണു ഉണ്ടായിരുന്നത്.ആദ്യത്തെ പ്രഥാന അദ്ധ്യാപിക പുതുശേരി കുണ്ടംകുമാരത്തു ലീലാവതി 'അമ്മ ആയിരുന്നു. 1960 ൽ ആണ് യു പി സ്കൂൾ ആയി ഉയർത്തിയത്.വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ പാവപെട്ട കർഷക തൊഴിലാളികളും,മൺപാത്ര നിർമാണത്തിൽ ഏർപെടുന്നവരുമാണ്.2010 മുതൽ പി ടി എ നിയത്രണത്തിലുള്ള പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു.തിക്കും തിരക്കും ഇല്ലാത്ത വളരെ ശാന്തമായ അന്തരീക്ഷം കുട്ടികളുടെ പഠനത്തിനു അനുയോജ്യമാണ്.വിദ്യാലയത്തിന് മുന്നിലുള്ള തുപ്പൻ കുളം ഏവരുടേയും ശ്രെദ്ധ ആകർഷിക്കും.