ഒളശ്ശ സിഎംഎസ് എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയംനഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഒളശ്ശ സിഎംഎസ് എൽപിഎസ്. കുന്നേൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഒളശ്ശ സിഎംഎസ് എൽപിഎസ് | |
---|---|
വിലാസം | |
ഒളശ ഒളശ പി.ഒ. , 686014 , കോട്ടയം ജില്ല | |
സ്ഥാപിതം | 1840 |
വിവരങ്ങൾ | |
ഇമെയിൽ | olassacmslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33247 (സമേതം) |
യുഡൈസ് കോഡ് | 32100700203 |
വിക്കിഡാറ്റ | Q87660378 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ലീന പി കുര്യൻ |
പ്രധാന അദ്ധ്യാപിക | ലീന പി കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് കുമാർ സി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി സതീഷ് |
അവസാനം തിരുത്തിയത് | |
10-01-2022 | 33247 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്എഡി 1840-ൽ ബേക്കർ കുടുബാഗമായ ക്ലാരബേക്കർ മദാമ്മയുടെ ഭരണത്തിൻകീഴിൽ ഒളശ്ശ-ൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിനീട് സ്കൂൾ സി.എസ്.ഐ.കോർപറേറ്റ് മാനേജർക്ക് വിട്ടു കൊടുത്തു. അന്നു മുതൽ സ്കൂൾ സി.എസ്.ഐ.മാനോജ്മെൻറിന്റെ കീഴിൽ പ്രവർത്തിക്കുന്നു.ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഇപ്പോള് L.K.G, U.K.G ,1 മുതൽ 4 വരെ ക്ലാസുകള് പ്രവർത്തിക്കുന്നു.തുടർന്നു വായിയ്ക്കുക
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.എം.സ് എൽ.പി.സ് ഒളശ്ശ 27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്‌കൂളിൽ പ്രൗഢ ഗംഭീരമായി തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകര്, പി ടി എ , എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു. കൂടുതൽ ഇവിടെ വായിക്കൂ.........
രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാകുന്നതിനെ കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് കൈമാറുകയും ഇന്ന് മുതൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു . പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചു സംസാരിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി . 10 മണിക്ക് പഞ്ചായത്ത് അംഗങ്ങൾ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ പൂർവ വിദ്യാർത്ഥികൾ രക്ഷകര്താക്കൾ തുടങ്ങിയവർ സ്കൂളിൽ എത്തിച്ചേരുകയും പി.ടി.എ പ്രസിഡന്റ് അധ്യക്ഷതയിൽ സമ്മേളനം നടത്തുകയും ചെയ്തു . വാർഡ് മെമ്പർ വില്യം കുമാർ സമ്മേളനം ഉദഘാടനം ചെയ്തു . തുടർന്ന് ഗ്രൂപ്കളായി തിരിഞ്ഞു ചർച്ചകൾ നടത്തി . 11 മണിക്ക് സ്കൂളിന് ചുറ്റും വലയം തീർത്തു കൊണ്ട്ട് വാർഡ് മെമ്പർ ചൊല്ലി ക്കൊടുത്ത പ്രതിജ്ഞ എറ്റു ചല്ലി.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1 | ഇലഞ്ഞിക്കൽ ഇ വി ജോർജ്ജ് ആശാൻ |
2 | മറിയാമ്മ പി ജോൺ |
3 | അനില തോമസ് |
നേട്ടങ്ങൾ
ചിത്രശാല
സ്കൂൾപ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കമ്പ്യൂട്ടർ ലാബ്
വായനാമുറി
6 ക്ലാസ് മുറികൾ
അതിവിശാലമായ ഒരു കളിസ്ഥലം
കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
സ്ക്കൂൾ വാൻ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- ദിനാചരണങ്ങൾ
- സ്കൂൾ കലാ, കായിക, ശാസ്ത്ര മേളകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- പഠനയാത്ര
- ബോധവത്കരണ ക്ലാസുകൾ
- പി ടി എ , സി പി ടി എ , എം ടി എ , സ് സ് ജി യോഗങ്ങൾ
- 3 , 4 ക്ലാസ്സുകൾക്ക് ഹിന്ദി പഠനം
- വളരുന്ന ജി കെ
- എൽ എസ്എസ് പ്രത്യേക കോച്ചിങ്
- എല്ലാവര്ക്കും കമ്പ്യൂട്ടർ പഠനം
- ഇംഗ്ലീഷ് അധിക പഠനം
- ഓൺലൈൻ പരിശീലനം
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം,അദ്ധ്യാപകദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു.
വഴികാട്ടി
കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ നിന്ന് പരിപ്പ് ബസിൽ കയറി പള്ളിക്കവല ബസ് സ്റ്റോപ്പിൽ നിന്ന് ഒരു 300മീറ്റർ മുമ്പോട്ട് നടന്നു വലതു വശം മുകളിൽ ഇരിക്കുന്ന സ്കൂൾ.
{{#multimaps: 9.608514, 76.485559| width=600px | zoom=16 }}