ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ കളക്ടറേറ്റിന എതി൪വശം സ്ഥിതിചെയ്യുന്നു
ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം | |
---|---|
വിലാസം | |
ആലപ്പുഴ കളക്റ്ററേറ്റ് വാ൪ഡ് പി.ഒ. , ആലപ്പുഴ 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04772260877 |
ഇമെയിൽ | 35007alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റഫ്സീന എൻ എസ് |
പ്രധാന അദ്ധ്യാപകൻ | കൊച്ചുറാണി വില്യം |
അവസാനം തിരുത്തിയത് | |
06-01-2022 | Mohnbhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ കളക്ടറേറ്റിനു എതി൪വശം സ്ഥിതിചെയ്യുന്നു.175 വർഷം മുൻപാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക തലത്തിലുള്ള പഠനം മാത്രമാണ് ഏറെക്കാലം ഇവിടെ ഉണ്ടായിരുന്നത്.അന്ന് ഈ പ്രദേശത്ത് സജീവമായീരുന്ന മുസ്ലീം സംഘടന വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി.1912ൽഈ സ്ക്കൂൾ ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.1914ൽ ജനാബ് N.A.മുഹമ്മദ് കുഞ്ഞ്,ജനാബ് ഹസ്സൻ ഹാജി, ഹാറൂൺ സേഠ് തുടങ്ങിയ പ്രമുഖരായ വ്യക്തികൾ റാവൂ ബഹാദൂർ കെ.എ.കൃഷ്ണ അയ്യങ്കാർ അവർകളുടെ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയതിൻറെ ഭാഗമായി തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ, മുസ്ലീം സമുദായത്തിൻറെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മുഹമ്മദൻസ് ഹൈസ്ക്കൂൾ ആയി ഉയർത്തി.പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഗവ.മുഹമ്മദൻസ് ഹൈസ്ക്കൂൾ എന്നറിയപ്പെടുകയും ചെയ്തു.1998ൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർത്തി.5 മുതൽ 12 വരെ ക്ലാസ്സുകൾ. എൽ.പി, യു.പി, ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾ മാത്രവും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ആണ് പഠിക്കുന്നത്.
യു.പി.,ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നീ വിഭാഗങ്ങളിലായി 22 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. ഹൈസ്കൂളിലും,യു.പി. സ്ക്കൂളിലുമായി 159 കുട്ടികളാണുള്ളത്.ഈ വർഷം 6-ാം ക്ലാസ്സിൽ ഒരു പുതിയ ഡിവിഷൻ കൂടി കിട്ടി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
'ഭൗതിക നേട്ടങ്ങൾ കഴിഞ്ഞ 15 വർഷക്കാലം പശ്ചാത്തല സൗകര്യ വികസനത്തിൽ ഗണ്യമായ നിരവധി നേട്ടങ്ങൾ ഈ വിദ്യാലയത്തിനു ലഭിച്ചു. കെ.സി.വേണുഗോപാൽ എം.എൽ.എ ആയിരുന്ന സമയത്ത് ഹയർ സെക്കണ്ടറി വിഭാഗത്തിന് രണ്ട് ക്ലാസ്സു മുറികൾ ലഭ്യമാക്കി.സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഒാഡിറ്റോപറിയം നിർമ്മിച്ചു.ബഹു.മന്ത്രി ജി.സുധാകരൻ അനുവദിച്ച 1.15കോടി രൂപ ഉപയോഗിച്ച്
ഹയർ സെക്കണ്ടറി വിഭാഗത്തിൻറെ സുഗമമായ പ്രവർത്തനത്തിന് മൂന്നു നിലകളുള്ള കെട്ടിടം നിർമ്മിക്കുവാൻ കഴിഞ്ഞു.അദ്ദേഹത്തിൻറെ തന്നെ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ ബോർഡ് ഉൾപ്പടെയുള്ള സ്മാർട്ട്ക്ലാസ്സ് റൂം ഉപകരണങ്ങളും ലഭിച്ചു.മുനിസിപ്പാലിറ്റിയിൽ നിന്നും ആർ.ഒ.പ്ലാൻറ്,സൈക്കിൾ പാർക്ക്,ടോയ് ലറ്റ് ബ്ലോക്ക് എന്നിവയും ലഭിക്കുകയുണ്ടായി. ലയൺസ് ക്ലബ് ഒരു വാട്ടർ ഫിൽട്ടർ നൽകുുയുണ്ടായി .
സമ്പന്നമായ ലൈബ്രറിയും യു.പി., എച്ച്.എസ് വിഭാഗങ്ങൾക്ക് വ്യത്യസ്തമായി വിശാലമായ സയൻസ് ലാബും ഹൈസ്കൂൾ വിഭാഗത്തിലുണ്ട്.
ഭൗതിക പരിമിതികൾ
വ്യത്യസ്തങ്ങളായ നിരവധി സർക്കാർ സ്‍ഥാപനങ്ങൾ ഈ മതിൽ കെട്ടിനകത്ത് പ്രവർത്തിച്ച് വരുന്നുണ്ട്.സ്ക്കൂളിനെ മാത്രമായി വേർതിരിക്കുന്ന ഒരു ചുറ്റുമതിൽ ഇല്ലാത്തത് പല വിധത്തിലും അച്ചടക്കത്തെ ബാധിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവൃത്തി പരിചയം
.. യു. പി. വിഭാഗത്തിൽ പ്രവൃത്തി പരിചയത്തിൽ പരിശീലനം നൽകാൻ സ്ഥിരം അധ്യാപകന്റെ സേവനം ഇവിടെ ലഭ്യമാണ്. ഈ വർഷം ഈ സ്കൂളിൽ വെച്ചാണ് ജില്ലാ പ്രവൃത്തി പരിചയമേള നടത്തിയത്
- സ്പോർട്സ്
.. സ്കൂളിലെ കുട്ടികൾ കായികരംഗത്ത് വളരെ താൽപര്യമുള്ളവരാണ്. ഒരു താൽകാലിക അധ്യാപകന്റെ മേൽനോട്ടത്തിൽ കുട്ടികൾക്ക് ഈ രംഗത്ത് പരിശീലനം നൽകി വരുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ഇരുപത് വർഷമായി വിദ്യാരംഗം കലാസാഹിത്യ വേദി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ നാല്പത് കുട്ടികൾ ഈ വേദിയിൽ അംഗങ്ങളാണ്.ശ്രീമതി പി.പ്രമോളാണ് വേദിയുടെ അദ്ധ്യക്ഷ.ആഴ്ചയിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടി സർഗസൃഷ്ടികളവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു.വായനയെ പ്രോത്സാഹിപ്പിക്കുന്നതിൽ വേദിക്ക് വലിയ പങ്കാണുള്ളത്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐടി ക്ലബ്ബ്
മുഹമമദ൯സ് ഐടി ക്ലബ്ബ് ഐടി ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 28ന് നിർവ്വഹിച്ചു. LITTLE KITES ൻറെ ഉദ്ഘാടനം നടന്നു.9.8.2018 ന് ഏകദിന ക്യാമ്പ് നട.ന്നു ഞങ്ങളുടെ സ്കുളിലെ ഐടി ക്ലബ്ബിൽ ചെയ്യുവാ൯ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ
.. സെമിനാറുകൾ, സംവാദം, ക്വിസ് പ്രോഗ്രാമുകൾ, മാഗസി൯ തയ്യാറാക്കൽ എന്നിവയായിരിക്കും .. LITTLE KITEs ൻറെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിജ്‍ഞാനം, മലയാളം ടൈപ്പിംഗ് എന്നിവ പഠിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ..സ്കുളിലെ മറ്റു കിട്ടികൾക്ക്കൂടി animation പരിശീലനം കൊടുക്കുവാൻ ഉദ്ദേശിക്കുന്നു. പോസ്ററർ മത്സരങ്ങൾ, പെയിൻറിംഗ് മത്സരങ്ങൾ നടത്തും
- അറബി ക്ലബ്ബ്
.. സ്കൂളിലെ അറബി ക്ലബ്ബ് ആഴ്ചയിൽ ഒരു ദിവസം യോഗം ചേരുകയും കുട്ടികൾ അറബിയിലുള്ള വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും കുട്ടികൾക്കായി അറബി സാഹിത്യ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. .. 2018-19 ൽ ആലപ്പുഴ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നിസാമുദ്ദീൻ . എൻ അറബി ഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയത് സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രോത്സഹജനകമായിരുന്നു.
മാനേജ്മെന്റ്
സ൪ക്കാ൪
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- റവ. ടി. മാവു ,
- മാണിക്യം പിള്ള ,
- കെ.പി. വറീദ്
- കെ. ജെസുമാൻ ,
- ജോൺ പാവമണി
- ക്രിസ്റ്റി ഗബ്രിയേൽ
- പി.സി. മാത്യു ,
- ഏണസ്റ്റ് ലേബൻ ,
- ജെ.ഡബ്ലിയു
- സാമുവേൽ ,
- കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
- എ. മാലിനി ,
- എ.പി. ശ്രീനിവാസൻ ,
- സി. ജോസഫ് ,
- സുധീഷ് നിക്കോളാസ്
- ജെ. ഗോപിനാഥ് ,
- ലളിത ജോൺ
- വൽസ ജോർജ് ,
- സുധീഷ് നിക്കോളാസ്
- ആർ.റോസമ്മ
- ഹേമലത
- സാബുജി
- സുകുമാരപ്പണിക്ക
- ജ്യോതി.ആർ
- സാബു. ജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സാഹിത്യപഞ്ചാനനൻ ശ്രീ.പി.കെ.നാരായണപിള്ള
- ശ്രീ.സി.ഒ.മാധവൻ
- ഫാസിൽ(പ്രശ്സത ചലച്ചിത്ര സംവിധായകൻ)
- ആലപ്പി അഷറഫ്(പ്രശസ്ത ചലച്ചിത്ര സംവിധായകൻ)
- ബി.അൻസാരി(ആലപ്പുഴ നഗര സഭ മുൻ വൈസ് ചെയർമാൻ)
- ബി.റഫീക്ക്(വനം വകുപ്പ് മന്ത്രിയുടെ പി.എ)
- നൗഫൽ (കൗൺസിലർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.644077" lon="76.427765" zoom="10" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388,
9.492408, 76.349487
govt muhammadan b.h.s.s alappuzha
</googlemap>
|
|