എസ്.കെ.എച്ച്.എസ്. എസ് .നല്ലേപ്പിള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.കെ.എച്ച്.എസ്. എസ് .നല്ലേപ്പിള്ളി | |
---|---|
വിലാസം | |
നല്ലേപ്പിള്ളി നല്ലേപ്പിള്ളി പി.ഒ. , 678553 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1942 |
വിവരങ്ങൾ | |
ഇമെയിൽ | skhs21044@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21044 (സമേതം) |
എച്ച് എസ് എസ് കോഡ് | 9124 |
യുഡൈസ് കോഡ് | 32060400609 |
വിക്കിഡാറ്റ | 6468991 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നല്ലേപ്പിള്ളി പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് ,തമിഴ് മീഡിയം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 360 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 145 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എ ചന്ദ്രശേഖരൻ |
പ്രധാന അദ്ധ്യാപിക | വി മിനി |
പി.ടി.എ. പ്രസിഡണ്ട് | കെ ബാലചന്ദ്രൻ |
അവസാനം തിരുത്തിയത് | |
05-01-2022 | 21044 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പഴയകൊച്ചി രാജ്യത്തിന്റെ കീഴിലുള്ള കാർഷികദേശമാണ് നല്ലേപ്പിള്ളി .പാലക്കാട് ജില്ലയുടെ കിഴക്കേയറ്റത്തുള്ള പ്രദേശമായതുകൊണ്ടുതന്നെ തമിഴ് ഭാഷയുടെ സ്വാധീനം ഈ മേഖലയിൽ ഉണ്ട്. ഹൈസ്ക്കുൾ ഇല്ലാത്തതിനാൽ പലർക്കും ഏഴാം ക്ലാസോടെ പഠനം നിർത്തേണ്ട അവസ്ഥയിലായിരുന്നു. സ്വാതന്ത്ര്യത്തിനുമു൯പ് ഹൈസ്ക്കുൾ വിദ്യാഭ്യാസത്തിനായി ചിറ്റുരിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്.ശ്രീ.എ൯.എസ് കൃഷ്ണയ്യർ നല്ലേപ്പിള്ളി അഗ്രഹാരത്തിലെ സ്വവസതിയിൽ 1941 ൽ 8ാം തരാം ക്ലാസ്സാരംഭിച്ചു. മഹാമനസ്കനായ ചോണ്ടത്തുകൃഷ്ണനുണ്ണി വലിയ മന്നാടിയാർ സൗജന്യമായി നല്കിയ സ്ഥലത്ത് 1942 ൽ ശ്രീകൃഷ്ണവിദ്യാലയത്തിന് തറക്കല്ലിട്ടു. 1943 ൽ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന അയ്യ൯മേനോ൯(M.A.B.Lit(ox)സ്വർണ്ണതാക്കോലും വെള്ളിപ്പൂട്ടും കൊണ്ട് വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഭൗതികസൗകര്യങ്ങൾ
2.60ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്റോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജുമെന്റ്
ശ്രീ എസ്. സക്കീർഹുസൈനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ. കുറ്റിപ്പള്ളം എ എൽ പി എസ് എന്ന വിദ്യാലയവും ഈ മാനേജുമെന്റിന്റെ കീഴിലാണ്.സി എസ് ഗോപകുമാർ പ്രിൻസിപ്പാളും,എ ഐ ദേവിക പ്രധാനധ്യാപികയുമായി പ്രവർത്തിക്കുന്നു.
സ്കൂൾ അസംബ്ലി
മാതൃഭൂമി സീഡ് അവാർഡ്
സോഷ്യൽസയൻസ് ക്ലബ്ബ്
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ശാസ്ത്ര ക്ലബ്ബ്
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തിൽകുട്ടികളിൽശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം കുട്ടികൾ ഈ ക്ളബ്ബിൽ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്. വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് ശ്രമിക്കുന്നുണ്ട് .പുസ്തകങ്ങൾ വായിക്കാനും വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു.വിദ്യാരംഗംകലാസാഹിത്യമത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്
സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
== ലബോറട്ടറി, ലൈബൃറി ==
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയപാഠൃപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയിൽ ലഭ്യ മാണ്.സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങൾ അടക്കം 2500 ൽപരം പുസ്തകങ്ങളുണ്ട്.
ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോർണർ. ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.കുട്ടികൾക്ക് വേണ്ടി കുട്ടികൾ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു.ഇതിന്റെ ഉല്ഘാടനം 2005 ആഗസ്ററ് മാസത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്
സബ്ജക്ട് കൗൺസിൽ കൺവിനർമാർ അംഗങ്ങളായ ഒരു പൊതു വേദിയാണ് ഇത്. ഒരു വർഷത്തേക്കുള്ള തുടർ മൂല്യ നിർണയോപാധികൾക്ക് എസ്.ആർ.ജി. രൂപരേഖ തയ്യാറാക്കുകയും അവ സബ്ജക്ട് കൗൺസിൽ വഴി പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
പൊതു പരീക്ഷ വിജയം.
എസ്.എസ്.എൽ.സി പരീക്ഷയിൽ 2007-08 വർഷത്തിൽ 97% വും, 2008-09 വർഷത്തിൽ 89.5% വും വിജയം കരസ്ഥമാക്കി. മെയ് മാസാദ്യ ത്തോടെ 10-ാം ക്ലാസ്സുകാർക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നു.ഇതോടൊപ്പം തന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളും ടൈം ടേബിളും തയ്യാറാക്കുന്നു.സബ്ജക്ട് കൗൺസിലുകൾ,സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്,ഇവാലുവേഷൻ കമ്മിറ്റി എന്നിവക്ക് പ്രഥമ സ്ററാഫ് കൗസിൽ യോഗത്തിൽ തന്നെ രൂപം നൽകുന്നു.മാസാന്ത യൂണിറ്റ് ടെസ്റ്റുകളും ടെർമിനൽ പരീക്ഷകളും കൃത്യ മായി നടത്തുകയും യഥാസമയം ക്ലാസ്സ് പി.ടി.എ. ചേർന്ന് ഫലം വിശകലനം നടത്തുകയും ചെയ്യുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.7311, 76.7841 | width=600px | zoom=16 }} 10.72758,76.77881