അമൃത മോഡൽ ഇ.എം. സ്കൂൾ അവനവൻചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ തച്ചൂർകുന്ന് എന്ന സ്ഥലത്താണ് അമൃത മോഡൽ ഇ.എം സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങൽ തച്ചൂർകുന്ന് 'ഉപാസനയില' ശ്രീ മോഹനനും ഭാര്യ ലതികാ മോഹനനും ചേർന്നാണ് സ്കൂൾ സ്ഥാപിച്ചത്.1996 മെയ് 19ാം തീയതി അന്നത്തെ എം.എൽ.എ ആയിരുന്ന ബഹുമാന്യനായ ശ്രീമാൻ ആനത്തലവട്ടം ആനന്ദൻ ആണ് സ്കൂൾ ഉദാഘാടനം നിർവഹിച്ചത്. ആദ്യ വർഷം കെ.ജി വിഭാഗത്തിൽ 40 കുട്ടികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും രക്ഷകർത്താക്കളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് 1998 -99 അധ്യയന വർഷത്തിൽ സ്റ്റാൻഡേർഡ് ക്ലാസ് ആരംഭിക്കുകയും ബഹുമാന്യനായ വക്കം ജി.ദാസ് പ്രിൻസിപ്പലായി ചാർജ് എടുക്കുകയും ചെയ്തു്. 2004-ൽ കേരള സർക്കാരിൽ നിന്ന് B1 2515/2004 ഉത്തരവ് പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. ആ കാലഘട്ടത്തിൽ സ്കൂളിൻറെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചത് ബഹുമാന്യനായ ശ്രീമാൻ പി. ശ്രീകണ്ഠൻ നായർ ആയിരുന്നു. (2002-2007) അതിനു ശേഷം 2007- 08 അധ്യയന വർഷത്തിൽ ബഹുമാന്യനായ ശ്രീമതി വി. ശാന്തകുുമാരി ആയിരുന്നു സ്കൂൾ പ്രിൻസിപ്പൽ. 2008-09 അധ്യയന വർഷത്തിൽ അഞ്ച് മാസക്കാലം ബഹുമാന്യനായ ശ്രീ. എസ്. രവീന്ദ്രൻ നായർ സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചു. 2008 നവംബർ ഒന്നിന് ബഹുമാന്യനായ ശ്രീമാൻ ബാബുചന്ദ്രൻ പ്രിൻസിപ്പലായി ചാർജ് എടുക്കുകയും ഇന്നും ആ സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.
സർവ്വ ശ്രീ. എസ്. സുഗുണൻ നായർ , ജി. അനിൽ ലാൽ ,എസ് .സജീവ്, എം. വിജയൻ, കെ.ബി ജയചന്ദ്രകുമാർ, ജി.രാജു, വിജയൻ.ആർ, ശ്രീ.റിജു.വി.ആർ എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പി.റ്റി.എ പ്രസിഡൻറുമാരായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.
2015 അധ്യയന വർഷത്തിൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഈ സ്കൂളിൽ 362 വിദ്യാർത്ഥികളും 17 ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. ഒരു എൽ.പി സ്കൂളിന് വേണ്ട എല്ലാ ഭൗതിക സാഹജര്യങ്ങളും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. പാഠ്യ വിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയാണ് അമൃത മോഡൽ സ്കളിൻറെ പ്രത്യേകതയായി എടുത്തുപറയാനുള്ളത്. കരാട്ടെ, ഡാൻസ് എന്നിവയ്ക്കുും പ്രാധാന്യം നൽകുന്നുണ്ട്.
അതുപോലെ കുട്ടികൾക്ക് സ്പോർട്സിൽ അഭിരുചി വളർത്തിയെടുക്കുന്നതിനു വേണ്ടി സ്പോർട്സ് എഡ്ജ്യൂക്കേഷൻ എന്ന പദ്ധതി കൂടി ഈ വർഷം സ്കൂളിൽ നടപ്പിലാക്കുന്നു.
2002 -ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ നാലാം ക്ലാസ് പഠനം പൂർത്തിയാക്കി. അതിൽ നാല് പേർ മെഡിക്കൽ പഠനം പൂർത്തിയാക്കി എന്നത് അഭിമാനിക്കാൻ വകയുള്ള വസ്തുതയാണ്. മാളു. എം, അർച്ചന രഞ്ചിത്ത്, രാഹുൽ.എസ്.ബി, അജിത്ത്.എസ് എന്നിവരാണ്.
അമൃത മോഡൽ ഇ.എം. സ്കൂൾ അവനവൻചേരി | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
ആറ്റിങ്ങൽ തച്ചൂർകുന്ന് ,അവനവ൯േചരിപി. ഓ,ആറ്റിങ്ങൽ , തിരുവനന്തപുരം , 695103 | |
സ്ഥാപിതം | 1996 |
വിവരങ്ങൾ | |
ഫോൺ | 04702622103 |
ഇമെയിൽ | amritamodelschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42367 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അൺഎയ്ഡഡ് വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ് മീഡിയം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബുചന്ദ്രൻ |
അവസാനം തിരുത്തിയത് | |
28-12-2021 | Bobbyjohn78 |
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , മൾട്ടി മീഡിയ ക്ലാസ് റൂം, വിശാലമായ കമ്പ്യൂട്ടർ ക്ലാസ് റൂം,സയൻസ ലാബ്,എസ്എസ് ലാബ്, േമത് സ് ലാബ്,ഓഡിയോ , വീഡിയോ സിസ്ററം benches 80 , desks 80 ,table 20, chair 50
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി. ശ്രീകണ്ഠൻ നായർ
- വക്കം ജി.ദാസ്
- വി. ശാന്തകുുമാരി ,എസ്. രവീന്ദ്രൻ നായർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മാളു. എം,
- അർച്ചന രഞ്ചിത്ത്
- രാഹുൽ.എസ്.ബി, അജിത്ത്.എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.69694,76.82637 | zoom=18 }}
== പാഠ്യേതര പ്രവർത്തനങ്ങൾ ==