എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്

21:43, 27 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dayaraj (സംവാദം | സംഭാവനകൾ)


പ്രകൃതിരമണീയമായ മഞ്ഞണിഞ്ഞ മാമലകളൂം, കളകളാരവമൂതി൪ക്കുന്ന കൊച്ചരുവികളം, കതിരണിഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ ഒരു നാട് അങ്ങാടിക്കൽ,പത്തനംതിട്ടജില്ലയീലെ കൊടൂമൺ പ‌‌‌ഞ്ചായത്തിലൂൾപെടൂന്ന ഒരു കൊച്ചുഗ്രാമമാണിത്.അവിടെ പണ്ഡിതവരണ്യനായ ഒരു മുത്തച്ഛനെപോലെ ഗാംഭീര്യത്തോടെ തലയുയർത്തിനിൽക്കുന്ന ഒരു വിദ്യാലയം"വിദ്യകൊണ്ട് പ്രബുദ്ധരാകാൻ"ആഹ‌്വനം ചെയ്ത ഗുരുദേവന്റെ നാമധേയത്തീൽ 1951-ൽ സ്ഥാപിതമായ ഈ കലാലയം.അനേകായിരങ്ങളെ അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ കേദാരം"വിദ്യാധനം സ൪വ്വധനാൽ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് അതിന്റെ പ്രവ൪ത്തനം തുടരുന്നു.

എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്
വിലാസം
അങ്ങാടിക്കൽ

എസ്.എൻ.വി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ സൗത്ത് പി.ഒ,
പത്തനംതിട്ട
,
691561
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 11 - 1951
വിവരങ്ങൾ
ഫോൺ04734 285262
ഇമെയിൽsnvhss-vhss@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ .ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ പ്രകാശ്
പ്രധാന അദ്ധ്യാപകൻകെ.സുജാത
അവസാനം തിരുത്തിയത്
27-11-2020Dayaraj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1951-ൽ 171-നമ്പർ S.N.D.P ശാഖയുടെ കീഴിൽ ഒരു യു.പി സ്കുൾ ആയി പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂൾ മൂന്ന് ഏക്കർസ്ഥലത്ത് സ്ഥിതി ചെയ്യൂന്നു.എച്ച്.എസ്, എച്ച്.എസ്.എസ്,വി.എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലായി മൂന്ന് കമ്പ്യൂട്ടർ ലാബൂകളൂണ്ട്.ഹൈസ്കുളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം ഇവിടൂണ്ട്.ആധൂനികരിച്ച അതിവിശാലമായ ലൈബ്രറിയും അതിൽ വിക്ടേഴ്സ് ചാനൽ,മറ്റിതര ചാനലുകൾ എന്നിവ ലഭ്യമാകുന്ന സംവിധാനവും ഇവിടുണ്ട്.രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ ഇത് പ്രവർത്തിക്കുന്നു.ഹൈസ്കുൾ വിഭാഗത്തിനൂമാത്രമായി സയൻസ് ലാബുണ്ട്.യൂ.പി.വിഭാഗത്തിനൂമാത്രമായി 10 ക്ലാസ് മൂറികളൂണ്ട്.എച്ച്.എസ്.വിഭാഗത്തിന് 13 ക്ലാസ് മൂറികളൂം ,എച്ച്.എസ്.എസ് വിഭാഗത്തിന് 14 ക്ലാസ് മൂറികളൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.- കൺവീന൪ - പി.ആ൪.ഗിരീഷ്.
  • എൻ.സി.സി. കൺവീന൪ - എ൯.സൂനീഷ്.
  • ബാന്റ് ട്രൂപ്പ്. - കൺവീന൪ - എസ്.ജയപ്രകാശ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. - പി.ആ൪.സ്നേഹലത
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  1. സയൻസ് ക്ലബ് കൺവീന൪ - റോയി വ൪ഗ്ഗീസ്
  2. മാത്തമാറ്റിക്സ് ക്ലബ് കൺവീന൪ - ദീപ.എസ്
  3. വ൪ക്ക് എക്സ്പീരിയൻസ് ക്ലബ് കൺവീന൪ - സി.ആശ.

4സോഷൃൽസയൻസ് ക്ലബ് കൺവീന൪ - പി.ഉഷാകുമാരി. 5 ഇക്കോക്ലബ് കൺവീന൪ - റോയി വ൪ഗ്ഗീസ് 6മൂന്നാമത്തെ ഇനം

മാനേജ്മെന്റ്

  • മാനേജ൪- കെ.ഉദയ൯
  • പ്രസിഡ൯്- JITHESH KUMAR.
  • സെക്രട്ടറീ- കെ.ജി.പുരുഷോത്തമ൯

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ.രാധാമണി
  • കെ.കെ.മനോഹരകുമാരീ
  • ഡി.തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.കെ. ഗോപി

മികവുകൾ

1500-ൽ പരം കുട്ടികൾ പഠിക്കുന്ന പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂളാണ് ഇത്. Aided മേഘലയിൽ UP, HS, HSS & VHSS എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഒന്നാണിത്. SSLC-യ്ക്ക് എല്ലാ വർഷവും തുടർച്ചയായി 100% വിജയം ലഭിക്കുന്നു. ധാരാളം കുട്ടികൾ A+ നേടുന്നു. കഴിഞ്ഞ വർഷങ്ങളിൽ അടൂർ സബ്ജില്ലയിൽ HSS-ൽ ഏറ്റവും കൂടുതൽ A+ ഈ സ്കൂളിന് ലഭിച്ചിരുന്നു. VHSE-ൽ ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിച്ച കുട്ടി ഈ സ്കൂളിൽ പഠിച്ചതാണ്.

​സ്കൂൾ ശാസ്ത്രമേളകളിൽ ജില്ല, സംസ്ഥാന തലത്തിൽ overall ലഭിച്ചു. സ്കൂൾ കലോത്സവങ്ങളിൽ ഇവിടുത്തെ കുട്ടികൾ സംസ്ഥാന തലം വരെ പങ്കെടുക്കുന്നു. സംസ്കൃതോത്സവത്തിൽ സംസ്ഥാന തലം വരെ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുന്നു. സ്പോർട്സ്നു state തലത്തിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.

​റിപ്പബ്ലിക് ദിന പരേഡിൽ NCC കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കാറുണ്ട്. ഡൽഹിയിൽ നടക്കുന്ന തൽ സൈനിക് ക്യാമ്പിൽ NCC കുട്ടികൾ പങ്കെടുക്കാറുണ്ട്. Shooting മത്സരത്തിൽ national level-ൽ ഇവിടുത്തെ കുട്ടികൾക്ക് മൂന്നാമത്തെ സ്ഥാനം ലഭിക്കുകയുണ്ടായി.

Career guidance, councelling, NCC, SPC, scout & guide തുടങ്ങിയ എല്ലാ unit-ഉം ഇവിടെ പ്രവർത്തിക്കുന്നു. NSS യൂണിറ്റിന്റെ നേതൃത്വത്തിൽ മികച്ചരീതിയിൽ കൃഷി നടത്തുന്നു. ​ ​ASAP, DCA തുടങ്ങിയ course-കൾ പഠിപ്പിക്കുന്നു. VHSEയിൽ OJT നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

​സംസ്ഥാന അവാർഡും, ദേശീയ അവാർഡും ലഭിച്ച അധ്യാപകർ ഇവിടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇവിടുത്തെ ഒരു അധ്യാപകൻ SCERT Curriculam committeeയിൽ അംഗമാണ്.

​ആകാശ വിസ്മയ കാഴ്ചയുമായി 2012ൽ 20ലക്ഷം രൂപ ചിലവഴിച്ച് Space Pavilian സ്ഥാപിച്ചു. സമീപ സ്കൂളുകളിൽ നിന്ന് കുട്ടികൾ ഇവിടെ Space Pavilian സന്ദർശിക്കാൻ വരാറുണ്ട്. ISRO Chairman ആയിരുന്ന Dr. K Radhakrishnan, M C. Dathan തുടങ്ങിയ ശാസ്ത്രജ്ഞന്മാർ സ്കൂൾ സന്ദർശിക്കുകയും, കുട്ടികളുമായി സംവദിക്കുകയും ചെയ്തിരുന്നു. ശാസ്ത്ര പഠന ക്ലാസുകൾ, ശാസ്ത്ര പഠന ക്ലാസുകൾ, ശാസ്ത്ര സംവാദം തുടങ്ങിയവ നടത്താറുണ്ട്. ​ ​കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനായി ഒരു Atul Tinkering Lab പ്രവർത്തിക്കുന്നു.

​NSS-ന്റെ ലഹരി വിരുദ്ധ short filmനു state levelൽ അവാർഡ് ലഭിച്ചിരുന്നു.

​Numats-ന്റെ സംസ്ഥാന ക്യാമ്പിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നു.

വഴികാട്ടി

{{#multimaps:9.1601313,76.6008365| zoom=15}} സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ 1. അടൂ൪,ഏഴംകുളം,കൈപ്പട്ടൂ൪,പത്തനംതിട്ട റോഡിൽ കെടുമൺജംഗ്ഷനിൽ നിന്നും കൂടലിലേക്കുള്ള റോഡിൽക്കൂടി 3 കി.മീ.സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം

2. അടുരിൽ നിന്നും 11 കി.മീ. ദുരം

3. കൂടലിൽ നിന്നും 9.കി.മീ.ദൂരം.