കോഴിക്കോട് കോർപ്പറേഷനിലെ എലത്തൂർ, ചെട്ടികുളം പ്രദേശത്ത് ദേശീയ പാതയോട് ചേർന്നാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ചേവായൂർ സബ് ജില്ലയിൽപെട്ട സേതുസീതാറാം എ.എൽ.പി. സ്കൂൾ. വളരെ വർഷം മുൻപ് അജ്ഞാതനായ ഒരു നാട്ടെഴുത്തച്ഛനാൽ സ്ഥാപിതമാവുകയും 1900 ഏപ്രിൽ മാസത്തോടെ സ്കൂൾ എ​ന്നരീതിയിൽ വിപുലപ്പെടുത്തുകയും ചെയ്തു. ഒന്നാംക്ലാസുമുതൽ നാലാംക്ലാസുവരെ ഇരുനൂറിൽപരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുനു. കൂടാതെ എൺപതോളം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.

സേതു സീതാറാം എ.എൽ.പി.എസ്.
വിലാസം
എലത്തൂര്

സേതുസീതാറാം എ.എൽ.പി സ്കൂൾ
,
673303
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഇമെയിൽsethusitaramalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17438 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സലാം കെ.സി.
അവസാനം തിരുത്തിയത്
22-10-2020Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


സ്കൂൾ മുദ്ര

ചരിത്രം

നൂറ്റാണ്ടിൻറെ നിർവൃതിയിൽ സേതുസീതാറാം. എ.എൽ.പി. സ്കൂൾ

       എലത്തൂർ ചെട്ടികുളം പ്രദേശത്ത് നാഷണൽ ഹൈവയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് തുടക്കമിട്ടത് അഞ്ജാതനായ ഒരു നാട്ടെഴുത്തച്ഛനാണ്. കുുട്ടകളെ തറയിലിരുത്തി, മണലിലെഴുതിച്ചാണ് അന്ന് അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നത്. 1900 ഏപ്രിൽ മാസത്തിൽ ഇറ്റാലിയൻ പാതിരി ഫാ. ല്യൂക്കസ് സ്കൂൾ ഏറ്റെടുത്തു. അക്കാലത്ത് മലബാർ പ്രദേശങ്ങളെല്ലാം മദ്രാസ് ഗവൺമെൻറിൻറെ കീഴിലായിരുന്നു. വിദ്യാഭ്യാസപരമായി വളരെപിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് യോഗ്യരായ അധ്യാപകരൊന്നും ലഭ്യമായിരുന്നില്ല. അക്കാലത്തെ സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ച് ആളുകളിൽനിന്നും കേട്ടറിഞ്ഞതല്ലാതെ കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.
      പിന്നീട് ക്രിസ്തീയ മാനേജ് മെൻറിൽനിന്നും സ്കൂളിൻറെ അടുത്തുള്ള വീട്ടുകാർ സ്കൂൾ ഏറ്റെടുക്കുകയും അവരുടെ വീട്ടുപേരായ"രാരോത്ത് സ്കൂൾ"എന്ന് നാമകരണംചെയ്യുകയും ചെയ്തു. നല്ലരീതിയിൽ മുന്നോട്ടുപോയ വിദ്യാലയം ഏലത്തൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യമായി.
      സ്കൂളിൻറെ ഉടമസ്ഥാവകാശം ശ്രീ. ടി.എൻ.കാമപാലൻ എന്ന അദ്ധ്യാപകൻറെ കൈകളിൽഎത്തുകയും അദ്ധേഹം സ്കൂളിന് "സേതൂസീതാറാം" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അന്നത്തെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. ഹെർമ്മൻ മാസ്റ്ററുടെ കീഴിൽ ഈ സ്ഥാപനം ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായി മാറി. അതിനാൽ നാലുവരെ ഉണ്ടായിരുന്ന ഇവിടെ അഞ്ചാംതരവും തുടങ്ങി. പ്രശസ്തരായ പല അധ്യാപകരുടെയും സേവനവും ഇതിന് ലഭിച്ചിരുന്നു. പിന്നീട് ഹെഡ്മാസ്റ്ററും മാനേജരുമായിരുന്ന ശ്രീ. കാമപാലൻമാസ്റ്ററുടെ കീഴിൽ നല്ലരീതിയിൽ സ്കൂൾ മുന്നോട്ടുപോയി. ആയിടക്ക് മേലധികാരികളുടെ നിർദ്ദേശപ്രകാരം അഞ്ചാംക്ലാസ് നിർത്തലാക്കി. 1974ൽ കാമപാലൻമാസ്റ്റർ വിരമിച്ചു. തുടർന്നുവന്ന ശ്രീമതി. നാരയാണി ടീച്ചർ അരോഗ്യപരമായ കാരണത്താൽ കാലാവധി പൂർത്തിയാക്കാതെ സർവ്വീസിൽനിന്നും വിരമിച്ചു.. തുടർന്നുവന്ന ശ്രീ. വേലായുധൻമാസ്റ്റർ 15 വർ‍ഷത്തോളം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു. 
     1979ൽ സ്കൂൾ പുതിയ മാനേജ്മെൻറിന് കൈമാറി. ശ്രീ. വി.കെ. അബ്ദുറഹിമാനായിരുന്നു പുതിയ മാനേജർ. അദ്ധേഹം വിദേശത്തായതിനാൽ ശ്രീമതി. ഫാത്തിമ മുഹമ്മദ്  കറസ്പോണ്ടൻറായി ചാർജെടുത്തു. തുടർന്ന് വന്ന പ്രധാനാധ്യാപരായ  ശ്രീമതി. ലീല ടീച്ചർ, ശ്രി. നടരാജൻ മാസ്റ്റർ, ശ്രീ. വിജയകുമാരി ടീച്ചർ, ശ്രീമതി. മഹിളാമണി ടീച്ചർ എ​ന്നിവരുടെ സേവനം ഈ സ്ഥാപനത്തെ ഉന്നതിയിലേക്ക് നയിച്ചു. ഇതിനിടെ ശ്രീമതി. പി. ആരിഫട്ടീച്ചർ കറസ്പോണ്ടൻറായി ചാർജെടുത്തു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

 
1. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

,

 
2

,

 
3

,

 
4

,

പുതിയ കാലഘട്ടത്തിൻറെ വെല്ലുവിളികളെ ഏറ്റെടുത്തു പോതുവിദ്യാഭ്യാസ രംഗം ആധുനികവൽക്കരിക്കുന്നതിനും പൊതു സമൂഹത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്രവികസനത്തിൽ പങ്കാളികളാക്കുന്നതിനും വേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപന രീതി ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഒരുക്കം. പദ്ധതിയുടെ വിജയകമായ നടത്തിന് വേണ്ടി സമൂഹത്തിലെ വ്യത്യസ്തതലങ്ങളിലുള്ളവരെ ഉൾപ്പെടുത്തി വിപുലമായ ഒരു സ്വാഗതം സംഘം രൂപീകരിക്കുകയും പ്രസ്തുത മീറ്റിംഗിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള നടപടികൾ ചർച്ചചെയ്യുകയും സ്കൂൾതല കർമസേന രൂപീകരിക്കുകയും ചെയ്തു.

  സ്കൂൾതല കർമസേന.
  ചെയർമാൻ                :     കൃഷ്ണൻ കല്ലാരംകെട്ടിൽ (കൗൺസിലർ, കോഴിക്കോട് കോർപ്പറേഷൻ)
  വൈ.ചെയർമാൻ         :     വി. ബൈജു. (പി.ടി.എ. പ്രസിഡണ്ട്)
  കൺവീനർ                 :     കെ.സി. അബ്തുസ്സലാം (ഹെഡ്മാസ്റ്റർ)
  മെന്പർമാർ               :     പുഷ്പരാജ് (പൂർവ്വവിദ്യാർത്ഥി)
                                      ജിതേഷ് (പൂർവ്വവിദ്യാർത്ഥി)
                                      മുഹമ്മദ് ബഷീർ (ഐ.ടി. കോ-ഓർഡിനേറ്റർ)
                                      സീന (കുുടുംബശ്രീ അംഗം)
                                      ഹൈറുന്നിസ (കുുടുംബശ്രീ അംഗം)
                                      എൻ.കെ. സുശീല (വായനശാല)
                                      പത്മിനി ചെട്ടികുളം 
                                      എഞ്ജിനീയർ

തീരുമാനങ്ങൾ 1. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിപുലമായ രീതിയിൽ 27-1-2017 ന് നടത്തുന്നതാണ്. രാവിലെ മണിക്ക് സ്കൂൾ അങ്കണത്തിൽ എത്തിച്ചേരുകയും ഗ്രീൻപ്രോട്ടോക്കോൾ പദ്ധതി നടപ്പാക്കുന്നതിൻറെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുത്ത് വ്യത്തിയാക്കുകയും ചെയ്യുക. മണിക്ക് ഒത്തുചേരുകയും ഉദ്ഘാടനചടങ്ങുകൾക്ക് ശേഷം നിർദ്ദേശിക്കപ്പെട്ട പ്രതിജ്ഞ ചൊല്ലുക. പി.ടി.എ അംഗങ്ങൾക്ക്പുറമെ കുുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ പുർവ്വവിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കുക.

കർമ്മപരിപാടി 27-1-2017 വെള്ളി സ്കൂളിലെ രക്ഷിതാക്കളും നാട്ടുകാരും നേരത്തെതന്നെ സ്കൂളിലെത്തുകയും വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ സ്കൂൾപരിസരത്തുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് പ്ലാസ്റ്റിക്കേതരം എന്നരീതിയിയിൽ തരംതിരച്ച് ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. പതിനൊന്നുമണിയോടെ പൊതു ചടങ്ങ് ആരംഭിച്ചു. പി.ടി.എ. പ്രസിഡണ്ട് വി.ബൈജുവിൻറെ അദ്ധ്യക്ഷതയിൽ കൗൺസിലർ കല്ലാരംകെട്ടിൽ കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റർ കെ.സി. അബ്ദുസ്സലാം എസ്.എ​സ്.ജി അംഗം ഒ.കെ.. ശ്രീലേഷ് എന്നിവർ സംസാരിച്ചു. ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അബ്ദുസലാം കെ.സി.
ഷൈബി കെ 
ഷെരീഫ കെ 
സുരാജ് പി.
സക്കീന കെ 
മുഹമ്മദ് ബഷീർ കെ.എം
മൻസിദ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി


"https://schoolwiki.in/index.php?title=സേതു_സീതാറാം_എ.എൽ.പി.എസ്.&oldid=1050342" എന്ന താളിൽനിന്ന് ശേഖരിച്ചത്