സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2020-23
44013-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44013 |
യൂണിറ്റ് നമ്പർ | LK/2018/44013 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിസ്റ്റർ ശോഭിത |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിമി ബി സൈമൺ |
അവസാനം തിരുത്തിയത് | |
18-11-2023 | Remasreekumar |
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.
അനിമേഷൻ ക്ലാസ് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ കണ്ട മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ക്ലാസ് ഡിസംബർ മാസം 27-ാം തീയതി ആരംഭിച്ചു. ആദ്യ ക്ലാസുകൾ അനിമേഷൻ സിനിമ നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ ആയിരുന്നു.
മലയാളം കമ്പ്യൂട്ടിങ് മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കടന്നു സ്ക്രാച്ച് പ്രോഗ്രാം സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനം സ്വായത്തമാക്കി. തുടർന്ന് പുതിയ പ്രോഗ്രാം ചെയ്യാൻ ആരംഭിച്ചു സത്യമേവജയതേ പരിശീലനം
മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധം നൽകുന്ന സത്യമേവജയതേ എന്ന് പരിശീലനപരിപാടി കുട്ടികൾക്കും അധ്യാപകർക്കും നല്കി.
ക്യാമ്പ്
ഏകദിന ക്യാമ്പ് ജനുവരി മാസം ഇരുപതാം തീയതി നടത്തി. അനിമേഷൻ, സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലെ ക്ലാസുകളും അവയുടെ പരിശീലനവുമാണ് കുട്ടികൾക്ക് ലഭിച്ചത്.