പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്
വിലാസം
പൂനത്ത്

പൂനത്ത് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽpoonathnellissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47656 (സമേതം)
യുഡൈസ് കോഡ്32040100711
വിക്കിഡാറ്റQ64552348
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ336
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബഷീർ. ഇ
പി.ടി.എ. പ്രസിഡണ്ട്സിറാജ്
എം.പി.ടി.എ. പ്രസിഡണ്ട്സെൽമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പൂനത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സഥാപിതമായി.

ചരിത്രം

1928 ൽ ബ്രിട്ടീഷുകാരുടെ ആധിപത്യം കൊടികുത്തി വാഴുന്ന കാലഘട്ടത്തിലാണ് ഈ സ്ഥാപനം ഉടലെടുക്കുന്നത് . അവരുടെ ഭരണസൗകര്യത്തിനുതകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അവർ ആവിഷ്കരിച്ചത് . സമുദായാടിസ്ഥാനത്തിലായിരുന്നു അവർ ആവിഷ്കരിച്ചത് . സമു- ദായാടിസ്ഥാനത്തിലായിരുന്നു വിദ്യാലയങ്ങൾ അനുവദിച്ചത് . ഹിന്ദു , മുസ്ലിം , കൃസ്ത്യൻ എന്നിവർക്ക് പ്രത്യേകം വിദ്യാലയങ്ങൾ അനുവദിച്ചിരുന്നു . ഈ സ്കൂൾ ഒരു മാപ്പിള എൽ.പി. സ്കൂളായിട്ടാണ് തുടങ്ങിയത് . സ്കൂൾ സന്ദർശനം , പരിശോധന എന്നിവ നടത്തിയതും അതതു ജാതിയിൽപ്പെട്ട ഉദ്യോഗസ്ഥന്മാരായിരുന്നു . മാപ്പിള ഡപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്നു ഉദ്യോഗസ്ഥൻ . ഹിന്ദുസ്കൂളിൽ ഹിന്ദു ഡപ്യൂട്ടി ഇൻസ്പെക്ടറും , സ്ക്കൂൾ അനുവദിക്കുന്ന കാര്യത്തിലും പരമാധികാരി മേൽപറഞ്ഞ ഉദ്യോഗസ്ഥരായിരുന്നു . ഇവിടുത്തെ മാപ്പിള എൽ പി സ്ക്കൂളിന്റെ പേര് പൂനത്ത് നെല്ലിശ്ശേരി എന്നാക്കിയതും മാപ്പിള ഡെപ്പ്യൂട്ടി ഇൻസ്പെക്ടർഅവർകൾ തന്നെ . പൂനത്ത് ദേശത്തേയും , നെല്ലിശ്ശേരിയേയും പ്രതിനിധീകരിക്കുന്നതുകൊണ്ട് അങ്ങിനെ പൂനത്ത് നെല്ലിശ്ശേരിയായി . ആദ്യവർഷം ഒന്നും,രണ്ടും,ക്ലാസ്സുകളും അടുത്ത വർഷം മുതൽ മൂന്നും,നാലും അഞ്ചും ക്ലാസ്സുകളും അനുവദിച്ചു . മുഹമ്മദ്കുഞ്ഞി,അഹമ്മദ്കുഞ്ഞി,എന്നീ രണ്ട് ഇൻസ്പെക്ടർമാരെ ഓർക്കുന്നു കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം. പുതിയ ഫർണിച്ചറുകൾ.

വാഹന സൗകര്യം.

മികച്ച പഠനാന്തരീക്ഷം

മികവുകൾ

പാഠ്യപാഠ്യേതര രംഗത്ത് ജനകീയമായ ഇടപെടലിലൂടെ ഒട്ടനവധിപ്രവർത്തനകൾ സംഘടിപ്പിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ 336 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മികച്ച പി.ടി.എ അവാർഡ്,നല്ല പാഠം പുരസ്കാരം, വനമിത്ര അവാർഡ്, തുടങ്ങി നിരവധി അംഗീകാരം നേടിയ ഈ വിദ്യാലയം ആധുനികസൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടം നിർമ്മിച്ച് ശതാബ്ദിയുടെ നിറവിലാണ്.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1)ബീന പി

2)സുബൈദ എൻ കെ

3)മധുസൂദനൻ പി

4)എ അഷറഫ്

5)ടി പി ലത

6)അബ്ദ്ദുള്ള ടി എൻ

7)ബഷീർ ഇ

8)മുനീർ പി

9)അനുപമ ടി കെ

10)അർഷാദ് എൻ കെ

11)നിയാസ് കെ പി

12)നജ്മ എൻ കെ

13)ബിനുമോൾ ബി ടി

14)സജിത എ കെ

15)ബിജില വി കെ

16)അൻഫർ എം കെ മുണ്ടക്കൽ

17)രശ്മി വി വി

18)ഷബാന കെ കെ

19)തെസ്നിം പി എം

20)റുബിന കെ യം


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

വഴികാട്ടി

  • കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (30 കിലോമീറ്റർ)
  • സംസ്ഥാന ഹൈവെയിൽ ബാലുശ്ശേരി ബസ്റ്റാന്റിൽ നിന്നും ( 7 കിലോമീറ്റർ )ബസ്സ് മാർഗ്ഗം എത്താം
  • കൂട്ടാലിട ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
Map