ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ.ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് /വിദ്യാലയമാണ്.

ഡബ്ല്യൂ.എൽ.പി.സ്കൂൾ മാന്നാർ ഈസ്റ്റ്
വിലാസം
മാന്നാർ

മാന്നാർ
,
മാന്നാർ പി.ഒ.
,
689622
,
ആലപ്പുഴ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽwlpsmannar@gmail.com
കോഡുകൾ
സ്കൂൾ കോഡ്36323 (സമേതം)
യുഡൈസ് കോഡ്32110300988
വിക്കിഡാറ്റQ87479126
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാന്നാർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ11
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ. രാധാകൃഷ്ണൻ നായർ
പി.ടി.എ. പ്രസിഡണ്ട്അൻസാർ . പി.എ.
എം.പി.ടി.എ. പ്രസിഡണ്ട്രാധിക. ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാന്നാർ പഞ്ചായത്ത് കോട്ടക്കൽ കടവ് റോഡിന് പടിഞ്ഞാറുവശത്ത് മാന്നാർ ഈസ്റ്റ് വെൽഫെയർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.സ്ഥാപിതം 1946

സ്കൂൾ ഗ്രാമീണ വെൽഫെയർ പദ്ധതി അനുസരിച്ച് സ്ഥാപിച്ചതാണ് ഈ സ്കൂൾ.മലയാളവർഷം 1123 കുരട്ടിക്കാട് പ്രദേശത്തു ഒരു എൽപി സ്കൂളിന്റെ ആവശ്യകത മനസ്സിലാക്കി മീനത്തേതിൽ തിരുവൻ താഴത്തേതിൽ തേവൻ എന്നിവരുടെ നേതൃത്വത്തിൽ കുരട്ടിക്കാട് കൊട്ടാരത്തിൽ പുഴയുടെ പടിഞ്ഞാറുവശം 26 സെന്റ് വസ്തുവിൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ ഒന്നാം ക്ലാസ് ആരംഭിച്ചു

അക്കാലത്ത് കൊട്ടാരത്തിൽ ഗോവിന്ദൻ നായർ ആയിരുന്നു അടൂർ ഡിഇഒ സ്കൂൾ ഇവിടെ സ്ഥാപിക്കുന്നതിന് അദ്ദേഹം പ്രധാന സഹായിയായി വർത്തിച്ചു.വെള്ളം കുളത്തു നിന്നും അധ്യാപകനായ ശങ്കുണ്ണി മാസ്റ്റർ ഇവിടെയെത്തി.72 കുട്ടികളുമായി ആരംഭിച്ച സ്കൂൾ തുടർച്ചയായുള്ള മൂന്നുവർഷംകൊണ്ട് മൂന്നാം ക്ലാസ് വരെ ആയി തീർന്നു

കുരട്ടിക്കാട് മീനത്തിൽ വി.കെ.അഴകൻ അദ്ധ്യാപകനായി ഇവിടെ എത്തുകയും ഗവണ്മെന്റിന്റെയും ഹരിജൻ വെൽഫെയറിന്റെയും സഹായത്തോടെ സ്കൂളിൽ നാലാം ക്ലാസ് ആരംഭിച്ചു

1952 സ്കൂൾ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കപ്പെട്ടു കുരട്ടിക്കാട് വിശ്വകർമ്മ സമുദായത്തിന്റെ ക്ഷേത്രമായ മുത്താരമ്മൻ ദേവി ക്ഷേത്രത്തിനു വടക്കുവശത്തുള്ള വസ്തുവിൽ കെട്ടിടം പണിത് വാടക ഇല്ലാതെ സ്കൂൾ നടത്തിക്കൊണ്ടുപോകാനുള്ള സഹായം വിശ്വകർമ്മ സമുദായം നൽകുകയുണ്ടായി

പിന്നീട് 1980 നോട് കൂടി 76 സെന്റ് വസ്തു സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നിടത്ത് വിലക്കെടുത്തു.1994 ജൂൺ 20ന് പ്രത്യേകമായി ഇരുനില കെട്ടിടം പണിത് സ്കൂൾ ഇവിടേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു

കുടിവെള്ളത്തിന് പ്രത്യേക സൗകര്യവും ലൈബ്രറി സൗകര്യം സ്കൂൾ ഗ്രൗണ്ട് എന്നിവയും ചുറ്റുമതിലും തീർത്തിരിക്കുന്ന ഗവൺമെന്റ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം നടന്നുവരുന്നു

പ്രീപ്രൈമറി ക്ലാസും പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ ഉൾപ്പെടെ അഞ്ച് അധ്യാപകർ.രണ്ട് പ്രീ പ്രൈമറി അധ്യാപകർ.

1994 മന്ത്രി പി കെ ബാവ ഇരുനില കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയും എംഎൽഎ ശോഭനാ ജോർജ് മുഖ്യാതിഥിയായിരുന്നു. ഏഴാം ക്ലാസ് വരെയുള്ള പഠന കാര്യങ്ങൾക്ക് സൗകര്യമുള്ള സ്കൂളാണിത്. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

വിശാലമായ മൈതാനം. മെച്ചപ്പെട്ട രീതിയിൽ ഉള്ള 5 ക്ലാസ് മുറികൾ. കളിയുപകരണങ്ങളും പഠനോപകരണങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ പ്രീ പ്രൈമറി ക്ലാസ്സ് റൂം,കഞ്ഞിപ്പുര, ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം, കൂടാതെ ലൈബ്രറി റൂം എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമ നമ്പർ പേര് വർഷം
1 ശ്രീ കെ ദാമോദരൻ 1987
2 ശ്രീമതി കെ. കെ. ഭവാനി
3 ശ്രീ എം എബ്രഹാം 1990
4 ശ്രീ. മാധവൻനായർ
5 ശ്രീ പി കെ രാഘവൻ നായർ 1992
6 ശ്രീമതി ഫാത്തിമ കുഞ്ഞ് 1994
7 ശ്രീമതി ശാന്തമ്മ 1998
8 ശ്രീമതി സരോജിനിയമ്മ 2006
9 ശ്രീമതി സലില കുമാരി 2009
10 ശ്രീമതി ഷൈമ 2013
11 ശ്രീമതി ലത 2014
12 ശ്രീ രാധാകൃഷ്ണൻ നായർ 2016

നേട്ടങ്ങൾ

  • 2007 ൽ ശിവപ്രസാദ് LSS ജേതാവായി, 2020 ൽ ശിവന്യ  LSS  ജേതാവായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ആതിര
  2. ഡോ.ദിവ്യ
  3. പ്രൊഫ.രാജേന്ദ്രൻ
  4. മഞ്ജു കെആർ- പ്രൊഫസർ. 5 സ്മിതാ- എൻജിനീയർ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.



Map