കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സ്വതന്ത്ര വിജ്ഞാനോത്സവം (Freedom Fest) എന്ന പരിപാടി സംഘടിപ്പിച്ചത്. ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് നമ്മുടെ സ്കൂളിലും വിപുലമായ പരിപാടികളാണ് നടന്നത്.

ഐ. റ്റി. കോർണർ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ പ്രചരണവും ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഐടി കോർണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തത്. സ്കൂളിലെ അടൽ തിങ്കറിങ് ലാബിൽ വച്ചാണ് ആഗസ്റ് 7 മുതൽ 12 വരെ റോബോട്ടിക്സ് പ്രോജക്ടുകളുടെയും ഇലക്ട്രോണിക് പഠനോപകരണങ്ങളുടെയും എക്സിബിഷനും പരിശീലനവും ഐടി കോർണറിന്റെ ഭാഗമായി സജ്ജീകരിച്ചത്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ലഭിച്ച 5 Arduino കിറ്റുകളുൾപ്പെടെ തിങ്കറിങ് ലാബിലെയും കിറ്റുകൾ ഉപയോഗപ്പെടുത്തിയാണ് റോബോട്ടിക് പ്രോജക്ടുകൾ തയ്യാറാക്കിയത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എക്സിബിഷൻ കാണാനുള്ള  അവസരം ഒരുക്കിയിരുന്നു.റോബോട്ടിക് എക്സിബിഷൻ കുട്ടികൾക്ക്‌ വ്യത്യസ്തമായ അനുഭവമായിരുന്നു പകർന്നത്. പ്രദർശിപ്പിച്ചവയുടെ പ്രവർത്തനങ്ങളെ പറ്റി വളരെ ആകാംക്ഷയോടെയാണ് കുട്ടികൾ ചോദിച്ചു മനസ്സിലാക്കിയത്. റോബോ ഹെന്നും ലെമൺ സ്പൂൺ ഗെയിം ഉം ആണ് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ടത്. ഇതോടൊപ്പം തന്നെ സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്ന പോസ്റ്ററുകളുടെ നിർമ്മാണ മത്സരവും നടന്നു. ഇതിൽ മികച്ച പോസ്റ്ററുകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുകയും പ്രിന്റ് എടുത്ത് സ്കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി  ബോധവൽക്കരണ ക്ലാസ് ആഗസ്റ്റ് 9 ആം തീയതി നടത്തി. കൂടാതെ ടിങ്കറിങ് ലാബ് അധ്യാപകൻ അർജുൻ Arduino യെ പറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും  കുട്ടികൾക്ക് ക്ലാസ്സ്‌ കൊടുത്തിരുന്നു.ഇതേ ദിവസം തന്നെ സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ  സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട സന്ദേശവും വായിച്ചു.


Freedom Fest Exhibition കാണാം

ഫ്രീഡം ഫെസ്റ്റ് സ്പെഷ്യൽ അസംബ്ലി

സ്പെഷ്യൽ അസംബ്ലി
സ്പെഷ്യൽ അസംബ്ലി

ആഗസ്റ്റ് ഒമ്പതാം തീയതി ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി നടന്നു. അസംബ്ലിയിൽ പത്താം ക്ലാസിൽ പഠിക്കുന്ന ആയിഷ റഷ  ഫ്രീഡം ഫസ്റ്റ് സന്ദേശം വായിച്ചു.




ബോധവൽക്കരണ ക്ലാസ്

ബോധവൽക്കരണ ക്ലാസ്

സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി.ആഗസ്റ്റ് ഒമ്പതാം തീയതിയാണ് ക്ലാസ് നടന്നത്. കൈറ്റ് ലഭ്യമാക്കിയിട്ടുള്ള പ്രത്യേക പ്രസന്റേഷനും മോഡ്യൂളും ഉപയോഗിച്ചായിരുന്നു ക്ലാസ്സ്‌ എടുത്തത്. ക്ലാസിന് ഹസ്ന, ജിൻഷ  എന്നിവർ നേതൃത്വം നൽകി.  കൂടാതെ പ്രസന്റേഷന്റെ പിഡിഎഫ് ഫയലുകൾ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്തു.


സെമിനാർ

സെമിനാർ

സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ഓർഡിനോയെ പറ്റിയും അതിന്റെ സാധ്യതകളെ പറ്റിയുമുള്ള സെമിനാർ  സംഘടിപ്പിച്ചു.ടിങ്കറിങ് ലാബ് അധ്യാപകൻ അർജുൻ ആയിരുന്നു ക്ലാസ്സ്‌ എടുത്തത്. ഇതൊടാനുബന്ധിച്ചു കുട്ടികളുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ അവസരവും ഉണ്ടായിരുന്നു


സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം

വിജ്ഞാനത്തിന്റെയും നൂതന ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം സമൂഹത്തിലെ എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. അതിലൂടെ ഒരു വിജ്ഞാന സമൂഹത്തെ നമുക്ക് സൃഷ്ടിക്കാൻ കഴിയും. നാം ആർജ്ജിച്ച അറിവ് മറ്റു പലരിൽ നിന്നും നമ്മിലേക്ക് എത്തിച്ചേർന്നതും പുതുക്കപ്പെട്ടതുമാണ്. അതു കൊണ്ടു തന്നെ നമ്മുടെ അറിവ് മറ്റുള്ളവർക്കായി പങ്കു വയ്ക്കുക എന്നത് നമ്മുടെ കടമയാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പല കാരണങ്ങൾ കൊണ്ട് അറിവിന്റെ സ്വതന്ത്രമായ വിനിമയം തടയപ്പെടുന്നുണ്ട്. ഇത് സമൂഹത്തിൽ വൈജ്ഞാനിക അന്തരമുണ്ടാക്കും. നൂതനാശയങ്ങളുടെയും നവീന സങ്കേതങ്ങളുടെയും പ്രയോജനം ഒരു വിഭാഗത്തിനു മാത്രമായി ശാസ്ത്രത്തിന്റെയും പരിമിതപ്പെട്ടേക്കാം. പുതിയ ഒരു മാനവിക സമൂഹത്തിന് ഇത് നല്ലതല്ല. കണ്ടുപിടുത്തങ്ങളുടെയും പ്രയോജനം എല്ലാവരിലും ഏത്തേണ്ടതുണ്ട്. വിജ്ഞാനത്തിന്റെ പങ്കുവയ്ക്കലിന് മറ്റൊരു വശം കൂടിയുണ്ട്. ഒരാൾ ചെയ്യ കണ്ടുപിടുത്തം പങ്കുവയ്ക്കുകയാണെങ്കിൽ അതിനായി മറ്റൊരാൾ പരിശ്രമിച്ച് സമയം കളയേണ്ടതില്ല. നിലവിലുള്ള കണ്ടെത്തലുകളെ കൂടുതൽ മെച്ചപ്പെടുത്തുന്ന പ്രവത്തന ങ്ങളുമായി മറ്റുള്ളവർക്ക് മുന്നോട്ടു പോകാം. ഇത്തരം പങ്ക് വെക്കൽ സമൂഹത്തിന്റെ വികാസവും അതിലൂടെ സാമൂഹ്യമാറ്റവും വേഗത്തിലാക്കും. ഇതിനായുള്ള പല പ്രവർത്തനങ്ങളും നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നുണ്ട്. സ്കൂളുകളിൽ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ഉപയോഗം നിർബന്ധമാക്കിയത് ഇതിനുള്ള ഉദാഹരണമാണ്. ഇതിലൂടെ നാം ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ പേടികൂടാതെ ഉപയോഗിക്കുന്നതിനും ആവശ്യമെങ്കിൽ ഇഷ്ടാനുസരണം മാറ്റം വരുത്തി പുതിയവ നിർമിക്കാനും കഴിയുന്നു. ഇങ്ങനെയുള്ള മാറ്റം വരുത്തലുകൾ പ്രൊപ്രൈറ്ററി സോഫ്റ്റ് വെയറുകൾ അനുവദിക്കുന്നില്ല. ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കുന്നതിനും എല്ലാവരേയും ഒരേപോലെ കാണുന്ന ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുന്നതിനുമായി സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫെസ്റ്റ് 2023 എന്ന പേരിൽ ആഗസ്റ്റ് 12 മുതൽ 15 വരെ കേരള സർക്കാറിന്റെ നേതൃത്വത്തിൽ നടത്തുകയാണ്. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതോടൊപ്പം ഇതിന്റെ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനും നമ്മളോരോരുത്തരും പങ്കാളികളാകേണ്ടതാണ്.

കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ

പോസ്റ്ററുകൾ പോസ്റ്ററുകൾ പോസ്റ്ററുകൾ പോസ്റ്ററുകൾ പോസ്റ്ററുകൾ

ചിത്രങ്ങൾ