എം.റ്റി.എൽ.പി.എസ്. അമിച്ചകരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി.എൽ.പി.എസ്. അമിച്ചകരി | |
---|---|
![]() | |
വിലാസം | |
അമിച്ചകരി അമിച്ചകരി പി.ഒ. , 689112 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | mtlpsamichakary2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37243 (സമേതം) |
യുഡൈസ് കോഡ് | 32120900320 |
വിക്കിഡാറ്റ | Q87593150 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്സി പി രമണൻ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ തോമസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ ഇടവക അതിർത്തിയിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസ തല്പരരായ ഒരു കൂട്ടം ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ വേങ്ങൽ പുത്തൻവീട്ടിൽ ശ്രീ.ഐപ്പ് വക സ്ഥലത്തു കൊല്ലവർഷം 1088 -മാണ്ടിൽ താൽക്കാലിക ഷെഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അവിടെ തന്നെ ഇടവക ജനങ്ങൾ ആരാധനയും സൺഡേ സ്കൂളും നടത്തിയിരുന്നു കാലാകാലങ്ങളിൽ ഇടവകഅംഗങ്ങളുടെ സഹരണത്തോടു കൂടി കെട്ടിടത്തിന് ആവിശ്യമായ പരിഷ്‌കാരങ്ങൾ വരുത്തി. തുടർന്ന് എം.റ്റി ആൻഡ് ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു.സ്കൂളിന്റെ ആവിശ്യങ്ങളിൽ നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ ഇടവക പൂർണമായി സഹകരിക്കുന്നു.പി റ്റി എ -യുടെ നേതൃത്വത്തിൽ ഉള്ള പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.2013 ൽ സ്കൂളിന്റെ ശതാബ്‌ദി സമുചിതമായി ആഘോഷിച്ചു. സ്കൂളിന്റെ ഓരോ ആവശ്യങ്ങളിലും എൽ.എ.സി ( ലോക്കൽ അഡ്വൈസിംഗ് കമ്മിറ്റി) സജീവമായി പ്രവർത്തിക്കുന്നു. അതിന്റെ പ്രസിഡന്റ് ആയി റെവ.ഷാജി തോമസ് പ്രവർത്തിക്കുന്നു. ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
2018 -2019 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതികസൗകര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞു.2020 സ്കൂൾ വർഷത്തിന്റെ തുടക്കത്തിൽ സ്കൂൾ കെട്ടിടം നവീകരിക്കുകയും,പുതിയ ടോയ്‌ലറ്റ്,യൂറിനൽ ഇവ നിർമിച്ചു.എല്ലാ ക്ലാസ്സിലും ഫാൻ ,കുടിവെളളം ശുദ്ധികരിക്കുന്നതിനുള്ള ഫിൽറ്റർ ഇവ സജ്ജീകരിച്ചു.മാനേജ്മെന്റിന്റെയും,സ്കൂൾ പി റ്റി എ യുടെയും, എൽ.എ.സി യുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ആണ് സ്കൂളിന്റെ ഭൗതികസൗകര്യം ഇത്രയും മെച്ചപ്പെടുത്താൻ കഴിഞ്ഞത്.സ്ഥല പരിമിതി ഉള്ള ഈ സ്കൂളിൽ ഇത്രയും പ്രവർത്തനങ്ങൾ ചെയ്യാൻ സഹായിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു. ചെടി ചട്ടികളിൽ ഔഷധ സസ്യങ്ങളും,മറ്റു ചെടികളും നട്ടുവളർത്തുന്നു.എന്നാൽ ഓരോ വർഷത്തെയും വെള്ളപ്പൊക്കത്തിൽ അത് നഷ്ടപ്പെട്ട് പോവുകയും ചെയ്യുന്നു.


മികവുകൾ
കുട്ടികൾ കുറവാണെങ്കിലും പഠന പ്രവർത്തനങ്ങളും, പാഠ്യേതര പ്രവത്തനങ്ങളും ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നടത്താൻ കഴിയുന്നു. കുട്ടികളുടെ ശാരീരിക വ്യായാമത്തിനായി എയറോബിക് പരിശീലിപ്പിക്കുന്നു. ഹലോ ഇംഗ്ലീഷ്,മലയാളത്തിളക്കം,ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നുവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു എല്ലാ വെള്ളിയാഴ്ചയും 3 മണിക്ക് ബാലസഭ നടത്തുന്നു. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ ആണ് നടത്തുന്നത് ദിനാചരണങ്ങളുമായി ബന്ധപെട്ടു ക്വിസ് പരിപാടികൾ, പതിപ്പുകൾ തയ്യാറാക്കുന്നു. 2019 കലാമേളയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞു.കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ പഠനോത്സവം ഏറ്റവും മെച്ചമായി നടത്താൻ കഴിഞ്ഞു.പ്രതിഭയെ കണ്ടെത്തൽ എന്ന പരിപാടിയിൽ പൂർവ വിദ്യാർത്ഥി ശ്രീ. എസ്.വിനോദിനെ ആദരിച്ചു.2019 ലെ സ്കൂൾ വാർഷികത്തിൽ അദ്ദേഹത്തിൻ്റെ മഷി തണ്ട് എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.
മുൻസാരഥികൾ
1. അന്നമ്മ വർഗീസ് 2. അച്ചാമ്മ വർഗീസ് 3. ഫിലിപ്പ് കെ ഉമ്മൻ 4. മറിയാമ്മ സാമുവേൽ 5. സൂസൻ കെ തോമസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,ഗാന്ധി ജയന്തി കൂടാതെ ഓണം,ക്രിസ്തുമസ് എന്നീ ആഘോഷങ്ങളും സമുചിതമായി നടത്തുന്നു.
അദ്ധ്യാപകർ
1.ശ്രീമതി.സിസ്സി.പി.രമണൻ(HM) 2.ശ്രീമതി.എലിസബത്ത് ചെറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- പഠന യാത്ര
- എയറോബിക് പരിശീലനം
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
പ്രളയം
2018 ലെ മഹാ പ്രളയത്തിൽ വളരെ നഷ്ടങ്ങൾ ഈ സ്കൂളിന് ഉണ്ടായി.പല സംഘടനകളും, കൂടാതെ തിരുവനന്തപുരം NIIST എന്ന ഗവേഷണ സ്ഥാപനത്തിലെ അധ്യാപക വിദ്യാർത്ഥികൾ ഈ സ്കൂളിനും ഇവിടെ ഉള്ള കുട്ടികൾക്കും,രക്ഷിതാക്കൾക്കും ആവിശ്യമായ സാധനങ്ങളും,പഠനോപകരണങ്ങളും,സംഭാവന നൽകി.ഈ കുഞ്ഞുങ്ങളും വളർന്നു വരുമ്പോൾ തങ്ങളാൽ കഴിയുന്ന നന്മകൾ സമൂഹത്തിന് ചെയ്യും എന്ന് ഉറപ്പു നൽകി.

സ്കൂൾ ഫോട്ടോകൾ
















|














വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37243
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ