ഉള്ളടക്കത്തിലേക്ക് പോവുക

എൽ എഫ് യു പി എസ് മാനന്തവാടി

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 23 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15462 (സംവാദം | സംഭാവനകൾ) (LF)
എൽ എഫ് യു പി എസ് മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടിപി.ഒ,
വയനാട്
,
670645
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04935242999
ഇമെയിൽlfschoolmtdy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15462 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം /‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr ANNAMMA THOMAS
അവസാനം തിരുത്തിയത്
23-09-202015462


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എൽ എഫ് യു പി എസ് മാനന്തവാടി . ഇവിടെ 493 ആൺ കുട്ടികളും 452 പെൺകുട്ടികളും അടക്കം 945 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

വിദ്യാലയ ചരിത്രം

    അപ്പസ്തോലിക് കാർമ്മലിൻെറ ഒരു ശാഖ മാനന്തവാടിയിലും ആരംഭിക്കണമെന്ന് തദ്ദേശവാസികൾ അത്യധികം ആഗ്രഹിച്ചു. അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ.ലോംബാർഡീനി നടത്തിക്കൊണ്ടിരുന്ന ലിറ്റിൽ ഫ്ലവർ വിദ്യാലയം കർമ്മലീത്ത സന്യാസികൾക്ക് വിട്ടുകൊടുത്തു. 1931 ജനുവരി 15-ാം തിയ്യതി ആശുപത്രിയുടെ സ്ഥലം ലേലം ചെയ്യപ്പെട്ടു. അത് വിലയ്ക്കു വാങ്ങി 1932 മെയ് 16-ാം തിയ്യതി 3 സിസ്റ്റേഴ്സ് അവിടെ താമസമുറപ്പിച്ചു. അതോടെ ഹോളിക്രോസ് കോൺവെൻറും ലിറ്റിൽ ഫ്ലവർ സ്കൂളും ജൻമമെടുത്തു. കൊടും തണുപ്പിനോടും മലമ്പനിയോടും മല്ലിട്ടുകൊണ്ട് എല്ലാവരും സധൈര്യം മുന്നേറി. അതിൻെറ ഫലമായിട്ടാണ് ഇന്ന് നിലവിലുള്ള കോൺവെൻറും സ്കൂളും. ഇന്ന് ഇവിടെ 1000-ത്തോളം അദ്ധ്യേതാക്കളും 24-അധ്യാപകരും ഉണ്ട്. ഈ വിദ്യാലയത്തോടനുബന്ധിച്ച് സ്ഥാപിതമായ ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന 20 കുട്ടികളേയും ഇവിടെ സംരക്ഷിച്ചു പോരുന്നു. LKG / UKG ക്ലാസുകളും ആരംഭിച്ചിരിക്കുന്നു. ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ സമഗ്ര വികസനമാണ് ഞങ്ങളുടെ പ്രവർത്തന ലക്ഷ്യം.

ഭൗതികസൗകര്യങ്ങൾ

1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP-ക്ക് 12 ക്ളാസ് മുറികളും LP-ക്ക് 9 ക്ളാസ് മുറികളും LKG-UKG വിഭാഗങ്ങൾക്ക് 2-വീതം ക്ലാസ്മുറികളും ഉണ്ട്. കൂടാതെ കംമ്പ്യൂട്ടർ ലാബ് സയൻസ് ലാബ് അതിവിശാലമായ കളിസ്ഥലം വൃത്തിയുള്ള ബാത്ത്റൂമുകൾ ഉച്ചഭക്ഷണശാല ചിൽഡ്രൻസ് പാർക്ക് മനോഹരമായ പൂന്തോട്ടം എന്നിവ കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്. UP-ക്കും LP-ക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

             കബ്ബ്,

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}