എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/ പരിസര ശുചികരണം
പരിസര ശുചികരണം
മനുഷ്യന് അത്യാവശ്യം വേണ്ട സമ്പത്ത് ആണ് ആരോഗ്യം. മറ്റു എന്തക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലാത്ത ജീവിതം നരകതുല്യം ആയിരിക്കും. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണ്, രോഗമില്ലാത്ത അവസ്ഥ ഈ അവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് പരിസര ശുചികരണം ആണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം. ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം,നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയിൽ കേരളീയർ മുൻപതിയിൽ ആണ്. എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിലും നമ്മൾ മുൻപിൽ തന്നെയാണ് ഇതിനെക്കുറിച്ചു വിദേശികൾക്കുള്ള ആരോപണം നമ്മൾ ശുചീകരണത്തിൽ ശ്രദ്ധ ഇല്ലാത്തവർ എന്നാണ് "ദൈവത്തിന്റെ സ്വന്തം നാട് " എന്നാണ് കേരളത്തെ പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം പക്ഷെ ചെകുത്താന്റെ വീട് പോലെയാണൂ നമ്മുടെ പൊതുസ്ഥാപനങ്ങളും പെരുവഴികളും വൃത്തികേടായി കിടക്കുന്നത് നിർദ്ദേശങ്ങൾ ഒന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല. പല വിദേശ രാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ച വരുത്തിയാൽ പോലും വലിയ ശിക്ഷ ലഭിക്കും. രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ് -ഈ ചൊല്ല് വളരെ പ്രശസ്തമാണല്ലോ. രോഗം ഇല്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കിയാൽ ഒരു പരിധിവരെ സാധിക്കും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. നമ്മടെ നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇത് തന്നെയാണ് പറ്റിയ വഴി...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം