നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ
പ്രകൃതി നമ്മുടെ അമ്മ
നമ്മുടെ ജീവിതത്തിൻ്റെവലിയൊരു ഭാഗമാണ് പരിസ്ഥിതി പക്ഷെ ഇന്ന് അത് മലിനമായിക്കൊണ്ടിരിക്കുകയാണ്. നേരിട്ടോ അല്ലാതെയോ അതിന് കാരണക്കാർ നാം തന്നെയാണന് . നമ്മൾ അറിയുന്നതും അറിയാത്തതുമായ ഒരുപാട് പരിസ്ഥിതി പ്രവർത്തകർ ഈ ഭൂമിയിൽ ഉണ്ട്. ഗ്രെറ്റതുൻ ബർഗ്,ലിസി പ്രിയ, സുഗതകുമാരി, കല്ലേൻ പൊക്കുടൻ എന്നിങ്ങനെ ഒരു നീണ്ടനിര തന്നെ ഉണ്ട്. നമ്മുടെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കാൻ സ്വന്തം ജീവിത ലക്ഷ്യം പോലും മറന്ന് പ്രതികരിച്ചവരാണ് ഇവരൊക്കെ . ഇത് കലിയുഗമാണ്. ഒരോ ദുരന്തങ്ങൾ നമുക്ക് മുകളിൽ കഴുകന്മാരെ പോലെ വട്ടമിട്ടു പറക്കുകയാണ്. ഓഖി, പ്രളയം,നിപ ഇപ്പോൾ നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്ന കൊറോണ പോലെയുള്ള പ്രതിസന്ധികൾ നമ്മെ വട്ടം കറക്കുന്നു.ചൈനയിലെ വുഹാനിൽ ആദ്യമായി സ്ഥിരീകരിച്ച കൊറോണ വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു .ഇനിയെന്ത്? എന്ന ചോദ്യം മാത്രമേ നമുക്ക് മുന്നിലുള്ളൂ. ഇതിനൊക്കെ കാരണം നമ്മുടെ ആരോഗ്യ ശീലങ്ങളും ശുചിത്വമില്ലായ്മയും പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളുമാണ് നമ്മുടെ പ്രവർത്തനങ്ങൾ ഇനി ആരംഭിക്കേണ്ടതും പ്രകൃതി സ്റ്റേഹത്തിൽ നിന്നുതന്നെ. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിലും മലിനമാക്കാതിരിക്കുക - ഇരിക്കുന്ന കൊമ്പ് മുറിക്കാതിരിക്കുക. "വലിയൊരുലോകംമുഴുവൻനന്നാവാൻ ചെറിയൊരുസൂത്രം ചെവിയിലോതാം ഞാൻസ്വയം നന്നാവുക " - എന്ന കുഞ്ഞുണ്ണി മാഷിൻ്റെ വരികൾ മനസ്സിലേറ്റി നമുക്ക് നന്നാവാം എല്ലാവർക്കും വേണ്ടി ലോകനന്മയ്ക്കു വേണ്ടി.........
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം