ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/നാം വസിക്കുന്ന ഭൂമി
നാം വസിക്കുന്ന ഭൂമി
ഇപ്പോൾ നമ്മുടെ ലോകം നേരിടുന്ന മഹാ മരിയാണല്ലോ കൊറോണ. കൂടാതെ മറ്റു പല രോഗങ്ങളും നമുക്ക് വല്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിനെല്ലാം പ്രധാനമായും കാരണമാവുന്നത് നമ്മുടെ ശുചിത്വമില്ലായ്മയും വീണ്ടുവിചാരമില്ലാത്ത പ്രവർത്തനങ്ങളുമാണ്. ജീവമണ്ഡലത്തിൻ്റെ അടിസ്ഥാന ഘടകമായ ആവാസവ്യവസ്ഥ മനുഷ്യനും മറ്റ് ജീവികളും സസ്യജാലങ്ങളും എല്ലാം അടങ്ങുന്ന പരിസ്ഥിതിയെ നിലനിർത്തി പോരുന്നതാണ് പ്രകൃതിയുടെ നിയമസംഹിത .എന്നാൽ മനുഷ്യൻ്റെ വിവേകരഹിതമായ ഇടപെടൽ മൂലം പരിസ്ഥിതി നിരന്തരമായി വൃത്തിഹീനമാവുകയും അതിൻ്റെ സന്തുലിതാവസ്ഥ താളം തെറ്റുകയും ചെയ്യുന്നു. ഇതെല്ലാം മനസ്സിലാക്കി നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ജീവികളും സസ്യങ്ങളു° പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവയാണ്. എന്നാൽ മനുഷ്യരാണ് പ്രകൃതിയുടെ സ്വാഭാവികതയെ നശിപ്പിക്കുന്നത്. അമിതമായ പ്ലാസ്റ്റിക് ഉപയോഗം, വാഹനപ്പെരുപ്പം, ജലാശയങ്ങൾ ഇല്ലാതാക്കൽ എന്നിവ ഉത്തമ ഉദാഹരണങ്ങളാണ്. പരിസര ശുചിത്വത്തോടൊപ്പം വ്യക്തി ശുചിത്വവും നാം നിർബന്ധമായും പാലിക്കണം റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക,പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, തൂവാല ശീലമാക്കക, ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നിവ വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമാണ്. നാം നമ്മെ സംരക്ഷിക്കുന്നതിനോടൊപ്പം നമ്മുടെ കുടുംബത്തേയുംസമൂഹത്തേയും സംരക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കൂടി ഏർപ്പെടുകയും നല്ല മാതൃകയാവുകയും ചെയ്യണമെന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം