എസ് പി ഡബ്യൂ എച്ച് എസ് ആലുവ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് പി ഡബ്യൂ എച്ച് എസ് ആലുവ | |
---|---|
വിലാസം | |
ആലുവ , ആലുവ , 683106 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 0484 2629959 |
ഇമെയിൽ | spwhsaluva@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 25010 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മായ.കെ.പി |
അവസാനം തിരുത്തിയത് | |
17-02-2019 | 25010spwhs |
ആമുഖം
നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ആലുവ നഗരത്തോട് ചേർന്നുകിടക്കുന്ന മനോഹര ഗ്രാമമാണ് ചൂർണ്ണിക്കര. പെരിയാറിന് സംസ്‌കൃതത്തിൽ ചൂർണ്ണി എന്നാണ് പറയുന്നത്. പെരിയാറിന്റ തീരത്തുള്ള ഗ്രാമം - ചൂർണ്ണിക്കര എന്നർത്ഥം. ആലുവ വ്യവസായ മേഖലയിലെ ആദ്യ ഫാക്‌ടറി എന്ന നിലക്കാണ് സ്റ്റാൻഡേർഡ് പോട്ടറി വർക്സ് എന്ന ഓട്ടുകമ്പനി ചൂർണ്ണിക്കരയിൽ സ്ഥാപിതമായത്. ഈ കമ്പനിയിലെ ജോലിക്കാരുടെ മക്കൾക്ക് പഠിക്കാൻ വേണ്ടിയാണ് 1948 ജൂൺ 7ന് S.P.W.high School ആരംഭിച്ചത്. ഇപ്പോൾ ആലുവ വിദ്യാഭ്യാസ ജീല്ലയിലെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഇത് പ്രവർത്തിക്കുന്നു. 3 അദ്ധ്യാപകരും , 40 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്‌ക്കൂൾ അതിൻറെ പ്രൌഡി കാലത്ത് 2500 കുട്ടികളും അറുപതോളം അധ്യാപകരുമായി തലയുയർത്തി നിന്നിരുന്നു.പിന്നീട് വ്യാവസായിക മേഘലയിലുണ്ടായ പ്രതിസന്ധികൾ ഓട്ടു കമ്പനിയെ ബാധിക്കുകയും കമ്പനി അടച്ചു പൂട്ടാൻ മാനേജ്മെൻറ് നിർബന്ധിതരാവുകയും ചെയ്തു,ആ സമയത്ത് സ്കൂളിന്റെ പ്രൌഡി നഷ്ടപെട്ട് കുട്ടികൾ കൊഴിഞ്ഞു പോവുന്ന അവസ്ഥയിൽ എത്തുകയുണ്ടായി.പക്ഷേ,സ്റ്റാൻഡേർഡ് സ്കൂളിൻറെ ഭാഗ്യം എന്നും പൂർവ്വ വിദ്യാർഥികളിൽ നിക്ഷിപ്തമായിരുന്നു.അവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ കാണുന്ന നല്ലൊരു ഹൈടെക് വിദ്യാലയമായിത്തീർന്നു.ഇന്ന് സ്റ്റാൻഡേർഡ് സ്കൂൾ പുനർജനിയുടെ പാതയിലാണ്. കുട്ടികളുടെ എണ്ണം വർദ്ധിച്ചു,ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി.കലാ കായിക മേഖലയിൽ മിടുക്കരായ ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.നാടിന് നിരവധി പ്രശസ്തരെ സംഭാവന ചെയ്ത സ്റ്റാൻഡേർഡ് സ്കൂൾ ഇന്ൻ ചൂർണ്ണിക്കരയിലെ മികച്ച സ്കൂളാണ്. എയ്‌ഡ്‌സ് രോഗാണുക്കളെ കണ്ടുപിടിച്ച അമേരിക്കയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ സാരംഗധരൻ, തിരുവനന്തപുരം ശ്രീചിത്രയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ഡോ: പി.എസ്. അപ്പുകുട്ടൻ,ഡോ:എം.അബ്ബാസ്, ഡോ: പിരീതുപിള്ള, തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
നമ്മുടെ സ്‌കൂൾ
വർഷങ്ങൾക്ക് മുമ്പ് തായിക്കാട്ടുകര എന്ന പ്രദേശത്ത് അന്നത്തെ പ്രശസ്ത സിനിമാ നടിയായ ശ്രീമതി കെ ആർ വിജയയുടെ ഓണർഷിപ്പിൽ സ്റ്റാൻഡേർഡ് പോട്ടറി വർക്സ് എന്ന ഒട്ടു കമ്പനി ആരംഭിച്ചു.കമ്പനിയിലെ പതിനായിരക്കണക്കിനു വരുന്ന തൊഴിലാളികൾക്ക് താമസ സൗകാര്യം ഏർപ്പെടുത്തിയപ്പോൾ അവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിന് വേറെ സ്‌കൂളുകളെ ആശ്രയിക്കേണ്ട ഒരവസ്ഥ വന്നു.ഈ അവസരത്തിലാണ് അധികൃതർ സ്‌കൂൾ തുടങ്ങുവാൻ തീരുമാനിച്ചത്.അതിന്റെ ഫലമായി സ്റ്റാൻഡേർഡ് പോട്ടറി വർക്സ് ഹൈ സ്‌കൂൾ ആരംഭിക്കുകയും,പിൽക്കാലത്തു് LP വിഭാഗം ഗവണ്മെന്റ് ഏറ്റെടുക്കുകയും ഹൈ സ്‌ക്കൂളിന് ഗവണ്മെന്റ് അംഗീകാരം നൽകുകയും ചെയ്തു.ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്‌കൂൾ കമ്പനി നിർത്തിയതോടെ വളരെ മോശമായ അവസ്ഥയിലെത്തുകയുണ്ടായി,എന്നാൽ പിന്നീട് വന്ന മാനേജ്‍മെന്റിന്റെയും സ്‌കൂൾ സ്റ്റാഫിന്റേയും സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികളുടെയും ശ്രമംഫലമായി ഇന്ന് പൂർവാധികം ഭംഗിയോടെ പഠനം നടത്തി പോരുന്നു.ആലുവയെ സംബന്ധിച്ചിടത്തോളം ഒരു സ്‌കൂൾ വളരെ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടായ കാര്യം തന്നെയാണ്.കാരണം നിരവധി സ്‌കൂളുകളാണ് പ്രൈവറ്റ് മേഖലയിലും അല്ലാതെയും ആലുവയിലുള്ളത്.ഈ വെല്ലു വിളികളെ അതിജീവിച്ചാണ് ചൂർണിക്കര എന്ന കൊച്ചു ഗ്രാമത്തിൽ ഇന്ന് നമ്മുടെ സ്‌കൂൾ തലയുയർത്തി നിൽക്കുന്നത്.
വിദ്യാഭ്യാസം എന്നാൽ
വിദ്യാഭ്യാസത്തിന്റെ നിർവചനം ഇന്ന് വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. തൊഴിൽ സമ്പാദനത്തിന് വേണ്ടിയാണ് വിദ്യാഭ്യാസം അല്ലെങ്കിൽ തൊഴിൽ നേടിക്കൊടുക്കാനുള്ളതാണ് വിദ്യാഭ്യാസം എന്ന പരിമിത സ്വഭാവത്തിലുള്ള നിർവചനത്തോട് സാമൂഹിക ബോധമുള്ളവർ യോജിക്കുന്നില്ല. നല്ലൊരു വ്യക്തിയെ രൂപപ്പെടുത്തുന്ന, മെച്ചപ്പെട്ടതും അന്തസ്സാർന്നതുമായൊരു ജീവിതത്തിന് സാഹചര്യമൊരുക്കുന്ന, ചിന്താപരവും , മനോഭാവപരവും, കർമപരവുമായ മാറ്റത്തിന് സമൂഹത്തെ സജ്ജമാക്കുന്ന അനുസ്യൂതവും അനർഗളവുമായ സാംസ്‌കാരികപ്രക്രിയയാണ് വിദ്യാഭ്യാസം എന്ന ആശയം മേൽക്കൈ നേടിക്കഴിഞ്ഞിട്ടുണ്ട്. വൈവിധ്യമാർന്ന പഠനാനുഭവങ്ങളിലൂടെയാണ് കുട്ടികളിലെ ‘ചിന്താ’ശേഷിയുടെ വികാസം നടക്കുന്നത്. ഏതെങ്കിലുമൊരു വസ്തുവിനെയോ, സംഭവത്തെയോ, പ്രതിഭാസത്തെയോ സംബന്ധിച്ച് ഒരാശയം രൂപപ്പെടുത്തുകയോ വിധിതീർപ്പ് നടത്തുകയോ, അനുമാനത്തിലെത്തുകയോ ചെയ്യുന്ന പ്രക്രിയയാണല്ലോ ചിന്താപ്രക്രിയ (Thinking Process). ഭിന്നമുഖബുദ്ധി എന്നതുപോലെ ഭിന്നമുഖചിന്തയുമുണ്ട്. ഗുരുനാഥൻ സ്വീകരിക്കുന്ന വിനിമയ തന്ത്രങ്ങൾ കുട്ടികളുടെ ചിന്താശേഷിയെ മുരടിപ്പിക്കുകയല്ല, പരിപോഷിപ്പിക്കുകയാണ് വേണ്ടത്. ഒരു കൃത്യത്തിലേർപ്പെടുമ്പോൾ അതു നിരീക്ഷണമോ, വായനയോ, എഴുത്തോ പ്രശ്‌നപരിഹാരമോ എന്തുമാകട്ടെ, പഠിതാവിന് തന്റെതായ അധ്വാനം പ്രയോഗിക്കാൻ അവസരം കിട്ടുമ്പോഴേ ചിന്താശേഷി വളരൂ.
ഈ അവസരത്തിലാണ് നമ്മുടെ സ്‌കൂളിന്റെ പ്രവർത്തന രീതി മറ്റുള്ളവർ ശ്രദ്ധിക്കേണ്ടത്,കാരണം പഠിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും വളരെ താഴ്ന്ന സാമ്പത്തിക നിലവാരത്തിലുള്ളവരാണ്,മാതാപിതാക്കൾ നഷ്ടപ്പെട്ട് പോയവരും,ഉള്ള മാതാപിതാക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്തവരുമുണ്ട്.ഇതെല്ലം മുന്നിൽ കണ്ടാണ് നമ്മൾ കൂട്ടികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും.മറ്റുള്ളവർക്ക് മാതൃകയാവേണ്ടവരാണ് നമ്മളെന്ന് കുട്ടികളെ ഞങ്ങൾ നിരന്തരം ഉത്‌ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു.
സ്‌കൂളിന്റെ സാരഥികൾ
-
മായ.കെ.പി (ഹെഡ്മിസ്ട്രസ്സ്)
മാനേജ്‌മന്റ്
പി റ്റി എ പ്രസിഡന്റ്
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
ഉപതാളുകൾ
ഫോക്കസ്| കവിതകൾ| കഥകൾ| ലേഖനങ്ങൾ| നിറക്കൂട്ട്| പി റ്റി എ| വാർത്തകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.085345,76.3345853|zoom=13}}
മേൽവിലാസം
Standard Pottery Works High School, SPW Road, Thaikkattukara.P.O, Aluva-683106, Ernakulam(Dist), Phone:-0484 2629959. email ID:-spwhsaluva.yahoo.co.in