സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ
സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ | |
---|---|
വിലാസം | |
പറപ്പൂർ പറപ്പൂർ പി ഒ , 680552 | |
സ്ഥാപിതം | 1 - 6 - 1874 |
വിവരങ്ങൾ | |
ഫോൺ | 0487 2285834 |
ഇമെയിൽ | stjohnslpsppr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22631 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.ഡി വിൻസന്റ് |
അവസാനം തിരുത്തിയത് | |
10-08-2018 | Sunirmaes |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്കൂൾ ചരിത്രം കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 13 കി.മി അകലത്തിൽ ഗ്രാമീണതയുടെ സ്പന്ദനങ്ങൾ മുറ്റി നിൽക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂർ.
1874 ൽ സ്ഥാപിതമായ സെന്റ് ജോൺസ് ലോവർ പ്രൈമറി സ്കൂളാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്ക്കൂൾ ആരംഭിക്കുമ്പോൾ 5 ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഒന്ന് മുതൽ നാല് ക്ലാസുവരെയാണ് അന്നുഉണ്ടായിരുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ നാണുമാസ്റ്ററായിരുന്നു. പിന്നീട് ഈ സ്കൂൾ വളർന്ന് 20 ഡിവിഷനും ആയിരത്തിൽപരം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനമായി ഉയർന്നു. പ്രഗൽഭരായ പലരും പഠിച്ച് വളർന്ന ഒരു വിദ്യാലയമാണിത് ദൈവദാസനായി ഉയർത്തപ്പെട്ട ജോൺ ഊക്കനച്ചൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പാവങ്ങളുെടെ പിതാവ് എന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ പ്രഥമ മെത്രാപ്പോലീത്ത മാർ ജോസഫ് കുുണ്ടുകുളം, മെൽബൺ ബിഷപ്പ്, മാർ ബോസ്ക്കോ പുത്തുർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. തൃശ്ശുർ അതിരൂപതയിൽ ഏറ്റവും കൂടുതൽ വൈദീകരേയും സിസ്റ്റേഴ്സിനേയും വാർത്തെടുക്കുന്നതിന് ഈ വിദ്യാലയം മുഖ്യപങ്ക് വഹിച്ചുട്ടുണ്ട്. ലോക പ്രസിദ്ധമായ വി.ഗാർഡ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ഉടമയുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, അന്താരാഷ്ട്ട്ര ഫുട്ബോൾ താരം ശ്രീ. സി.വി.. പാപ്പച്ചൻ, ലോകോത്തര ജേർണലിസ്റ്റ് ശ്രീ ജോസഫ് ചിറ്റിലപ്പിള്ളി ഇന്ത്യാ ഗവൺമെന്റിലെ ഐ. ഇ. എസ് ഓഫീസറായിരുന്ന ശ്രീ. കെ.എം.തോമസ് എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന പ്രകാശ താരങ്ങളാണ്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രശസ്ത വ്യക്തികളുടെ മാതൃകാവിദ്യാലയമാണിത്. സ്റ്റേറ്റ് അധ്യാപക അവാർഡ് നേടിയ കെ.പി. ബേബിമാസ്റ്റർ. സിടി. സൈമൺമാസ്റ്റർ, സി.ലിനറ്റ്, സി.ടി.ജെയിംസ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.