എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര | |
---|---|
വിലാസം | |
മുള്ളൂർക്കര എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര , 680583 | |
സ്ഥാപിതം | 29 - മെയ് - 1948 |
വിവരങ്ങൾ | |
ഫോൺ | 04884273368 |
ഇമെയിൽ | asmnssupsm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24669 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇഠഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീജ ശങ്കർ |
അവസാനം തിരുത്തിയത് | |
06-08-2018 | 24669 |
മുള്ളൂർക്കര യിലെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ.ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ നിന്നും ഏതാണ്ട് 600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി മുള്ളൂർക്കര വരവൂർ റോഡിന്റെ ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു
.തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .
മാനേജ്മെന്റ്
-
സ്ഥാപകൻ -മന്നത്ത് പദ്മനാഭ പിള്ള
ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .
ജീവനക്കാർ
20 അധ്യാപകരും 1 അനധ്യാപകനും
മുൻ സാരഥികൾ
1 സേതുരാമയ്യർ
2 സുബ്രഹ്മണ്യഅയ്യർ
3 നാരായണ അയ്യർ
4 എം പാർവതി അമ്മ
5 ടി വി രാമനാഥ അയ്യർ
6 ഒ വിലാസിനി
7 വി എസ് വസുമതി അമ്മ
8 എ എൻ പാറുക്കുട്ടി
9 പി കെ ബേബി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തിയ്യന്നൂർ രാമകൃഷ്ണൻ- വക്കീൽ
- പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪
- ചന്ദ്രശേഖര അയ്യ൪- ഇൻകം ടാക്സ് കമ്മിഷണ൪
- രവീന്ദ്രൻ- ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ
എഡിറ്റോറിയൽ ബോർഡ്
T SUBHA UPSA ASMNSS UP SCHOOL MULLURKARA
വിദ്യാലയത്തിന്റെ മറ്റ് വിവര സ്രോതസുകൾ
ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം
വഴികാട്ടി
{{#multimaps:10.7083139,76.2678154|zoom=10}}