എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുള്ളൂർക്കര യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ..തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ നിന്നും ഏതാണ്ട് 600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി മുള്ളൂർക്കര വരവൂർ റോഡിന്റെ ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു .മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ ,അഞ്ചുമൂർത്തി ക്ഷേത്രം , ഇരുനിലംകോട് ക്ഷേത്രം,തിരുവാണിക്കാവ് ക്ഷേത്രം എന്നിവ ഈ വിദ്യാലയത്തിനടുത്താണ് .കലയുടെ കേളീരംഗമായ കേരളകലാമണ്ഡലം മുള്ളൂർക്കരയിൽ നിന്നും 5 കിലോമീറ്റർ അകലെ നിളാതീരത്തു സ്ഥിതിചെയ്യുന്നു.മുള്ളൂർക്കരയിൽ നിന്നും 3 കിലോമീറ്റർ അകലെ ആറ്റൂർ എന്ന സ്ഥലത്താണ്അസുരൻകുണ്ഡ് ഡാം സ്ഥിതി ചെയ്യുന്നത് .1967 യിൽ ഈ വിദ്യാലയം N S S ഏറ്റെടുത്തു .അതിനു ശേഷം ഈ വിദ്യാലയത്തിലെ വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു .ഇന്ന് വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു.