ജി എൽ പി എസ് വളരാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

'

ജി എൽ പി എസ് വളരാട്
വിലാസം
വളരാ‍‍‍‍ട്

പാണ്ടിക്കാട്-പി.ഒ.- വളരാട്
മലപ്പുറം
,
676521
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9495816381, 04832784650
ഇമെയിൽglpsvalarad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18557 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.സുകേശിനി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്1956ൽ ആണ്.പാണ്ടിക്കാട് പ‍ഞ്ചായത്തിൽ വളരാട് പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇവിടെ നിലവിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ കുുട്ടികൾ പഠിക്കുന്നു.നിലവിൽ പരിചയ സന്വന്നരായ നാല് അദ്ധ്യാപകരും ഒരു അറബിക് അദ്ധ്യാപകനുമുണ്ട്. 1956ൽ ബാലുശ്ശേരി സ്വദേശിയായ ഇന്വിച്ചാലി മാസ്റ്ററെ നിയമിച്ചതോടെയാണ് സ്കൂളിന് തുടക്കമായത്.ശ്രീ ഇന്വിച്ചാലി, ശ്രീ പി വേലായുധൻ ചെട്ടിയാര്,അദ്ധ്യാപകറ്‍ക്കുള്ള ദേശീയ അവാറ‍്ഡ് ജേതാവായ ശ്രീ കെ,ബി അബ്ദുൽ അലി , ശ്രീ കെ ചന്ദ്രശേഖരൻ, ശ്രീ എം എരോമൻ, ശ്രീ ടിപി പത്മാക്ഷൻ, ശ്രീ പി.ടി. നാരായണൻ, ശ്രീമതി കെ.ഒ. മേരിക്കുട്ടി, ശ്രീ പി അബ്ദുൽ ഗഫൂറ്‍ , ശ്രീമതി എം.കെ. ആയിഷുമ്മ, ശ്രീമതി കെ.ജി. കുമാരി എന്നിവരിവിടെ പ്രഥമാദ്ധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. ശ്രീമതി പി സുകേശിനി നിലവിലെ പ്രഥമാദ്ധ്യാപികയാണ്.ഇ.എം.കുര്യൻ, പട്ടണത്ത് മരയ്ക്കാര്, പീച്ചമണ്ണിൽ മൂസഹാജി, പീച്ചമണ്ണിൽ കു‍ഞ്ഞുണ്ണി ചെട്ട്യാര് തുടങ്ങിയ വ്യക്തികളുടെ പിൻതുണയും സഹായവും ഈ സ്കൂളിൻെറ ജനനത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.തുടക്കത്തിൽ10നും 15നും ഇടയ്ക്ക് പ്രായക്കാരായ മുപ്പതിൽ പരം കുട്ടികളായരുന്നു ഒന്നാം ക്ളാസിൽ പഠനം നടത്തിയിരുന്നത്.വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വളരാട് പ്രദേശത്തിൻെറ പുരോഗതിയിൽ ഈ സ്ക്കൂൾ വഹിച്ച പങ്ക് എന്നും സ്മരോണീയമാണ്.

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി നാല് ക്ളാസ് മുറികളും ഒരു ഓഫീസ് മുറിയും ഇപ്പോഴുണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്‍ലറ്റുകൾ(ഗേൾസ് ടോയ്‍ലറ്റ് അഡാപ്റ്റഡ് ടോയ്‍ലറ്റ്)ഉണ്ട്.എല്ലാ മുറികളിലും വൈദ്യുതി ഫാൻ ബൾബ് തുടങ്ങിയവയുണ്ട്കുടിവെള്ള സൗകര്യം,കൈ കഴുകാൻ ആവശ്യത്തിന് ടാപ്പുകൾ ഉണ്ട്.സ്റ്റോറ്‍ മുറിയോടു കൂടിയ അടുക്കള ,സ്റ്റേജ്,ചുറ്റുമതിൽ,ഓഡിറ്റോറിയം എന്നിവ നേട്ടങ്ങളിൽപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ളബ്ബുകൾ സ്കോളറ്‍ഷിപ്പുകൾ, പഠന യാത്രകൾ, ലൈബ്രറി ,സ്പോറ്ഡ്സ്,ദിനാചരണങ്ങൾ തുടങ്ങിയ പ്രവറ്‍ത്തനങ്ങൾ,ജൈവ പച്ചക്കറി കൃഷി ചെയ്യാൻ പച്ചക്കറിത്തോട്ടം,ഒഴിവു സമയം കുട്ടികൾക്ക് ആസ്വാദ്യകരമാക്കാൻ ഊഞാലുകൾ.

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ് ഇംഗ്ളീഷ് അറബിക്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വളരാട്&oldid=404217" എന്ന താളിൽനിന്ന് ശേഖരിച്ചത്