ഗവ.യു പി എസ് ആറുമാനൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ആറുമാനൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
| ഗവ.യു പി എസ് ആറുമാനൂർ | |
|---|---|
| |
| വിലാസം | |
ആറുമാനൂർ ആറുമാനൂർ പി.ഒ. , 686564 , 31463 ജില്ല | |
| സ്ഥാപിതം | 1907 |
| വിവരങ്ങൾ | |
| ഫോൺ | 0481 2546386 |
| ഇമെയിൽ | gupsarumanoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31463 (സമേതം) |
| യുഡൈസ് കോഡ് | 32100300208 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | 31463 |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | ഏറ്റുമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | അയർക്കുന്നം |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി സജിനിമോൾ ജി |
| പി.ടി.എ. പ്രസിഡണ്ട് | JOBIN PJ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ആതിര ആർ നായർ |
| അവസാനം തിരുത്തിയത് | |
| 14-05-2026 | 31463.. |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, പള്ളം ബ്ലോക്കിൽ, അയർക്കുന്നം ഗ്രാമ പഞ്ചായത്തിൽ, അയർക്കുന്നം വില്ലേജിൽ,അയർക്കുന്നത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്തായി ആറുമാനൂർ എന്ന കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി 116 വർഷത്തെ പ്രൗഡ്ഢ ഗംഭീരമായ പ്രവർത്തന പാരമ്പര്യവുമായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ആറുമാനൂർ ഗവ.യു.പി.സ്കൂൾ
1907 ലാണ് ഈ വിദ്യാക്ഷേത്രം സ്ഥാപിതമായത്.ആദ്യം മീനച്ചിലാറിന്റെ തീരത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. 1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള എൽ.പി.സ്കൂൾ ആയിരുന്നു ഇത്.എസ് .കെ.വി.എൻ.എസ്.എസ് കരയോഗം സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.
ഭൗതികസൗകര്യങ്ങൾ
*അഞ്ചു കെട്ടിടങ്ങൾ
*ടൈൽസ് ഇട്ട ശുചിത്വമുള്ള ക്ലാസ് മുറികൾ
*എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.
*ശിശു സൗഹൃദ ഫര്ണിച്ചറുകളോട് കൂടിയ ക്ലാസ്സ്
*ക്ലാസ് മുറികളിൽ കുടിവെള്ള സൗകര്യം
*ഓഫീസ്‌റൂം
*സ്റ്റാഫ് റൂം
*രണ്ടായിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി ,ഇരുന്നുവായിക്കാനെല്ലാവിധസൗകര്യങ്ങളുമുള്ള, ഫാനും ലൈറ്റും ഉള്ള വായനാമുറി.
*സയൻസ് ലാബ്
*സോഷ്യൽസയൻസ് ലാബ്
*കമ്പ്യൂട്ടർ ലാബ്
*ഗണിത ലാബ്
* ആധുനിക സൗകര്യങ്ങളോടു കൂടിയ, പുകയില്ലാത്ത, പൊടിയില്ലാത്ത അടുക്കള
*ബയോഗ്യാസ് പ്ലാന്റ്
*പാചകത്തിന് ബയോഗ്യാസും കുക്കിംഗ് ഗ്യാസും ഉപയോഗിക്കുന്നു *ഊണുമുറി
*കൈകഴുകാനുള്ള സംവിധാനങ്ങൾ
*മഴവെള്ള സംഭരണി
*ഗ്രൗണ്ട് വാട്ടർ റീ ചാർജിങ്
*ഗപ്പിക്കുളം
*വെയ്റ്റിംഗ് ഷെഡിൽ, തുറന്നവായനശാല *വിശാലമായ കളിസ്ഥലം
*ചുറ്റുമതിലും ഗെയ്റ്റും *കിണർ
*വെള്ളം,സോപ്പ്,സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റ്,യൂറിനൽ സൗകര്യങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം
*ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ്
*അഡാപ്റ്റഡ് ടോയ്ലറ്റ്
*റാമ്പ് ആൻഡ് റെയിൽ
*ഇന്റർനെറ്റ് കണക്ഷൻ
*കമ്പ്യൂട്ടർ
*എൽ.സി.ഡി.പ്രൊജക്ടർ
*കളിയുപകരണങ്ങൾ
* വർണക്കൂടാരം - പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പഠന ഇടങ്ങളുടെ സജ്ജീകരണം
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
റിപ്പോർട്ട്
2026 മെയ് 10 ആം തീയതി ചൊവ്വ രാവിലെ പത്തുമണിക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആലോചനായോഗം ചേർന്നു.സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ കൂടിയാണ് യോഗം ചേർന്നത് .പി.ടി.എ.-എം.പി.ടി.എ.ഭാരവാഹികൾ ,പൂർവ്വവിദ്യാർഥികൾ,ഗ്രാമപഞ്ചായത്തു അംഗങ്ങൾ,ഫയർ ഫോഴ്സ് വിഭാഗം ഉദ്യോഗസ്ഥർ , ഹെൽത്ത് ഇൻസ്‌പെക്ടർ,വനംവകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ,എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രീമതിശ്രീമതി സജിനി ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കർമ്മപരിപാടികളെക്കുറിച്ചു ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.ഒന്നാം വാർഡ് മെമ്പർ ശ്രീമതി ഗീത രാധാകൃഷ്ണൻ, പി .ടി .എ പ്രസിഡന്റ് ശ്രീ ജോബിൻ പി.ജെ, രക്ഷിതാക്കൾ ,പൂർവ്വവിദ്യാർത്ഥികൾ എന്നിവർ എല്ലാ വിധ സാന്നിദ്ധ്യസഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു . പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുവാനും പ്ലാസ്റ്റിക് രഹിത സ്കൂളും ഭവനവും ആക്കുവാനുള്ള തീരുമാനവും എടുത്തു. സ്കൂൾ തുറക്കുന്നതിനു മുൻപായി ചെയ്യേണ്ട സുരക്ഷാമുൻകരുതലുകൾ ചർച്ച ചെയ്തു .സ്കൂൾ പരിസരം വൃത്തിയാക്കാനും , അപകടങ്ങൾ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ബോധവൽക്കരിക്കാൻ മോക്‌ഡ്രില്ലും നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പുശല്യം ഒഴിവാക്കേണ്ട സാഹചര്യങ്ങളെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികളെ സ്വീകരിക്കാനും പ്രവേശനോത്സവ ദിവസത്തെ കാര്യങ്ങൾ വളരെ വിപുലമായി നടത്താനും അദ്ധ്യാപകരെ ചുമതലപ്പെടുത്തി .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.യു.കെ. ഷാജി മുൻ ഹെഡ്മാസ്റ്റർ (2005 ഏപ്രിൽ 1 മുതൽ 2014 ജൂൺ 30 വരെ)
- ശ്രീമതി എസ് എസ് ശോഭന (2013 ജൂൺ 12 മുതൽ 2021 ഏപ്രിൽ 30 വരെ)
- ശ്രീമതി ലിസിയാമ്മ മാത്യു (2021 ഒക്ടോബർ 27 മുതൽ 2022 ജൂൺ 30 വരെ)
നേട്ടങ്ങൾ
- 2023 ലെ അയർക്കുന്നം പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കുമാരി ജസീന ജോർജ് ( യുജിസി നെറ്റ് ആൻഡ് ജെ ആർ എഫ് വിന്നർ- 2023 )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31463 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31463 റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31463
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31463 റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
