സഹായം Reading Problems? Click here


ഗവ.യു പി എസ് അരുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(31463 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.യു പി എസ് അരുമാനൂർ
31463gups arumanoor.bmp
വിലാസം
ആറുമാനൂർപി.ഒ,

ആറുമാനൂർ
,
686564
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04812546386
ഇമെയിൽgupsarumanoor@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31463 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലഏറ്റുമാനൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം41
പെൺകുട്ടികളുടെ എണ്ണം22
വിദ്യാർത്ഥികളുടെ എണ്ണം63
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്. എസ്. ശോഭന
പി.ടി.ഏ. പ്രസിഡണ്ട്വി പി സോമശേഖരൻ
അവസാനം തിരുത്തിയത്
20-04-2020Govt UPS Kottackupuram


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

       കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, പള്ളം ബ്ലോക്കിൽ, അയർക്കുന്നം ഗ്രാമ പഞ്ചായത്തിൽ, 

അയർക്കുന്നം വില്ലേജിൽ,അയർക്കുന്നത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്തായി ആറുമാനൂർ എന്ന കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി ൧൧൦ വർഷത്തെ പ്രൗഡ്ഢ ഗംഭീരമായ പ്രവർത്തന പാരമ്പര്യവുമായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ആറുമാനൂർ ഗവ.യു.പി.സ്കൂൾ

൧൯൦൭ലാണ് ഈ വിദ്യാക്ഷേത്രം സ്ഥാപിതമായത്.ആദ്യം മീനച്ചിലാറിന്റെ തീരത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്.൧മുതൽ ൫ വരെ ക്ലാസുകൾ ഉള്ള എൽ.പി.സ്കൂൾ ആയിരുന്നു ഇത്.എസ.കെ.വി.എൻ.എസ്.എസ് കരയോഗം സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.

ഭൗതികസൗകര്യങ്ങൾ

 *അഞ്ചു കെട്ടിടങ്ങൾ 
 *ടൈൽസ് ഇട്ട ശുചിത്വമുള്ള ക്ലാസ് മുറികൾ 
 *എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.
 *ശിശു സൗഹൃദ ഫര്ണിച്ചറുകളോട് കൂടിയ ക്ലാസ്സ് 
  *ക്ലാസ് മുറികളിൽ കുടിവെള്ള സൗകര്യം 
 *ഓഫീസ്‌റൂം
 *സ്റ്റാഫ് റൂം 
 *രണ്ടായിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി ,ഇരുന്നുവായിക്കാനെല്ലാവിധസൗകര്യങ്ങളുമുള്ള, ഫാനും ലൈറ്റും ഉള്ള വായനാമുറി.
 *സയൻസ് ലാബ് 
 *സോഷ്യൽസയൻസ് ലാബ് 
 *കമ്പ്യൂട്ടർ ലാബ് 
 *ഗണിത ലാബ് 
 * ആധുനിക സൗകര്യങ്ങളോടു കൂടിയ, പുകയില്ലാത്ത, പൊടിയില്ലാത്ത അടുക്കള
 *ബയോഗ്യാസ് പ്ലാന്റ് 
 *പാചകത്തിന് ബയോഗ്യാസും കുക്കിംഗ് ഗ്യാസും ഉപയോഗിക്കുന്നു 
 
  *ഊണുമുറി 
 *കൈകഴുകാനുള്ള സംവിധാനങ്ങൾ 
 *മഴവെള്ള സംഭരണി 
 *ഗ്രൗണ്ട് വാട്ടർ റീ ചാർജിങ് 
 *ഗപ്പിക്കുളം
 *വെയ്റ്റിംഗ് ഷെഡിൽ, തുറന്നവായനശാല 

 *വിശാലമായ കളിസ്ഥലം 
 *ചുറ്റുമതിലും ഗെയ്റ്റും

 *കിണർ 
 *വെള്ളം,സോപ്പ്,സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റ്,യൂറിനൽ സൗകര്യങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം
 *ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് 
 *അഡാപ്റ്റഡ് ടോയ്ലറ്റ് 
 *റാമ്പ് ആൻഡ് റെയിൽ
  *ഇന്റർനെറ്റ് കണക്ഷൻ 
 *കമ്പ്യൂട്ടർ 
 *എൽ.സി.ഡി.പ്രൊജക്ടർ 
 *കളിയുപകരണങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

                                             റിപ്പോർട്ട്
        ജനുവരി ഇരുപതാം തീയതി വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടുമണിക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആലോചനായോഗം ചേർന്നു.പി.ടി.എ.-എം.പി.ടി.എ.ഭാരവാഹികൾ ,പൂർവ്വവിദ്യാർഥികൾ,ഗ്രാമപഞ്ചായത്തു അംഗങ്ങൾ,അധ്യാപകർ,എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രീമതി.എസ്.എസ്.ശോഭന ഏവരെയും സ്വാഗതം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കർമ്മപരിപാടികളെക്കുറിച്ചു ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.ജനുവരി ഇരുപത്തിയേഴാം തീയതി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ,ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കൽ,പൊതുവിദ്യാഭ്യാസ പ്രതിജ്ഞയെടുക്കൽ എന്നിവ തീരുമാനിച്ചു.പൊതുജനങ്ങളെ അറിയിക്കുവാനായി നോട്ടീസ് അടിച്ചു വിതരണം ചെയ്യുവാനും ബാനര് കെട്ടാനും തീരുമാനിച്ചു.പ്ലാസ്റ്റിക് ഉപയോഗം മൂലം ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തി.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുവാനും പ്ലാസ്റ്റിൿരഹിത സ്കൂളും ഭവനവും ആക്കുവാനുള്ള തീരുമാനവും എടുത്തു.  
      ജനുവരി ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് പി.ടി.എ.-എം.പി.ടി.എ..അംഗങ്ങൾ,പൂർവ വിദ്യാർഥികൾ,തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ,എന്നിവർ സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി.സ്കൂളും പരിസരവും വൃത്തിയാക്കി.സ്കൂൾ മൈതാനത്തുണ്ടായിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ശേഖരിച്ചു.തുടർന്ന് പതിനൊന്നു മണിക്ക് സ്കൂൾ മുറ്റത്തു എല്ലാവരും കൈകോർത്തു പൊതുവിദ്യാഭ്യാസ പ്രതിജ്ഞ എടുത്തു.അയർക്കുന്നം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി.മോനിമോൾ ജയ്മോൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
      തുടർന്ന്,അയർക്കുന്നം ഗ്രാമപഞ്ചായത്തു ഒന്നാം വാർഡുമെമ്പറും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്പേഴ്സണും ആയ ശ്രീമതി.ഗീത രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി.മോനിമോൾ ജയ്മോൻ,വൈസ് പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ ശ്രീ.ജോസ് കോട്ടത്തിൽ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ജോളി ജോർജ് ,റിട്ടയേർഡ് ഡി.ഇ.ഓയും എസ്‌.എസ്.ജി.,സ്കൂൾ സുരക്ഷാ ക്ലബ് അംഗവുമായ ശ്രീമതി.എം.എം.ഏലിയാമ്മയും, മുൻ പി.ടി.എ.പ്രസിഡന്റും പൂർവ വിദ്യാർഥിയും മുൻ വാർഡുമെമ്പറുമായ ശ്രീ.ജോയി കൊട്ടത്തിൽ,മുൻ പി.ടി.എ.പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ ശ്രീ.എം.ജി.ഗോപാലൻ,ഇപ്പോഴത്തെ പി.ടി.എ.പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ ശ്രീ.വി.പി.സോമശേഖരൻ നായർ,എം.പി.ടി.എ.ചെയർപേഴ്സൺ ശ്രീമതി.ലേഖ സോമൻ, എന്നിവർ സന്നിഹിതരായിരുന്നു.ഗ്രീൻപ്രോട്ടോക്കോൾ പ്രകാരം പ്ലാസ്റ്റിക് ഗ്ലാസ്,പ്ലാസ്റ്റിക് പാത്രങ്ങൾ,പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ ഗ്ലാസ്,പേപ്പർപ്ലേറ്റ്,പേപ്പർ വാഴയില എന്നിവ ഉപേക്ഷിക്കുവാനും പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കുവാനും തീരുമാനിച്ചു.പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ ,പ്ലാസ്റ്റിക് ബോൽപോയിന്റ് പേനഎന്നിവക്ക് ബദൽ സംവിധാനം ഏർപെടുത്തുവാനും തീരുമാനിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. ശ്രീ.യു.കെ. ഷാജി മുൻ ഹെഡ്മാസ്റ്റർ (2005 ഏപ്രിൽ 1 മുതൽ 2014 ജൂൺ 30 വരെ)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_അരുമാനൂർ&oldid=809500" എന്ന താളിൽനിന്ന് ശേഖരിച്ചത്