ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2024-27
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
18017-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 18017 |
യൂണിറ്റ് നമ്പർ | LK/2018/18017 |
ബാച്ച് | 2024-2027 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൾ ലത്തീഫ് സി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീജി പി കെ |
അവസാനം തിരുത്തിയത് | |
19-08-2024 | CKLatheef |
അംഗങ്ങളുടെ തെരഞ്ഞെടുപ്പ്
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2024-27 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ആദ്യം എട്ടാം ക്ലാസിലെ രക്ഷിതാക്കളുടെ യോഗത്തിലും പിന്നീട് ക്ലാസിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിചയപ്പെടുത്തി. ക്ലാസ് ഗ്രൂപിലൂടെ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അഭിരുചിപരീക്ഷയുടെ വിവരങ്ങളും വീഡിയോയും പങ്കുവെച്ചു. അതോടൊപ്പം പങ്കെടുക്കാൻ താൽപര്യപ്പെടുന്നവരുടെ ഒരു വാട്ട്സാപ്പ് കൂട്ടായ്മ നിർമിച്ചു. എട്ടാം ക്ലാസിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രത്യേകം ക്ഷണിച്ച ക്ലാസിൽ ലിറ്റിൽകൈറ്റ്സിനെ ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗം പരിചയപ്പെടുത്തി.
ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവർ തങ്ങളുടെ രക്ഷിതാക്കളുടെ അംഗീകാരം അടക്കമുള്ള അപേക്ഷാഫോം എച്ച് എം ന് സമർപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. അപേക്ഷിച്ച കുട്ടികളെ മാത്രം ക്ഷണിച്ച് ആപ്റ്റിട്യൂഡ് ടെസ്റ്റിനെക്കുറിച്ചു വിശദീകരിക്കുകയും പരീക്ഷയുടെ ഷെഡ്യൂൾ നൽകുകയും ചെയ്തു. ജൂൺ പതിനൊന്നാം തിയ്യതിയോടെ 73 പേർ അപേക്ഷ സമർപ്പിച്ചു. ജൂൺ 15 നടന്ന പരീക്ഷയിൽ 49 പേർ പങ്കെടുത്തു.
-
നവാഗതരായ ആൺകുട്ടികൾക്ക് ലിറ്റിൽകൈറ്റ്സിനെ പരിചയപ്പെടുത്തുന്നു.
-
നവാഗതർക്ക് ലിറ്റിൽകൈറ്റ്സിനെ പരിചയപ്പെടുത്തുന്നു
-
നവാഗതരായ പെൺകുട്ടികൾക്ക് ക്ലബ്ബിനെ പരിചയപ്പെടുത്തുന്നു.
-
മുൻബാച്ചിലെ ലിറ്റിൽകൈറ്റ്സ് അംഗം ക്ലബ്ബിനെ പരിചയപ്പെടുത്തുന്നു.
-
അപേക്ഷകർക്ക് ടെസ്റ്റിനെ സംബന്ധിച്ച വിവരം നൽകുന്നു
ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് അഗംങ്ങൾ
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് | ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
---|---|---|---|---|---|
1 | 12171 | ആകാശ് എം | 21 | 12202 | ഹെന്ന എ |
2 | 12292 | അൽസാബിത്ത് പി | 22 | 12134 | കൃതികുമാരി |
3 | 12303 | അമീൻ അഹ്സൻ | 23 | 12281 | മിൻഹ ഫാത്തിമ കെ |
4 | 12214 | ആയിശ നിഹാല എൻ പി | 24 | 12207 | മിഷാൽ മുഹമ്മദ് ടി കെ |
5 | 12273 | ബാദുഷ ടി കെ | 25 | 12272 | മുഹമ്മദ് റാസി ടി കെ |
6 | 12175 | ഫൈഹ ടി കെ | 26 | 12295 | മുഹമ്മദ് ഷാൻ ഷാ പി |
7 | 12204 | ഫാത്തിമ ഫൈഹ പി എൻ | 27 | 12183 | മുഹമ്മദ് സിനാൻ സി |
8 | 12201 | ഫാത്തിമ ഹിബ സി പി | 28 | 12278 | മുഹമ്മദ് അഷ്ഹദ് കെ പി |
9 | 12199 | ഫാത്തിമ എം | 29 | 12291 | മുഹമ്മദ് ഫായിസ് |
10 | 12205 | ഫാത്തിമ മിൻഹ കെ കെ | 30 | 12200 | മുഹമ്മദ് മുസ്തഫ എം |
11 | 12268 | ഫാത്തിമ മുൻഷ ടി | 31 | 12165 | മുഹമ്മദ് റിഹാൻ വി എം |
12 | 12115 | ഫാത്തിമ നജ എ പി | 32 | 12143 | മുഹമ്മദ് ഷഹബാസ് പി |
13 | 12210 | ഫാത്തിമ റന ടി എം | 33 | 12261 | മുഹമ്മദ് ഷഹീം പി കെ |
14 | 12203 | ഫാത്തിമ റിസ സി കെ | 34 | 12228 | മുഹമ്മദ് ഷിഹാൻ കെ കെ |
15 | 12137 | ഫാത്തിമ റിസ്ന | 35 | 12245 | നിഷ്മ ഷെറിൻ പി എം |
16 | 12128 | ഫാത്തിമ സനീഹ ടി | 36 | 12211 | റാനിയ കെ |
17 | 12209 | ഫാത്തിമ ഷിഫ്ന കെ കെ | 37 | 12264 | റിഷ മെഹ്റിൻ കെ കെ |
18 | 12216 | ഫാത്തിമ ഷിഹ്നാസ് ഒ സി | 38 | 12172 | റിയ ഫാത്തിമ എം |
19 | 12232 | ഫാത്തിമ ഷിക്ഫ | 39 | 12177 | റിസാൽ മുഹമ്മദ് കെ വി |
20 | 12255 | ഹനീന ടി കെ | 40 | 12246 | ടിനു കൃഷ്ണ പി കെ |
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 17 ന് ശനിയാഴ്ച എടിഎൽ ലാബിൽ വെച്ചു നടന്നു. സ്കൂൾ എച്ച്.എം. ആമിന ബീഗം ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം സബ്ജില്ല മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത് 38 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. നിപ റിപ്പോർട്ട് ചെയ്തതിനാലും കനത്ത മഴയാലും രണ്ടാഴ്ച സ്കൂളിന് അവധി ആയതുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച ക്യാമ്പ് വൈകിയതെന്ന് കൈറ്റ് മാസ്റ്റർ അബ്ദുൽ ലത്തീഫ് സ്വാഗതഭാഷണത്തിൽ വ്യക്തമാക്കി.
എ.ഐ., ഇ. കൊമേഴ്സ്, റോബോർട്ടിക്സ്, വി.ആർ., ജി.പി.എസ്. എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിലായിരുന്നു ഒരോ സെഷനും. ഇതിൽ ഇ.കൊമേഴ്സ് കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനവും റൊബോട്ടിക്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൈറ്റ് മിസ്ട്രസ് സീജി നന്ദി രേഖപ്പെടുത്തി. ഒന്നര മണിയോടെ ക്യാമ്പ് അവസാനിച്ചു.
പാരന്റ് മീറ്റ്
ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന 2024-27 ബാച്ചിലെ വിദ്യാർഥികളുടെ രക്ഷിതാകളെ പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി വിളിച്ചു ചേർക്കുകയുണ്ടായി. എച്ച് എം ആമിന ബീഗം മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ലിറ്റിൽ കൈറ്റ്സിനെ രക്ഷിതാക്കൾക്ക് വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ പരിചയപ്പെടുത്തി. രാവിലെത്തെ ക്യാമ്പിൽ കുട്ടികൾ പഠിച്ച റോബോട്ടിക്സ്, ആനിമേഷൻ എന്നിവയിൽ നിന്ന് കുട്ടികളുടെ പ്രതിനിധികൾ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു. ശേഷം നടന്ന ചർച്ചയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തി. ലിറ്റിൽകൈറ്റ്സിന് യൂണിഫോം. വർക്ക് ഡയറി എന്നവയും ഫീൽഡ് ട്രിപ്പ് എന്നിവയ്കുള്ള സഹകരണവും രക്ഷിതാക്കൾ അറിയിച്ചു. ലിറ്റിൽകൈറ്റ്സിനെക്കുറിച്ച നല്ലൊരു ധാരണ ലഭിക്കാനും ഈ വിഷയത്തിൽ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകത മനസ്സിലാക്കാനും സാധിച്ചതായി രക്ഷിതാക്കൾ ഫീഡ് ബാക്ക് നൽകി.