യു പി എസ് ചങ്ങരംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി എസ് ചങ്ങരംകുളം
ചങ്ങരംകുളം യു പി സ്കൂൾ

കുന്നുമ്മൽ വടകര

കോഴിക്കോട്
വിലാസം
ചങ്ങരംകുളം

കായക്കൊടി (po), കുറ്റ്യാടി(via)
,
കായക്കൊടി പി.ഒ.
,
673508
,
കോഴിക്കോട് ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽchangaramkulamup@gmail.com
കോഡുകൾ
സ്കൂൾ കോഡ്16460 (സമേതം)
യുഡൈസ് കോഡ്3204070-----
വിക്കിഡാറ്റQ--------
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ000
ആകെ വിദ്യാർത്ഥികൾ215
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷബീന ഐ കെ
പി.ടി.എ. പ്രസിഡണ്ട്രജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സബിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


.കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ ചങ്ങരംകുളം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

കോഴിക്കോട് ജില്ലയുടെ വടക്ക് പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി നിൽക്കുന്ന കായക്കൊടി ഗ്രാമപഞ്ചായത്തിലാണ് ചരിത്ര മുഹുർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച,ഗ്രാമീണജനതയുടെ നവോത്ഥാനത്തിന് അടിത്തറ പാകിയ ചങ്ങരംകുളം യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ നവോത്ഥാനത്തിന്റെ അലകൾ ചങ്ങരംകുളം ദേശത്തും നേരിയ ചലനങ്ങൾ സ‍‍‍ൃഷ്ടിച്ചു തുടങ്ങിയ കാലഘട്ടം,കാർഷികവൃത്തിയിലൂടെ ഉപജീവനം തേടിപ്പോന്ന, അടിമത്തത്തിലും അജ്ഞതയിലും ആണ്ടുകിടന്നിരുന്ന ഒരു ജനതയുടെ ഉൽക്കടമായ അഭിലാഷത്തിന്റെ പൂർത്തീകരണം പോലെ ഇൗ കൊച്ചു ഗ്രാമത്തിലും അറിവിന്റെ മൺചിരാത് കൊളുത്തി വെച്ച് ഒരു വിദ്യാലയം ഉദയം കൊണ്ടു. 1919ൽ സി.പി . നാരായണൻ നായരുടെ നേതൃത്വത്തിൽ എം .ചാപ്പൻ പണിക്കർ തുടങ്ങി ഒരു കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കളാണ് ഇൗ സരസ്വതീ ക്ഷേത്രത്തിന് അടിത്തറയിട്ടത്. സ്ഥാപക മാനേജർ കൂടിയായ ശ്രീ.സി.പി.നാരായണൻ നായർ പ്രധാന അധ്യാപകനും ശ്രീ. ചാപ്പൻപണിക്കർ,ശ്രീ. കുമാരൻ(കൂത്തുപറമ്പ്)എന്നിവർ അധ്യാപകരുമായിരുന്നു. ജാതിവ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങളിൽപെട്ട് സാമൂഹികശ്രേണിയുടെ അടിത്തട്ടിൽ മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് സ്കൂളിന്റെ പുരോഗതിക്കായി ജാതിമതഭേദമന്യേ ഗ്രാമീണർ പ്രവർത്തിച്ചിരുന്നു. വളരെ കുറച്ചു കുട്ടികളുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ തുടക്കത്തിൽ അഞ്ചാം തരം വരെയുള്ള എലിമെന്ററി സ്കൂളായിരുന്നു.1928ൽ ഹയർഎലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടതോടെ ഇൗ പ്രദേശത്തെ ആദ്യത്തെ ഹയർ എലിമെന്ററി വിദ്യാലയം കൂടിയായി ഇത് മാറി. ഹയർ എലിമെന്ററിസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ശ്രീ.എ .വി.കുഞ്ഞിരാമൻ നായർ(സ്വാതന്ത്ര്യസമരസേനാനി)പ്രധാന അധ്യാപകനായി. 1930ന്റെ തുടക്കത്തിൽ ഉപ്പ് നിയമലംഘനത്തിനുള്ള മഹാത്മജിയുടെ ആഹ്വാനം മലബാറിലും ആവേശമുണർത്തിയപ്പോൾ ചങ്ങരംകുളം യു.പി സ്കൂൾ കേന്ദ്രീകരിച്ചുകൊണ്ടും അതിന്റെ പ്രവർത്തനങ്ങൾ നടന്നു.സർവശ്രീ.കെ.കേളപ്പൻ,മൊയ്യാരത്ത് ശങ്കരൻ,പി.കൃഷ്ണപിള്ള,രാമക്കുറുപ്പ്,ടി.എസ്.തിരുമുമ്പ്,കെ .കേരളീയൻ തുടങ്ങിയ മഹത് വ്യക്തികളുടെ സാന്നിധ്യം ചങ്ങരംകുളം.യു .പി സ്കൂളിനെ ധന്യമാക്കി.1931ൽ തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരായി ശക്തമായ സാമൂഹിക മുന്നേറ്റമുണ്ടായപ്പോൾ സർവശ്രീ.എ.കെ.ജി,കെ .കേളപ്പൻ,മൊയ്യാരത്ത് ശങ്കരൻ തുടങ്ങിയവർ മിശ്രഭോജനത്തിൽ പങ്കെടുക്കാൻ സ്കൂളിലെത്തി.അന്ന് ഭക്ഷണം കഴിക്കാതെ മാറി നിന്നിരുന്ന ഒരു ഹരിജൻ ബാലനെ എ.കെ.ജി മടിയിലിരുത്തി ഭക്ഷണം കൊടുത്തസംഭവം അവിസ്മരണീയമായ ഒരു ചരിത്ര മുഹൂർത്തമായി ഭാരതം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലെറിയപ്പെട്ടപ്പോൾ സ്കൂളിലെ അധ്യാപരായ എ.വി.കുഞ്ഞിരാമൻ നായരും എൻ.കെ.ചാത്തുക്കുറുപ്പ് മാസ്റ്ററും ജോലി ഉപേക്ഷിച്ച് ദേശീയപ്രസ്ഥാനത്തിൽ അണിചേർന്നപ്പോൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ചങ്ങരംകുളം യു.പി സ്കൂൾ അഭിമാനസ്തംഭമായിമാറി.ഭൂദാനപ്രസ്ഥാനവുമായിബന്ധപ്പെട്ട് വിനോബഭാബ,ഐ.കെ കുമാരൻമാസ്റ്റർ തുടങ്ങിയ മഹാൻമാരുടെ പാദസ്പർശനമേറ്റ് അനുഗ്രഹീതമായ സ്കൂൾ 1957 വരെ എട്ടാംക്ലാസുവരെയുള്ള ഹയർഎലമെന്ററി സ്കൂളായി പ്രവർത്തിച്ചു.തുടർന്ന് ഗവൺമെന്റ് എട്ടാം ക്ലാസ് എടുത്തുമാറ്റിയതോടെ അപ്പർപ്രൈമറി സ്കൂളായി മാറി. ശ്രീ. സി.പി നാരായണൻ നായർ,ശ്രീമതി .സാവിത്രിഅമ്മ ,ശ്രീ .കെ.കെ.ബാലകൃഷ്ണൻ തങ്ങൾ, ശ്രീ .കെ.കെ.രാധാകൃഷ്ണൻ എന്നിവർ സ്കൂളിന്റെ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാന അധ്യാപകരായി സർവശ്രീ സി.പി.നാരായണൻനായർ,എ.വി.കുഞ്ഞിരാമൻ നായർ മലയാമ്പള്ളി രാമൻനമ്പീശൻ,കൃഷ്ണവാര്യർ,ശങ്കരൻ നായർ,പി.കൃഷ്ണൻ,കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ആക്കലടത്തിൽ ഗോവിന്ദൻ നമ്പ്യാർ,എം .നാരായണകുറുപ്പ്,സി.അപ്പുണ്ണിവാര്യർ,പി.പി.ചന്തമ്മൻ,കെ.എം.കണാരൻ,പി.വി.കുഞ്ഞനന്തൻ നായർ, പി.ഗോപാലക്കുറുപ്പ്,എസ്.റംലാബീവി,സി.സുമതി എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

തുടക്കത്തിൽ ഒരുക്ലാസ് മുറി മാത്രമുണ്ടയിരുന്ന സ്കൂൾ ഇന്ന് നാല് കെട്ടിടങ്ങളും പാചകപ്പുരയും ശുദ്ധജല വിതരണ സംവിധാനവും വിശാലമായ കളിസ്ഥലവുമുള്ള മികച്ച സ്കൂളുകളിലൊന്നാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.യം.കണാരൻ
  2. പി.വി. കുഞ്ഞിഅനന്തൻ
  3. പി.ഗോപാലക്കുറുപ്പ്
  4. എസ്.റംലാബീവി
  5. സി.സുമതി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr. പി.പി.പദ്മനാഭൻ
  2. Dr. പി.കെ.ഷാജഹാൻ

വഴികാട്ടി

Map

വഴികാട്ടി

  • മൊകേരി നിന്നും ഓട്ടോ മാർഗം എത്താം. (രണ്ട്കിലോമീറ്റർ)
  • കുറ്റ്യാടി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=യു_പി_എസ്_ചങ്ങരംകുളം&oldid=2535166" എന്ന താളിൽനിന്ന് ശേഖരിച്ചത്