എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ വലിയപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വലിയപറമ്പ് വെസ്റ്റ് എ എം എൽ പി സ്കൂൾ. പുളിക്കൽ നീറാട് റോഡിൽ മസ്ജിദ് ബസാറിനടുത്ത് ചെക്കമ്മാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ് | |
---|---|
വിലാസം | |
വലിയപറമ്പ് വെസ്റ്റ് എ എം എൽ പി എസ് വലിയപറമ്പ് വെസ്റ്റ് , വലിയപറമ്പ് പി.ഒ. , 673637 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഇമെയിൽ | amlpschool.west@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18359 (സമേതം) |
യുഡൈസ് കോഡ് | 32050200507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിക്കൽ ഗ്രാമപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 413 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പാത്തുമ്മ .പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അഷ്റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംല ശരീഫ് |
അവസാനം തിരുത്തിയത് | |
19-01-2024 | JASEELA.T |
പ്രോജക്ടുകൾ |
---|
വലിയ പറമ്പിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലയിലെ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് 1944 സ്ഥാപിതമായതാണ് വലിയപറമ്പ് ബെസ്റ്റ് എ എം എൽ പി സ്കൂൾ. വർഷങ്ങൾക്കു മുമ്പ് വെള്ളക്കാരുടെ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ഈ പ്രദേശത്ത് അക്ഷരം അന്യമായിരുന്നു അത് കൊണ്ടോട്ടിയിലും മലപ്പുറത്തും മാവൂരിലും ഒക്കെ ദിവസവും പോയി വിദ്യാഭ്യാസം നേടിയവർ ഇവിടെ ഒരു വിദ്യാലയത്തിന്റെ അനിവാര്യതയെ കുറിച്ച് മനസ്സിലാക്കി ഈ വിദ്യാലയത്തിന്റെ മാനേജറും ആദ്യകാല ഹെഡ്മാസ്റ്ററും ആയിരുന്നു ശ്രീ കെ വീരാൻ മൊയ്തീൻ മാസ്റ്റർ.ശ്രീ എം വി ആർ പറങ്ങോടൻ മാസ്റ്റർ ശ്രീ എം ബി എ ഉണ്ണി മാസ്റ്റർ എന്നിവരുടെ അശ്രാന്ത പരിശ്രമത്താൽ ഒരു സ്വപ്ന സാക്ഷരസാക്ഷാത്കാരം പോലെ ഈ വിദ്യാലയം പിറവിയെടുത്തു.
ആരംഭ ഘട്ടത്തിൽ ഓരോ ഡിവിഷൻ മാത്രം ഉണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാ ക്ലാസ്സും ഈ രണ്ട് ഡിവിഷനുകളായി. 1992 മുതൽ എല്ലാ ക്ലാസും മൂന്നു ഡിവിഷനും 2005ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും 2006ൽ ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറിയും ആരംഭിച്ചു.ഇപ്പോൾ 12 ഡിവിഷനുകളും 14 അധ്യാപകരും 450 പരം വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു കൂടാതെ നാല് ഡിവിഷനുകളും നാല് അധ്യാപകരും രണ്ട് ആയമാരുമായി പ്രീ പ്രൈമറിയും വളർന്നുവരുന്നു