കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് .തോമസ് എൽ .പി സ്കൂൾ പുന്നത്തുറ.
അഭിവന്ദ്യ മാക്കീൽ പിതാവിന്റെ കാലത്തു 1906 ൽ പുന്നത്തുറ പഴയ പള്ളിയോട് ചേർന്ന് ഒരു കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആരംഭം .അന്നത്തെ വികാരിയും പ്രഥമ മാനേജരും ബഹുമാനപ്പെട്ട പള്ളിക്കുന്നേൽ ചാക്കോച്ചൻ ആയിരുന്നു .ആദ്യം ഒന്നും രണ്ടും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു .കൂടുതൽ വായിക്കുക.
വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി മഹത്‌വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞ 121 വർഷത്തെ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട് .അക്കാദമിക തലത്തിലും മികച്ച നിലവാരം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .എല്ലാ വർഷവും എൽ .എസ് .എസ് പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുകയും സ്കോളർഷിപ് കരസ്ഥമാക്കുകയും ചെയ്യുന്നു .നിരവധി എൻഡോവ്മെന്റുകൾ എല്ലാ വർഷവും നൽകിവരുന്നു .കല -കായിക -പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുത്തു ഗ്രേഡുകൾ സ്വന്തമാക്കുകയും ചെയ്തുവരുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സാജു പുന്നോടത്ത് - കഥാകൃത്തു
വിറ്റോ സൈമൺ - സ്പെഷ്യൽ ഒളിമ്പിക്സ് മെഡൽ ജേതാവ്
നിബിൻ എബ്രഹാം - ആർമി
ഓണാഘോഷം
വിപുലമായ ഓണാഘോഷപരിപാടികൾ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട് .പി .ടി .എ യുടെ നേതൃത്വത്തിലാണ് ഓണസദ്യ .കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വിവിധ മത്സരങ്ങൾ നടത്തിവരുന്നു . കലാപരിപാടികളും അവതരിപ്പിക്കുന്നു .കോവിഡ് സാഹചര്യത്തിൽ ഓൺലൈനായും ആഘോഷം സംഘടിപ്പിച്ചു .
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27
പ്രവർത്തന റിപ്പോർട്ട്
ജനുവരി 27-ാം തിയതി രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ളിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ ലഘുവിവരണം നടത്തി. തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ ഈ വിദ്യാലയത്തിൽ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. അതിനുശേഷം ഈ യജ്ഞത്തെക്കുറിച്ച് കുട്ടികൾക്ക് ലളിതമായ രീതിയിൽ മനസ്സിലാകുംവിധം കുട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ലഘു അവതരണം നടത്തി. അതേതുടർന്ന് കുട്ടികൾ ശുചിത്വസന്ദേശ പ്രതിജ്ഞ എടുത്തു. അതിനുശേഷം കുട്ടികൾക്ക് ക്ലാസ്സ് തുടങ്ങി. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. അതേതുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 11:30 നോടുകൂടി പര്യവസാനിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.