ജി.എൽ.പി.എസ് കോട്ടമല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടമല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ജി.എൽ.പി.എസ് കോട്ടമല
വിലാസം
കോട്ടമല

കോട്ടമല
,
ചിറ്റൂർ പി.ഒ.
,
678581
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഇമെയിൽglpskottamala2@gmail.com
കോഡുകൾ
സ്കൂൾ കോഡ്21815 (സമേതം)
യുഡൈസ് കോഡ്32060101202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്അട്ടപ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഷോളയൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആരിഫ്.കെ
പി.ടി.എ. പ്രസിഡണ്ട്ലിജു
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര
അവസാനം തിരുത്തിയത്
16-03-202221815glpsk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഷോളയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ജി എൽപിഎസ് കോട്ടമല അഗളി ഗൂ ളിക്കടവിൽ നിന്നും 12 കിലോമീറ്റർ മാറി ചിറ്റൂർ ഉൾപ്രദേശം ഊരുകൾ ആയ  കോട്ടമല, venga കടവ്, ചിറ്റൂർ, മേട്ടു വഴി ഭാഗത്തുനിന്നും വെട്ടിക്കൽ,  മിനർവ,പുലിമല എന്നീ മേഖലകളിൽ നിന്നും സ്കൂളിൽ എത്തുന്നു. 1965-ൽ സമീപസ്ഥ ഊരുമൂപ്പൻ മാരുടെയും സാമൂഹിക തലവൻമാരുടെയും നേതൃത്വത്തിൽ ശ്രീ.വേലായുധൻ മാസ്റ്റർ പ്രധാനാധ്യാപകനായി ചുണ്ട് കുളം ഊരിനു സമീപം തുടങ്ങുകയും പിന്നീട് ചുണ്ട് കുളം ഊരുമൂപ്പൻ ആയ ബുഡമൂപ്പൻ  ദാനമായി നൽകിയ സ്ഥലത്ത് ഊരിൽ നിന്നും കുറച്ചുമാറി ശിരുവാണി പുഴയുടെ ഓരത്തുള്ള ആൽമരത്തിന് സമീപത്തായി ഒറ്റ മരത്തിൽ മരപ്പണികൾ അത്രയും കഴിപ്പിച്ച കല്ലു കൊണ്ട് മാത്രം കെട്ടിയുണ്ടാക്കിയ കെട്ടിടമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ക്രിയാത്മകമായി പഠന പ്രവർത്തനങ്ങളിലും സ്കൂൾ വളരെ സജീവമായി മുന്നോട്ടു പോകുന്നു. പൊതുവിദ്യാഭ്യാസം വെല്ലുവിളികൾ ഇവിടെയും മുളച്ചു കാണുന്നു. പൊതു വിദ്യാഭ്യാസത്തോടുള്ള പൊതു സമൂഹത്തിനുള്ള വീക്ഷണം ആരോഗ്യകരമല്ല. ഇത് ഗൗരവമായി ചിന്തിക്കേണ്ട തും അഭിലക്ഷണീയം പ്രവർത്തന വ്യതിയാനങ്ങൾ കാലാനുസൃതമായി കൈക്കൊള്ളേണ്ടതാണ് എന്ന കാഴ്ചപ്പാടാണ് വിദ്യാലയ സമിതിക്ക് ഉള്ളത്. അക്ഷരദീപം,അക്ഷരമുറ്റം എന്നീ പുസ്തകങ്ങളിലൂടെയും കുട്ടികൾക്ക് ഭാഷയുടെ അടിസ്ഥാനത്തിൽ സ്വായത്തമാക്കുന്ന അതിന് അവസരങ്ങൾ നൽകാറുണ്ട്. ജൈവ പച്ചക്കറി തോട്ടത്തിലൂടെ വിഷരഹിത വും പോഷക സമൃദ്ധവുമായ പച്ചക്കറികൾ വികസിപ്പിച്ചെടുത്ത ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്താറുണ്ട്. വിവിധതരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നുണ്ട്. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഭാഷ അറിവ് മെച്ചപ്പെട്ടിട്ടുണ്ട്. കലാകായിക പ്രവർത്തനങ്ങൾക്കും മത്സര പരീക്ഷകൾക്ക് പരിശീലനം നൽകിവരുന്നു. ഇവയെല്ലാം ആണ് ഈ വിദ്യാലയം കൈവരിച്ച അക്കാദമിക നേട്ടങ്ങൾ. ഈ വിദ്യാലയം സമൂഹത്തിന് സംഭാവന ചെയ്ത ശ്രദ്ധേയരായ വ്യക്തികളിലൊരാൾ ആണ് ഡോക്ടർ കമലാക്ഷി. കേരളത്തിലെ ആദ്യത്തെ ഗിരിവർഗ്ഗ കാരിൽ നിന്നും ഉള്ള ഡോക്ടറായി ഉയർന്നുവന്ന ചരിത്രം സൃഷ്ടിച്ച ഇവർ ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ കുറിച്ച് പൂർവ്വ വിദ്യാർത്ഥിയാണ്. കൂടാതെ ഒട്ടനേകം പൂർവവിദ്യാർത്ഥികൾ വിവിധ മേഖലകളിൽ പ്രഗത്ഭരായ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങളിലായി ആണ് ക്ലാസുകൾ നടക്കുന്നത്. 1974 നിർമ്മിച്ച 3 ക്ലാസ്സ് മുറികളുള്ള ഒരു ഓടിട്ട  കെട്ടിടവും, 1995 കാലത്തിൽ പഞ്ചായത്ത് നിർമിച്ചുനൽകിയ രണ്ട് ക്ലാസ് മുറികളുള്ള   കോൺക്രീറ്റ് കെട്ടിടത്തിലും ആയാണ് ക്ലാസുകൾ നടക്കുന്നത്. രണ്ട് ടോയ്ലറ്റ്, രണ്ട് മൂത്രപ്പുര,ഒരു cwsn ടോയ്ലറ്റ് എന്നിവയുണ്ട്. അഹാഡ്സ് നിർമിച്ചുനൽകിയ ഒരു പാചകപ്പുര യും ഉണ്ട്. ഇനിയും ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സ്കൂൾ സമിതി.

പാഠ്യേതര പ്രവർത്തനങ്ങൾ

ഫീൽഡ് ട്രിപ്പ്

പഠനയാത്ര

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :VELAYUDHAN SIR, ROSAMMA TEACHER,LEELA TEACHER,ALICE TEACHER,SURESHKUMAR SIR


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.KAMALAKSHI

വഴികാട്ടി

മണ്ണാർക്കാട് നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ ഗൂളിക്കടവ് എന്ന സ്ഥലത്ത് എത്തിച്ചേരും. പിന്നീട് തെക്കോട്ട് സഞ്ചരിക്കുക അവിടെ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ ചുണ്ടകുളം എന്ന സ്ഥലത്ത് എത്തിച്ചേരും. അവിടെ നിന്നും ഒരു അര കിലോമീറ്റർ കൂടി നടന്നാൽ സ്കൂളിൽ എത്തിച്ചേരും.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കോട്ടമല&oldid=1808098" എന്ന താളിൽനിന്ന് ശേഖരിച്ചത്