ജി.യു.പി.എസ്സ്. ചെറുവായ്ക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പൗരാണിക കാലം മുതലേ ചരിത്രത്തിൽ സ്ഥാനംപിടിച്ച തുറമുഖ നഗരങ്ങളിലൊന്നാണ് പൊന്നാനി. ചെറിയ മെക്ക എന്ന് കൂടി അറിയപ്പെടുന്നു.കളങ്കമില്ലാതെ ചിരിക്കാനും, മതേതരത്വം വെച്ചുപുലർത്താനും,വ്യത്യസ്ത സംസ്കാരങ്ങളോട് ഇണങ്ങിയും പിണങ്ങിയും ഇഴയടുപ്പത്തോടെ ജീവിക്കാനും പഠിച്ച നിഷ്കളങ്കരായ ജനത വസിക്കുന്ന ഈ പൊന്നാനിക്ക് പറയാൻ വേരൂന്നിയ ഒത്തിരി ചരിത്രങ്ങൾ ഉണ്ട്. . നൂറ്റാണ്ടുകളുടെപ്രതാപഐശ്വര്യങ്ങൾക്ക് സാക്ഷിയായ ഈ പ്രദേശം സാമൂഹികവും, സാംസ്കാരികവും, വാണിജ്യപരവുമായഒട്ടേറെ പ്രാധാന്യങ്ങൾ ഉൾകൊള്ളുന്നത് പോലെ തന്നെ വികസന പ്രവർത്തനത്തിലും , വിദ്യാഭ്യാസ മേഖലയിലുംആരോഗ്യ മേഖലയിലും ബഹു ദൂരം മുന്നിലാണ്. മലപ്പുറം ജില്ലയിൽ പൊന്നാനി സബ്ജില്ലയിൽ പൊന്നാനി മുൻസിപ്പാലിറ്റിയിൽ ചെറുവാക്കരയിൽ
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ജി.യു.പി.എസ്സ്. ചെറുവായ്ക്കര | |
---|---|
വിലാസം | |
പൊന്നാനി ജി.യു.പി.എസ്. ചെറുവായ്ക്കര, ബിയ്യം, പൊന്നാനി ,679576 , ബിയ്യം പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2664420 |
ഇമെയിൽ | gupscheruvaikara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19539 (സമേതം) |
യുഡൈസ് കോഡ് | 32050900101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്നാനി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യു.പി. |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 170 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രശാന്ത്. വി.കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുറഹിമാൻ . പി.ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | ലെെല |
അവസാനം തിരുത്തിയത് | |
14-03-2022 | 19539-wiki |
ചരിത്രം
1924 ൽ മലബാർ ഡിസ്റ്റിക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രൈമറി വിദ്യാലയമാണ് ചെറുവായ്ക്കര ഗവൺമെന്റ് യുപി സ്കൂൾ.
"പള്ളക്കളം" എന്ന പേരിലാണ് ഈ വിദ്യാലയം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് ബിയ്യത്തിലുള്ള ഒരു വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. ചെറുവായ്ക്കര, ബിയ്യം, പുഴമ്പ്രം, നെയ്തല്ലൂർ കാഞ്ഞിരമുക്ക് എന്നീ ഗ്രാമപ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ആദ്യകാലങ്ങളിൽ പ്രൈമറി മാത്രമേ ഉണ്ടായിരുന്നുള്ളൂ നാലു ക്ലാസ്സുകൾ പ്രവർത്തിക്കുന്ന ഒരു ഓല ഷട്ടിൽ ആയിരുന്നു പ്രവർത്തനം തുടങ്ങിയത്. വിദ്യാലയം തുടങ്ങിയ സമയത്ത് പ്രായത്തിൽ മുതിർന്ന കുട്ടികളും ക്ലാസുകളിൽ ഉണ്ടായിരുന്നു. തൊട്ടടുത്ത് വിദ്യാലയം ഇല്ലാത്തതും യാത്രാസൗകര്യം കുറവായതും പഠിക്കാൻ കഴിയാത്തവരുമെല്ലാം സ്കൂൾ ആരംഭിച്ചപ്പോൾ ഒന്നാം ക്ലാസിൽ ചേർന്നു.
'കരിങ്കിടിവിൽ കൊണ്ട' എന്ന വ്യക്തി നൽകിയ സ്ഥലത്ത് വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അക്കാദമിക രംഗത്തും, സബ്ജില്ലാ ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളയിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കിയിരുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണവും ക്ലാസ് ഡിവിഷനുകളും വർദ്ധിച്ചപ്പോൾ കെട്ടിട സൗകര്യങ്ങളുടെ അഭാവം കാരണം ഈ പ്രവർത്തനം ഷിഫ്റ്റ് രൂപത്തിലേക്ക് മാറ്റുകയുണ്ടായി . ഏകദേശം അഞ്ചു വർഷത്തോളം ഈ രീതിയിലാണ് വിദ്യാലയം പ്രവർത്തിച്ചത്.
നൂറാം വാർഷികത്തിന്റെ നിറവിലേക്ക് എത്തിനിൽക്കുന്ന ഈ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ് സ്വന്തമായി 30 സെന്റ് സ്ഥലം പൊന്നാനി മുനിസിപ്പാലിറ്റി വാങ്ങി നൽകിയിരിക്കുന്നു. 2022 ബജറ്റിൽ വിദ്യാലയത്തിന്റെ കെട്ടിട നിർമ്മാണത്തിനായി മൂന്നു കോടി സർക്കാർ അനുവദിച്ചിരിക്കുന്നു..
ഭൗതികസൗകര്യങ്ങൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ സൗകര്യം, ഗണിതലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടായി പ്രവർത്തിക്കുന്നു. 10 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കർമ്മനിരതമായി പ്രവർത്തിക്കുന്ന ഗൈഡ് യൂണിറ്റ്
- ടാലന്റ് ലാബ്
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | എ ചന്ദ്രശേഖരൻ | |
2 | ടി.എ. യശോദ | |
3 | വി.കെ. മുഹമ്മദ് | |
4 | കെ. ശാരദ | |
5 | കെ.പി. സരളാദേവി. | |
6 | എം. ജി. സുരേഷ് കുമാർ |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വഴികാട്ടി
- എടപ്പാളിൽ നിന്നും പൊന്നാനി റോഡ് വഴി 5 കിലോമീറ്റർ കഴിഞ്ഞാൽ ബിയ്യം സ്റ്റോപ്പ്,
- ചമ്രവട്ടം ജങ്ഷനിൽ നിന്നും എടപ്പാൾ പോകുന്ന വഴി 3 കിലോമീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps: 10.789238327951109,75.96363145498748|zoom=13 }}