ജി.യു.പി.എസ്സ്. ചെറുവായ്ക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1924 ൽ മലബാർ ഡിസ്റ്റിക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രൈമറി വിദ്യാലയമാണ് ചെറുവായ്ക്കര ഗവൺമെന്റ് യുപി സ്കൂൾ.

"പള്ളക്കളം" എന്ന പേരിലാണ് ഈ വിദ്യാലയം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് ബിയ്യത്തിലുള്ള ഒരു വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. ചെറുവായ്ക്കര, ബിയ്യം, പുഴമ്പ്രം, നെയ്തല്ലൂർ കാഞ്ഞിരമുക്ക് എന്നീ ഗ്രാമപ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ആദ്യകാലങ്ങളിൽ പ്രൈമറി മാത്രമേ ഉണ്ടായിരുന്നുള്ളൂ നാലു ക്ലാസ്സുകൾ പ്രവർത്തിക്കുന്ന ഒരു ഓല ഷട്ടിൽ ആയിരുന്നു പ്രവർത്തനം തുടങ്ങിയത്. വിദ്യാലയം തുടങ്ങിയ സമയത്ത് പ്രായത്തിൽ മുതിർന്ന കുട്ടികളും ക്ലാസുകളിൽ ഉണ്ടായിരുന്നു. തൊട്ടടുത്ത് വിദ്യാലയം ഇല്ലാത്തതും യാത്രാസൗകര്യം കുറവായതും പഠിക്കാൻ കഴിയാത്തവരുമെല്ലാം സ്കൂൾ ആരംഭിച്ചപ്പോൾ ഒന്നാം ക്ലാസിൽ ചേർന്നു.

'കരിങ്കിടിവിൽ കൊണ്ട' എന്ന വ്യക്തി നൽകിയ സ്ഥലത്ത് വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അക്കാദമിക രംഗത്തും, സബ്ജില്ലാ ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേളയിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കിയിരുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണവും ക്ലാസ് ഡിവിഷനുകളും വർദ്ധിച്ചപ്പോൾ കെട്ടിട സൗകര്യങ്ങളുടെ അഭാവം കാരണം ഈ പ്രവർത്തനം ഷിഫ്റ്റ് രൂപത്തിലേക്ക് മാറ്റുകയുണ്ടായി . ഏകദേശം അഞ്ചു വർഷത്തോളം ഈ രീതിയിലാണ് വിദ്യാലയം പ്രവർത്തിച്ചത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം