ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ജില്ലയിൽ നിന്നും പാഠ്യ- പാഠാനുബന്ധ മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച പൊതു വിദ്യാലയമാണ് മീനങ്ങാടി ഗവ.ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ.1958 ൽ ആരംഭിച്ച ഈ സ്ഥാപനം 1997 -  ലാണ് ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യുന്നത്. രണ്ട് സയൻസ് ബാച്ചുകളും, രണ്ട് ഹ്യുമാനിറ്റീസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചുമാണ് ഇവിടെയുള്ളത്.ഹയർ സെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന എഴുനൂറോളം വിദ്യാർഥികളിൽ പകുതിയിലേറെയും പിന്നാക്ക ദുർബല വിഭാഗങ്ങളിലുൾപ്പെടുന്നവരാണ്.തുടർച്ചയായി നൂറ് ശതമാനം വിജയം നിലനിർത്തുന്ന സയൻസ് കൊമേഴ്സ് ബാച്ചുകൾ സ്ഥാപനത്തിന്റെ യശസ്സിനു മാറ്റുകൂട്ടുന്നു.സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം, സാമൂഹിക ശാസ്ത്രമേള, ഗണിത ശാസ്ത്രമേള എന്നിവയിൽ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഈ സ്ഥാപനത്തിന് 2018 - ലെ സംസ്ഥാന വനമിത്ര പുരസ്കാരം, 2021 ലെ ഭൂമിത്രസേനാ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. നാഷനൻ സർവീസ് സ്കീം, ഭാരത് സ്കൗട്ട് ആൻറ് ഗൈഡ് യൂണിറ്റ്  കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് കൗൺസലിംഗ് യൂണിറ്റ്, സൗഹൃദ ക്ലബ്ബ്, ഭൂമിത്രസേന ക്ലബ്ബ്, മാത്സ് ക്ലബ്ബ്, സംരംഭകത്വ ക്ലബ്ബ്, സാഹിതി സാംസ്കാരിക വേദി, ഫോക്കസ് ദ ബസ്റ്റ് പ്രോഗ്രാം എന്നിങ്ങനെയുള്ള സംവിധാനങ്ങൾ വഴി വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികാസം സാധ്യമാക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് സ്കൂൾ വേദിയാകുന്നു. ദ്രുപത് ഗൗതം, പൂജാ ശശീന്ദ്രൻ, അഹ്സന കെ, അതുൽ പൂതാടി എന്നിങ്ങനെ കേരളത്തിലെ  സാഹിത്യ- സാംസ്കാരിക മേഖലകളിൽ അറിയപ്പെടുന്ന നിരവധി പേർ ഇവിടത്തെ സമീപകാല വിദ്യാർഥികളാണ്. സംസ്ഥാന-ദേശീയ തലങ്ങളിൽ അറിയപ്പെടുന്ന കായിക പ്രതിഭകളുടെ ഒരു നീണ്ടനിര വേറെയുമുണ്ട്. "നന്മയുടെ തെളിച്ചം ,നാടിൻ്റെ വെളിച്ചം" എന്നതാണ് ഈ സ്ഥാപനത്തിൻ്റെ ആപ്തവാക്യം.

ഹയർ സെക്കണ്ടറി -അസംബ്‌ളി
ഹയർ സെക്കണ്ടറി പഴയ ക്യാമ്പസ്
ഹയർ സെക്കണ്ടറി പുതിയ ക്യാമ്പസ്