ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്.മുണ്ടൂർ
വിലാസം
മുണ്ടൂർ

മുണ്ടൂർ പി.ഒ.
,
678592
,
പാലക്കാട് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽgovtlpsmundur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21706 (സമേതം)
യുഡൈസ് കോഡ്32061000607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ506
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മജ ടി ആർ
പി.ടി.എ. പ്രസിഡണ്ട്വനേഷ്
എം.പി.ടി.എ. പ്രസിഡണ്ട്കല്പകവല്ലി
അവസാനം തിരുത്തിയത്
07-03-202221706


പ്രോജക്ടുകൾ




ചരിത്രം[1]

ഉന്നത കുടുംബത്തിൽപ്പെട്ടവർക്കുമാത്രം മാത്രം വിദ്യാഭ്യാസം നൽക്കാൻ ആവശ്യമായ സംസ്കൃത പള്ളിക്കൂടങ്ങളും എഴുത്തുപുരകളും മാത്രമുണ്ടായിരുന്ന കാലത്ത് പരേതനായ ശ്രീ. ആനപ്പാറ ചാമായി പെൺകുട്ടികൾക്കും പിന്നോക്ക ജാതിക്കാരുടെ മകൾക്കുവേണ്ടി 1916 ൽ ആരംഭിച്ച വിദ്യാലയമാണിത്.മലബാർ ഡിസ്ട്രിക്റ്റ്, ബോർഡ് സ്ക്കൂൾ എന്നറിയപ്പെട്ടു തുടങ്ങി 1957 നു ശേഷം സാധാരണക്കാരുടെ മക്കൾ ധാരാളമായി സ്ക്കൂളിൽ വന്നു ചേർന്നു. 1950 നു ശേഷം വേവ്വേറെ പ്രവർത്തിച്ചിരുന്ന ആൺ, പെൺ വിദ്യാലയങ്ങളെ ഒന്നിച്ചു ചേർത്തു. ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.കേളുണ്ണി നായരായിരുന്നു.വിദ്യാലയ സ്ഥാപകനായിരുന്ന ശ്രീ. ആനപ്പാറ ചാമായിയുടെ നിര്യാണത്തെ തുടർന്ന് വിദ്യാലയത്തിന് അത്യന്തം ശോചനീയാവസ്ഥയാണ് വന്നു ചേർന്നത്. ആയതിനാൽ മുണ്ടൂർ പഞ്ചായത്തിന്റെ ചന്തപ്പുരയിലേക്ക് മാറ്റുവാൻ പോലും ആലോചന ഉണ്ടായിട്ടുണ്ട് .ഇക്കാലത്ത് പ്രധാനാധ്യപകനായിരുന്ന ശ്രീ രാജ വിശ്വനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു വികസന സമിതി രൂപികരിച്ചു.നാട്ടുകാരിൽ നിന്ന് ദാനമയി സ്വീകരിച്ച് ജീർണ്ണാവസ്ഥ കുറെയൊക്കെ പരിഹരിച്ചു' അന്നത്തെ പി.ടി.എ പ്രസിഡണ്ട് ആയിരുന്ന ശ്രീ.കെ.ആർ.അശോകൻ ഇടപെട്ട് അന്നത്തെ വെദ്യുതി മന്ത്രിയായിരുന്ന ശ്രീ.ടി.ശിവദാസമേനോൻ പ്രത്യേകം താല്പര്യം എടുത്തതിനാൽ 1988 മാർച്ച് 28 തിയ്യതി മുണ്ടൂർ ഗവ.എൽ.പി സ്ക്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു.തുടർന്ന് പിടിഎ നേതൃത്വത്തിൽ കളിസ്ഥലം വില കൊടുത്തു വാങ്ങുകയും ചെയ്തു.ഡോ. കണക്കുപറമ്പ് കൃഷ്ണൻകുട്ടി സ്കൂളിന് സ്വന്തമായി സ്റ്റേജ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. സ്ക്കൂൾ വികസന സമിതി പിടിഎ എന്നിവയുടെ അഭിമുഖ്യത്തിൽ സ്വന്തമായി 2സ്ക്കൂൾ ബസ്സ് വാങ്ങിയിട്ടുണ്ട്.കൂടാതെ പ്രതിപക്ഷ നേതാവ് ശ്രീ. വി എസ് അച്യുതാനന്ദൻ ഒരു ബസ്സ് കൂടി അനുവദിച്ചിട്ടുണ്ട്. എസ് എസ് എ മുണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ വിദ്യാലയത്തിൽ പുതിയ കെട്ടിടങ്ങളും അടുക്കളയും നിർമ്മിച്ചിട്ടുണ്ട്.

ആമുഖം

കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ "നാടിന്റെ വിദ്യാലയം മികവിന്റെ പാതയിൽ" എന്ന ആപ്തവാക്യവുമായി ജി എൽ പി എസ് മുണ്ടൂർ തലമുറകൾക്കു അക്ഷരവെളിച്ചം പകർന്ന് 105 വർഷം പിന്നിട്ടിരിക്കുന്നു. സാമൂഹിക പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം ഉയർത്താനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ഉറപ്പുവരുത്തുന്നതിനും വിദ്യാലയം എന്നും ശ്രദ്ധ ചെലുത്തുന്നു.

കലാ-കായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ്. പ്രീപ്രൈമറി മുതൽ നാലാം തരം വരെ 700 ഓളം കുട്ടികൾ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി പഠിക്കുന്നു.

2009 ലെ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ,2010 ലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോ മികച്ച വിജയം 2011ലെ ഇന്ത്യ-ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ഹെഡ് മാസ്റ്ററുടെ ലണ്ടൻ സന്ദർശനം, 2013ലെ സംസ്ഥാന PTAഅവാർഡ് , 2012 ലെ ഇന്റർനാഷണൽ സ്കൂൾ അവാർഡ് ,രണ്ട് പ്രധാനാധ്യാപകർക്ക് സംസ്ഥാന അധ്യാപക അവാർഡ് എന്നിവ നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച PTAക്കുള്ള സംസ്ഥാന അവാർഡുകൾ ശുചിത്വ മിഷന്റെ ഭാഗമായുള്ള ഹരിത ഓഫീസ് അവാർഡ് എന്നിവ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.

പറളി സബ്ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ വിസ്തൃതി  : 88 സെന്റ്

  • ക്ലാസ് മുറികളുടെ എണ്ണം  : 19
  • സ്റ്റേജ്  : 1
  • IEDC റിസോഴ്സ് സെൻറർ  : 1
  • പാചകപ്പുര  : 1
  • ടോയ്‌ലെറ്റ് - കുട്ടികൾ  : 10 ( male 5+ female 5)
  • യൂറിനൽ  : 6
  • ടോയ്ലെറ്റ് CWSN  : 2
  • ടോയ്ലെറ്റ് സ്റ്റാഫ്  : 2
  • ഹൈടെക് ക്ലാസ് മുറികൾ
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • ശാസ്ത്ര ലാബ്
  • പൂന്തോട്ടം
  • പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൈവകൃഷി,
  • സ്കൂൾ ആകാശവാണി,
  • ബ്രീട്ടിഷ് കൗൺസിൽ കണക്ടിംഗ് ക്ലാസ് റൂം.,
  • നന്മ നിർമ്മാണ യൂണിറ്റ്,
  • സ്കൂൾ അസംബ്ലി - കവിതാ മാല, ഇംഗ്ലീഷ് അസംബ്ലി,
  • കാരുണ്യനിധി,
  • നാണയ പ്രദർശനം,
  • കുട്ടികളുടെ സൃഷ്ടികൾ - പ്രകാശനം,
  • ശില്പ ശാലകൾ- ചിത്രം, ശില്പ നിർമാണം,
  • ഫീൽഡ് ട്രിപ്പ്‌
  • ടാലെന്റ്റ് ലാബ്
  • അഥിതി ക്ലാസുകൾ
  • സ്കൂൾ പത്രം

സഹായം

  • പ്രധാനാധ്യാപിക - 8547876787
  • സീനിയർ അധ്യാപിക - 9495777483
  • സ്റ്റാഫ് സെക്രട്ടറി - 9497629129

നിലവിലെ അധ്യാപകർ

നിലവിലെ അധ്യാപകർ
ക്രമ  

നമ്പർ

പേര് പെൻ നമ്പർ
1 ടി ആർ പത്മജ 544045
2 അബ്ദു സലാം എ കെ 537551
3 അശ  ടി 864188
4 കൃഷ്ണവേണി സി 800848
5 പ്രസീദ  എ കെ 876020
6 പ്രശാന്തി എ 914296
7 ചിത്ര കെ എസ് 912673
8 രാധിക വി ആർ 573852
9 റീഷ്ണ  യൂ 912672
10 മണികണ്ഠൻ എം ആർ 795193
11 ശോഭാദേവി കെ 544055
12 ഷീജ കെ ബി 478288
13 ഷീജ  എം 864932
14 സജിത്ത് എ പി 542821
15 സാവിത്രി ടി 544048
16 സുജ എസ് 544056
17 സുരേഖ എസ് 613774
18 സുരേഖ എം 780680
19 ശ്രീദേവി എൻ പി 544054
20 ശിവശങ്കരൻ പി സി 560453

പ്രവേശനോൽസവം

നൂറ്റി രണ്ടാം വയസ്സിലും നാടിന്റെ മുഴുവൻ മനസ്സും കവർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന മുണ്ടൂർ ജി.എൽ.പി.എസിന്റെ മടിത്തട്ടിലേക്ക് നിറഞ്ഞ മനസ്സുമായി ഓടിയെത്തിയ പുതിയ കൂട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.കൂടാതെ LS S , S S L C , +2 തുടങ്ങിയവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. 2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രസിദ്ധ കഥകളിയാശാൻ കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . അദ്ദേഹത്തിന് പ്രശസ്തിപത്രം നൽകി വിദ്യാലയം ആദരിച്ചു. വിദ്യാലയത്തിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടന്നു. മഞ്ഞളി ജ്വല്ലേഴ്സ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.കൂടാതെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും മധുരം നുണഞ്ഞു കൊണ്ട് പുതിയ അധ്യയന വർഷത്തെ വരവേറ്റു.

പരിസ്ഥിതി ദിനം 2018

പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകൻ ശ്രീ.കല്ലൂർ ബാലൻ തൈകൾ നട്ടു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു

വായനാദിനം 2018

സ്കൂൾ ഇലക്ഷൻ 2018

മുണ്ടൂർ ജി.എൽ. പി സ്കൂളിൽ ആധുനിക സാങ്കേതിക വിദ്യയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ക്യാബിനറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു

ബഷീർ ദിനം 2018

ക്ലബ്‌ പ്രവർത്തനങ്ങൾ

ചാന്ദ്രദിനം 2018

ചാന്ദ്രദിനത്തോടൊനുബന്ധിച്ച് സ്ക്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള പതിപ്പുകൾ ശ്രീ.രാജൻ മാസ്റ്റർ പ്രകാശനം ചെയ്തു. തുടർന്ന് CD പ്രദർശനം, ചാന്ദ്ര ദിനവുമായ കവിതകൾ എന്നിവ കുട്ടികൾ ആലപിച്ചു

സ്വാതന്ത്ര്യ ദിനം

മുണ്ടൂർ ഗവ എൽ പി സ്കൂളിൽ വർണ്ണാഭമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രതികൂല കാലാവസ്ഥ യിലും ധാരാളം വിദ്യാർത്ഥികളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ ടി.രാമകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തെ ആസ്പദമാക്കി സി.ബി.ഐ റിട്ട. അസി.ഡയറക്ടർ എ.പി. ഭാസ്കരൻ സർ പ്രഭാഷണം നടത്തി.

മാനേജ്മെന്റ്

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്. വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ വനേഷ്  അവർകൾ  സേവനം ചെയ്തു വരുന്നു.എം.പി .ടി. എ പ്രസിഡന്റ് ആയി ശ്രീമതി കല്പകവല്ലി  സേവനം അനുഷ്ഠിക്കുന്നു. കൂടാതെ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചെയർമാനായി ശ്രീ സുകേഷ് അവർകളുടെ സേവനവും സ്കൂളിന് ലഭിച്ചു വരുന്നു. ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു.

നേർക്കാഴ്ച

നേട്ടങ്ങൾ

പത്രത്താളുകളിലൂടെ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാതൃക-1 കോങ്ങാട് ടൗണിൽനിന്നും ചെർപ്പുളശ്ശേരി റോഡിൽ ------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

|--

  • മാതൃക 2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും ---- കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

|--

  • മാതൃക 2 പറളി ടൗണിൽനിന്നും ----കിലോമീറ്റർ ------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

{{#multimaps:10.837985829213286, 76.57787525049001|zoom=18}}

|} |}

അവലംബം

  1. ചരിത്രം
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മുണ്ടൂർ&oldid=1716242" എന്ന താളിൽനിന്ന് ശേഖരിച്ചത്