എടത്വ സെന്റ് അലോഷ്യസ് എൽ. പി. എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എടത്വ സെന്റ് അലോഷ്യസ് എൽ. പി. എസ് | |
---|---|
വിലാസം | |
എടത്വ എടത്വ , എടത്വ പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 26 - 01 - 1910 |
വിവരങ്ങൾ | |
ഫോൺ | 0477 2212263 |
ഇമെയിൽ | salpsedathua@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46318 (സമേതം) |
യുഡൈസ് കോഡ് | 32110900403 |
വിക്കിഡാറ്റ | Q87479649 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസ് .കെ .ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | എൻ .ജെ.സജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി രാജീവ് |
അവസാനം തിരുത്തിയത് | |
05-03-2022 | Pradeepan |
ചരിത്രം
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ എടത്വ എന്ന ഗ്രാമത്തിലാണ് സെൻറ് അലോഷ്യസ് ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നിർവഹിക്കുന്നത്. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വാ സെന്റ്. ജോർജ് ദേവാലയത്തിന്റെ സമീപത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1910 ജനുവരി 26ന് സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകി വരുന്നു.
1888 ആരംഭിച്ച സെൻ.മേരിസ് വെർണ്ണാക്കുലർ സ്കൂൾ ആണ് ഇവിടത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. പെൺകുട്ടികൾക്ക് വേണ്ടി ആരംഭിച്ച ഈ മലയാളം പ്രൈമറി സ്കൂളിൽ ആൺ കുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. മദ്രാസ് സർവ്വകലാശാലയുടെ കീഴിൽ 1895ൽ സെൻറ് അലോഷ്യസ് ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. 1910 തിരുവിതാംകൂർ വിദ്യാഭ്യാസ കോഡ് നിലവിൽ വന്നു. വിദ്യാലയവർഷം ഇന്നത്തെ രീതിയിലേക്ക് മാറ്റുന്നതിനു ഇംഗ്ലീഷ് സ്കൂളി നോടനുബന്ധിച്ച് പ്രൈമറി വിഭാഗം വേർപെടുത്തുന്നതിനും നടപടി ആരംഭിച്ചു. അങ്ങനെ 1910 ജനുവരി 26ആം തീയതി ഇംഗ്ലീഷ് സ്കൂളിൻറെ പ്രൈമറി വിഭാഗം വേർപെടുത്തി സ്ഥാപിച്ച സെൻറ് അലോഷ്യസ് ലോവർ ഗ്രേഡ് സ്കൂളാണ് ഇന്ന് സെൻറ് അലോഷ്യസ് എൽ പി സ്കൂൾ എന്നറിയപ്പെടുന്നത്.. ആദ്യകാലത്ത് നെടിയശാല എന്നറിയപ്പെടുന്ന കെട്ടിടത്തിൽ തന്നെയാണ് ഈ സ്കൂൾ പ്രവർത്തിച്ചത്. പിന്നീട് സെൻറ് ജോർജ് ഷോപ്പിങ് കോംപ്ലക്സ് എന്ന ബഹുനില വ്യാപാര മന്ദിരം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് 1920 സ്കൂൾ മാറ്റിസ്ഥാപിച്ചു. സമീപത്തുകൂടി ദേശീയപാതയെ ബന്ധിപ്പിക്കുന്ന തിരുവല്ല അമ്പലപ്പുഴ റോഡ് വന്നതോടുകൂടി സ്ഥലപരിമിതിമൂലം സ്കൂൾ അവിടെ പ്രവർത്തിക്കുന്ന ബുദ്ധിമുട്ട് ആയതോടെ 1996 സെൻറ് അലോഷ്യസ് ഹൈസ്കൂളിലെ പടിഞ്ഞാറുഭാഗത്തായി ഈ സ്കൂൾ മാറ്റിസ്ഥാപിച്ചു.
2018ലെ പ്രളയവും പിന്നീടുണ്ടായ ചെറിയ ചെറിയ പ്രളയങ്ങളും സ്കൂൾ കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയതിനാൽ പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിന് 2021 ഏപ്രിലിൽ തറക്കല്ലിടുകയും പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഒന്നര........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .എൽആക്ൃതിഉള്ള..കെട്ടിടങ്ങളിലായി 10.....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
നൃത്തം,സംഗീതം,യോഗ,കായികപരിശീലനം,ഔഷധപച്ചക്കറിരോട്ട നിർമ്മാണം, ചെണ്ട, കലാകായിക , പ്രവർത്തിപരിചയ പരിശീലനം, കരാട്ടേ തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
- സ്കൂൾ സുരക്ഷാ ക്ലബ്ബ്
- സ്പോർട്സ് ക്ലബ്.
- ക്വിസ് ക്ലബ്.
- ഹെൽത്ത് ക്ലബ്.
മുൻ സാരഥികൾ
|
|
|
|
|
|
|
104Kanni 30 | ||
|
|
|
104 Thulam | |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
നേട്ടങ്ങൾ
പാഠം ഒന്ന് പാടത്തേക്ക് എന്ന സംസ്ഥാന സർക്കാരിൻറെ പദ്ധതിയുടെ ഭാഗമായി സ്കൂൾമുറ്റത്ത് ഔഷധഗുണമുള്ള രക്തശാലി എന്ന നെൽവിത്ത് കൃഷി ചെയ്തചെയ്ത് ,നല്ല വിളവ് കൊയ്യാൻ സാധിച്ചു . .ആലപ്പുഴ ജില്ലാ കളക്ടർ ശ്രീമതി എം .അഞ്ജന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിരവധി ആളുകൾ പങ്കെടുത്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.മോൺ വെരി റവ ഫാദർ ജയിംസ് പറപ്പള്ളി (റ്ട്ട പ്രൊഫസർ .എസ് ബി കോളേജ് ചങ്ങനാശ്ശേരി)
2.വെരി റവ. ഫാദർ ജോസഫ് മുണ്ടകത്തിൽ (വികാരി ജനറാൾ)
3. വെരി റവ, ഫാദർ,ജോസഫ് വാണിയപ്പുരയ്ക്കൽ( വികാരി ജനറാൾ)
4. ഡോ.വി സി മാത്യു (റിട്ട ഡെപ്യൂട്ടിഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ്)
5. വർഗീസ് ഫ്രാൻ.സീസ് (റിട്ട,പിഡബ്ള്യഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ)
6. പ്രൊഫസർ ജറോം പി വി (വൈസ് പ്രിൻസിപ്പൽ സെൻറ് അലോഷ്യസ് കോളേജ് എടത്വ)
7.ഡോക്ടർ. ജോച്ചൻ ജോസഫ് കൊഴുപ്പക്കളം (പ്രിൻസിപ്പൽ ,സെൻറ് അലോഷ്യസ് കോളേജ് എടത്വ)
വഴികാട്ടി
അമ്പലപ്പുഴ തിരുവല്ല റോഡിൽ എടത്വ സെൻറ് ജോർജ് കുരിശടിയിൽ നിന്ന് ,400 മീറ്റർ പടിഞ്ഞാറുഭാഗത്തായി സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന് പടിഞ്ഞാറ് വശവും, ജോർജ്ജിയൻ പബ്ലിക് സ്കൂളിലെ തെക്കുവശത്തു മായി സെൻറ് അലോഷ്യസ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 9.366315, 76.474087 | width=800px | zoom=16 }}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46318
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ