എൽ.എഫ്.എൽ.പി.എസ് പാവറട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്.എൽ.പി.എസ് പാവറട്ടി | |
---|---|
പ്രമാണം:24412-building.jpg | |
വിലാസം | |
പാവറട്ടി ലിറ്റിൽ ഫ്ളവർ എൽ പി സ്കൂൾ പാവറട്ടി , പാവറട്ടി പി.ഒ. , 680507 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0487 2643851 |
ഇമെയിൽ | littleflowerlpspvt@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24412 (സമേതം) |
യുഡൈസ് കോഡ് | 32070400401 |
വിക്കിഡാറ്റ | Q64090124 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | മുല്ലശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മുല്ലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പാവറട്ടിപഞ്ചായത്ത് |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 251 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിൻസി പി പി |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ എം ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിരാ സുരേഷ് |
അവസാനം തിരുത്തിയത് | |
23-02-2022 | MVRatnakumar |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പാവറട്ടി സെൻറ് തോമസ് ആശ്രമത്തിനു കീഴിൽ സെൻ ജോസഫ് ഹൈസ്കൂളിനോടനുബന്ധിച്ച് 1940 ൽ പാവറട്ടി സെൻറ് ജോസഫ് ട്രെയിനിങ് സ്കൂൾ ആരംഭിച്ചപ്പോൾ അധ്യാപക പരിശീലനത്തിനായി തുടങ്ങിയ മോഡൽ സ്കൂൾ ആണ് ഇന്നത്തെ എൽ എഫ് എൽ പി സ്കൂൾ. പാവറട്ടിക്കാരനായ ഫാ. ലാസർ ആയിരുന്നു ആദ്യത്തെ മാനേജർ. 1949 ൽ ട്രെയിനിങ് സ്കൂൾ നിർത്തിയതോടെ കൂടി മോഡൽ സ്കൂളിൻ്റെ അംഗീകാരം പിൻവലിക്കാൻ മദ്രാസ് ഗവൺമെന്റ് തീരുമാനിച്ചു. പാവറട്ടി അന്നത്തെ മദ്രാസ് സംസ്ഥാനത്തിൽപ്പെട്ട മലബാറിന്റെ തെക്കേ അറ്റത്തുള്ള ഒരു ഗ്രാമപ്രദേശമായിരുന്നു . സി എം ഐ സഭയിലെ അക്കാലത്തെ മാനേജറായിരുന്ന ഫാ പാസ്ക്കൽ സി എം ഐ യുടെയും അധ്യാപകരുടെയും അശ്രാന്തപരിശ്രമ ഫലമായാണ് വീണ്ടും അംഗീകാരം ലഭിച്ചത്
അങ്ങനെ 1949 ജൂൺ ഒന്നിന് ലിറ്റിൽ ഫ്ലവർ മോഡൽ സ്കൂൾ എന്ന പേര് മാറ്റി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്നാ ക്കുകയും ചെയ്തു. പ്രഥമ പ്രധാനാധ്യാപകൻ ശ്രീ വി പി ജോസഫാണ്. തുടർന്ന് ശ്രീ ഓ പി ജോസഫ് പ്രധാന അധ്യാപകനായി. പിന്നീട് പ്രധാന അധ്യാപകനായി വന്ന ശ്രീ ഇ.പി ചുമ്മാർ 24 വർഷത്തോളം ആ സ്ഥാനത്ത് തുടർന്നു . ഒട്ടേറെ അധ്യാപകരുടെ സേവനം ലഭിക്കാൻ ഈ വിദ്യാലയത്തിനു ഭാഗ്യം ലഭിച്ചിട്ടുണ്ട്. സ്വതന്ത്ര ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു 1956 ഈ വിദ്യാലയം സന്ദർശിച്ചിട്ടുണ്ട് . 2005 വിദ്യാലയം പുതിയതായി ഇപ്പോഴത്തെ മൂന്നുനില കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ മാനേജറായിരുന്നു ഫാ. ജെയ്ക്കബ് ഞെരിഞ്ഞാംപിള്ളി, ഫാം. വിവിയാൻ സി എം ഐ എന്നിവരുടെ കഠിന പരിശ്രമത്തിൻ്റെ ഫലമായാണ് മനോഹരമായി നിലകൊള്ളുന്ന സ്കൂൾ കെട്ടിടത്തിന്റെ പണി വേഗം പൂർത്തീകരിക്കാനായത്. 2003 2004 വർഷത്തിൽ ഇവിടെ നഴ്സറി ക്ലാസ്സും തുടങ്ങി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24412
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ