സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്
വിലാസം
സെൻ്റ് മേരീസ് എൽ പി എസ് വെട്ടുകാട്,
,
ടൈറ്റാനിയം പി.ഒ.
,
695021
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ0471 2501526
ഇമെയിൽstmaryslpsvettucaud@gmail.com
കോഡുകൾ
സ്കൂൾ കോഡ്43319 (സമേതം)
യുഡൈസ് കോഡ്32141000319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്90
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾഎൽ.പി - 189 പ്രീപ്രൈമറി - 71
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജു വൈ
പി.ടി.എ. പ്രസിഡണ്ട്റിജു
എം.പി.ടി.എ. പ്രസിഡണ്ട്നിത്യ ജാേൺസൻ
അവസാനം തിരുത്തിയത്
29-01-202243319 3


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്.

തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ SSA യുടെ തിരുവനന്തപുരം നോർത്ത് BRC യുടെ കീഴിൽ ശംഭുവട്ടം ക്ലസ്റ്ററിൽ ആണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.

ചരിത്രം

തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം മുറിയിൽ പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. ഈ സ്കൂൾ ഏതാണ്ട് 60 വർഷക്കാലം ഇടവകയുടെ കീഴിൽ പള്ളി സ്കൂളായി പ്രവർത്തിച്ചിരുന്നു. എന്നാൽ 1950 ൽ മിസ്റ്റിക്കൽ റോസ് കോൺവെൻറ്, വെട്ടുകാട് പള്ളിക്കു സമീപം സ്ഥാപിതമായതോടെ എൽ.പി. സ്കൂൾ സിസ്റ്റേഴ്സിനെ ഏൽപിക്കണമെന്ന് ഇടവകവികാരിയും ഇടവക ജനങ്ങളും ഒന്നുപോലെ ആവശ്യപ്പെട്ടു. 1958 ലെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോസഫ് പെരേരയുടെ ശ്രമഫലമായി കടലോരത്ത് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. ഒന്നു മുതൽ അഞ്ചാം ക്ലാസുവരെ 532 കുട്ടികളാണുണ്ടായിരുന്നത്. ഹൈസ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്നതിനാൽ പ്രത്യേക ഹെഡ് മിസ്ട്രസ് ഉണ്ടായിരുന്നില്ല. 1961 സെപ്റ്റംബർ 5 ന് അഞ്ചാം ക്ലാസ്സ് ഹൈസ്കൂളിനോട് ചേർക്കുകയും ഒന്നു മുതൽ നാലു വരെ കോൺവെൻറിൻെറ മേൽനോട്ടത്തിൽ പ്രത്യേകം ഹെഡ്മിസ്ട്രിസ്സിൻെറ കീഴിൽ സെൻറ് മേരീസ് കോൺവെൻറ് എൽ.പി.എസ്. പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തീരപ്രദേശത്തുള്ള കുഞ്ഞുങ്ങളെ കുറെ കൂടി ആത്മീയതയിലും, ചിട്ടയിലും വളർ‍ത്തിയെടുക്കുക എന്നതായിരുന്നു ഈ സ്കൂളിൻെറ പ്രധാന ലക്ഷ്യം.

ഈ സ്കൂളിന് രണ്ടു കെട്ടിടങ്ങൾ മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് കുട്ടികളുടെ എണ്ണം കൂടിയതിനാൽ ഒരു പുതിയ കെട്ടിടം കൂടി നിർമ്മിക്കപ്പെട്ടു. ഈ വിദ്യാലയത്തിൽ അടുത്ത കാലംവരെ ഏകദേശം എണ്ണൂറോളം കുട്ടികൾ പഠിച്ചിരുന്നു . ഇപ്പോൾ ചുറ്റുപാടും പൊട്ടിമുളച്ച് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ വേലിയേറ്റത്തിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടാകുന്നു. ഇന്ന് മത്സ്യത്തൊഴിലാളികളുടെയും വയർലസ്, ബാലനഗർ എന്നീ കോളനികളിലെയും നിർധനരായ 500 ൽ താഴെ വരുന്ന കുഞ്ഞുങ്ങൾ ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നു. സ്റ്റാൻഡേർഡ് 1 മുതൽ 4 വരെ മൂന്ന് ഡിവിഷനുകൾ ഉണ്ടായിരുന്നു. 2004 മുതൽ ഗവൺമെൻറിൻറെ നിർദ്ദേശപ്രകാരം ഒരു ഡിവിഷൻ വീതം ഒന്നു മുതൽ നാലുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളായി മാറ്റിയിട്ടുണ്ട്. 2000-ാം ആണ്ടു മുതൽ ഈ സ്കൂളിൽ എല്ലാ കുഞ്ഞുങ്ങൾക്കും കംപ്യൂട്ടർ പഠനം നടത്തി വരുന്നു.

വെട്ടുകാട്, ബാഗനഗർ, വയർലസ് കോളനി, ആൾസെയിൻറ്സ് തുടങ്ങിയ പ്രദേശങ്ങളുടെ ഉന്നമനത്തിന് കാരണഭൂതരായവരെല്ലാംതന്നെ ഈ സ്കൂളിൽ പഠിച്ചവരാണ്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചവരിൽ ഒട്ടേറെപേർ അധ്യാപകർ, അഭിഭാഷകർ, വലിയ ബിസിനസ്സുകാർ, ഡോക്ടർ, എഞ്ചിനീയർമാർ, വൈദികർ, സന്യാസി, സന്യാസിനികൾ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ സേവകർ എന്നിവരുൾപ്പെടുന്നു.

സേവനങ്ങൾ

വിദ്യാഭ്യാസപരമായും സാന്പതികമായും പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിൽ നിന്നു വരുന്ന കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന വാസനകൾ കണ്ടെത്തി സമൂഹത്തിൻറെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ ഇവിടുത്തെ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഏതാണ്ട് എഴുപത്തി അഞ്ച് ശതമാനത്തോളം കുട്ടികൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു കാണിക്കുന്നുണ്ട്. കുട്ടികളെ മൂല്യബോധവും ധാർമ്മിക ബോധവും ഉള്ളവരാക്കിത്തീർക്കാൻ അതിനു പറ്റിയ ക്ലാസ്സുകൾ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം നൽകാറുണ്ട്. കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം നല്ല ശീലങ്ങൾ വളർത്തുന്നതിനായി ആഴ്ചയിൽ ബുധനാഴ്ച ദിവസം ഉച്ച കഴിഞ്ഞ് ഒരു പിരീഡ് മോറൽ ഇൻസ്ട്രക്ഷൻ ക്ലാസുകൾ നടത്തി വരുന്നു.

സ്കൂളിൻറെ സർവ്വതോൻമുഖമായ അഭിവൃദ്ധിക്കുവേണ്ടി PTA, MPTA, SSG മറ്റ് അഭ്യുദയകംക്ഷികൾ സന്നദ്ധ സംഘടനകൾ, വെട്ടുകാട് വെൽഫയർ ട്രസ്റ്റ്, ഇടവക ദേവാലയം എന്നിവരിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നു. ഗവൺമെൻറിൻറെ സഹായത്തോടെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനു പുറമേ പാൽ, മുട്ട മുതലായവ കുട്ടികൾക്ക് ലഭ്യമാക്കുന്നു. കോർപ്പറേഷൻറെ ആഭിമുഖ്യത്തോടെ പ്രഭാതഭക്ഷണ വിതരണവും നടത്തി വരുന്നു.

അക്കാദമിക പ്രവർത്തനങ്ങൾ

  • സബ്ജക്ട് കൗൺസിൽ
  • എസ്.ആർ.ജി.
  • ലൈബ്രറി പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
    • വായനാദിനം (ജൂൺ 19)

ഈ വർഷത്തെ (2021-22) വായനാ വാര പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. രണ്ടു മുതൽ നാല് വരെയുള്ള കുട്ടികൾക്ക് വായനാ മത്സരം, കവി പരിചയം ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ചിത്ര രചനയും മത്സരയിനങ്ങളായി നടത്തി. കൂടാതെ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കി അഞ്ച് വാക്യങ്ങളിൽ കുറയാതെ സംസാരിക്കാനുള്ള അവസരം നൽകുകയുണ്ടായി.

ചാന്ദ്രദിനം (ജൂലൈ 21)

  • 17/07/2021 - 21/07/2021 വരെയുള്ള ദിനങ്ങളിലായി ഓൺലൈനിലൂടെ ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചുു.
  • വി.എസ്.എസ്.സി. യിലെ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ദേശീയ യുവ ശാസ്ത്രജ്ഞനും അവാർഡ് ജേതാവുമായ ഡോ. സി. വിനീതുമായി നമ്മുടെ വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റിലൂടെ അഭിമുഖം നടത്തി. ഡിജിറ്റൽ ആൽബം, വീഡിയോ പ്രദർശനം, കുട്ടിക്കവിതാലാപനം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

ഹിരോഷിമ നാഗസാക്കി ദിനാചരണം 2021 ആഗസ്റ്റ് (6-9)

  • കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഗസ്റ്റ് ആറ് മുതൽ ഒൻപത് വരെ തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു. ഈ ദിനവുമായി ബന്ധപ്പെട്ട വീഡിയോകൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ വാചകങ്ങൾ എഴുതിയ പ്ലക്കാർഡുകൾ നിർമ്മിക്കുകയും അവയുടെ ചിത്രങ്ങളും വീഡിയോകളുമെടുത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. അതോടൊപ്പം യുദ്ധവിരുദ്ധ വാചകങ്ങളുടെ അവതരണവും ഉണ്ടായിരുന്നു. മത്സരയിനങ്ങളായി പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.

സ്വാതന്ത്രദിനാഘോഷം 2021 ആഗസ്റ്റ് 15

  • സ്വാതന്ത്രദിനത്തിൻറെ എഴുപത്തി അഞ്ചാം വാർഷികം സമുചിതമായി സ്കൂൾ അങ്കണത്തിൽ ആഘോഷിക്കുകയുണ്ടായി. ഇത്തവണത്തെ സ്വാതന്ത്രദിനാഘോഷത്തിൽ പ്രത്യേകിച്ച് ആതുര ശുശ്രൂഷ രംഗത്തെ തൻെറതായ വ്യക്തിമുദ്ര പതിച്ചുകൊണ്ട് കഴിഞ്ഞ രണ്ട് വർഷക്കാലം കോവിഡ് മുന്നണി പോരാളിയായി ജനസമൂഹത്തെ രക്ഷിച്ചുകൊണ്ടിരിക്കുന്ന ഡോ.ശ്രീജിത്ത്.ആർ.നെ ജോർജ്ജ് ഗോമസ് അച്ഛൻ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. ക്വിസ് മത്സരം, പതാക നിർമ്മാണം, ദേശഭക്തിഗാനം, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, പതിപ്പ് നിർമ്മാണം എന്നീ മത്സരയിനങ്ങൾ കോവിഡൻെറ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. കെ.ജി. മുതൽ നാലാം ക്ലാസ്സുവരെയുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

ഓണാഘോഷം 2021 (ആഗസ്റ്റ് 17)

  • ഓണവില്ല് എന്ന ശീർഷകത്തിൽ ഈ വർഷത്തെ ഓൺലൈൻ ഓണാഘോഷം നാടൻപാട്ട് കലാകാരനായ പുലിയൂർ ജയകുമാർ ഉദ്ഘാടനം ചെയ്തു. ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിൽ വിദ്യാർത്ഥികളുടെ സ്കിറ്റ്, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, ഓണക്കളി പരിചയപ്പെടുത്തൽ എന്നിവയുണ്ടായിരുന്നു. മലയാളിമങ്ക കേരള ശ്രീമാൻ, പൂക്കളം ഒരുക്കൽ നാടൻ പാട്ട് എന്നിവ മത്സര ഇനങ്ങളായി സംഘടിപ്പിച്ചു.

അദ്ധ്യാപക ദിനം 2021 (സെപ്റ്റംബർ 5)

  • ഈ വർഷത്തെ അദ്ധ്യാപക ദിനം കോവിഡൻെറ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ആശംസാകാർഡ് നിർമ്മാണവും ഇംഗ്ലീഷ് പ്രസംഗമത്സരവും (വിഷയം : Teachers Day) എല്ലാ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ചു
  • നിരന്തര വിലയിരുത്തൽ.
  • കലാ കായിക പ്രവൃത്തി പരിചയം
  • പഠന പോഷണ പരിപാടി (പഠന പിന്നോക്കക്കാർക്ക്)
  • സ്കോളർഷിപ്പ് പരീക്ഷകൾ
  • ഐ.ടി. അധിഷ്ഠിത പഠനം
  • അസംബ്ലി
  • ഹലോ ഇംഗ്ലീഷ്
  • മലയാളത്തിളക്കം
  • ഉല്ലാസ ഗണിതം
  • വീടൊരുവിദ്യാലയം

ഭൗതിക സൗകര്യങ്ങൾ

  • എച് എം റൂം
  • സ്മാർട്ട് ക്ലാസ് മുറികൾ
  • കളി സ്ഥലം - കളി ഉപകരണങ്ങൾ
  • കുടിവെള്ളം
  • അടുക്കള
  • ഊട്ടുപ്പുര
  • വൈദ്യുതീകരണം
  • ചുറ്റുമതിൽ
  • ആഡിറ്റോറിയം
  • ഹരിത വിദ്യാലയം
  • ലൈബ്രററി
  • ഐ.സി.ടി. സൗകര്യങ്ങൾ
  • ജൈവ വൈവിധ്യ പാർക്ക്
  • ടാേയ് ലറ്റ് ( ആൺ - പെൺ)

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്പോർട്സ് ക്ലബ്ബ്
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • യോഗാ ക്ലാസ്സ്
  • പൂന്തോട്ട നിർമ്മാണം

മാനേജ്മെന്റ്

മാനേജർ റവ. ഡോ. ഡൈസൺ.വൈ.
വാർഡ് കൗൺസിലർ ശ്രീ. ക്ലൈനസ് റൊസാരിയോ
ലോക്കൽ മാനേജർ റവ. ഡോ. ജോർജ്ജ് ഗോമസ്
ഹെഡ് മാസ്റ്റർ ശ്രീ. രാജു.വൈ
എസ്.എസ്.ജി. കൺവീനർ ശ്രീമതി. ആശ.എ.ജെ.
അലുമ്നി അസോസിയേഷൻ കൺവീനർ ശ്രീ. എഡ്മൺഡ് ജോസ്
പി.ടി.എ. പ്രസിഡൻറ് ശ്രീ. റിജു സൈനുദ്ദീൻ
എം.പി.ടി.എ. ശ്രീമതി. നിത്യാ ജോൺസൺ
സ്റ്റാഫ് സെക്രട്ടറി ശ്രീമതി. എലിസബത്ത് ലിഡിയ.ജി.
സീനിയർ അസിസ്റ്റനൻറ് ശ്രീമതി. വത്സല ഹെൻഡ്രിക്സ്
അദ്ധ്യാപകർ ശ്രീമതി. വത്സല ഹെൻഡ്രിക്സ്
ശ്രീമതി. ഹിൽഡ ഫെർണാണ്ടസ്
ശ്രീമതി. ഐവി വി പെരേര
ശ്രീമതി. എലിസബത്ത് ലിഡിയ.ജി
ശ്രീമതി. ആശ.എ.ജെ
ശ്രീമതി. സ്റ്റെഫിൻ.ജി
ശ്രീമതി. രഞ്ജിനി.എം
ശ്രീമതി. സൈഫുന്നിസ.പി.പി.

മുൻ സാരഥികൾ

1958 മുതൽ ഈ സ്കൂളിൽ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചവർ. അവരുടെ പേരുകൾ താഴെ ചേർക്കുന്നു.

1 1958 മുതൽ 1964 ബഹു. സിസ്റ്റർ റോസ്കാതറിൻ CTC
2 1964 മുതൽ 1967 ബഹു. സിസ്റ്റർ മേരി എയ്ഞ്ചൽ CTC
3 1967 മുതൽ 1980 ബഹു. സിസ്റ്റർ ബെനഡിക്റ്റ് CTC
4 1980 മുതൽ 1981 ബഹു. സിസ്റ്റർ റെജീസ് CTC
5 1981 മുതൽ 1982 ബഹു. സിസ്റ്റർ മാർസല CTC
6 1982 മുതൽ 1985 ബഹു. സിസ്റ്റർ ഗോരേറ്റി CTC
7 1985 മുതൽ 1988 ബഹു. സിസ്റ്റർ ക്രിസിൽഡ CTC
8 1988 മുതൽ 2005 ബഹു. സിസ്റ്റർ മേരി റെബേക്ക CTC
9 2005 മുതൽ 2014 ബഹു. സിസ്റ്റർ എത്സബത്ത് CTC
10 2014 മുതൽ 2019 ബഹു. ശ്രീമതി. പ്രഷീല
11 2019 മുതൽ 2020 ബഹു. ശ്രീമതി. ബ്രിജിറ്റ്.എ
12 2020 മുതൽ - ബഹു. ശ്രീ. രാജു.വൈ


പ്രശംസ

ഈ സ്കൂളിലെ കുട്ടികളെ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തുന്ന മത്സരയിനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. പ്രത്യേകിച്ച് 2006-2007 വർഷത്തിലെ പ്രവർത്തി പരിചയമേളയിലും ശാസ്ത്രമേളയിലും മികവുറ്റസ്ഥാനങ്ങൾ കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. കംപ്യൂട്ടർ സ്കോളർഷിപ്പ്, എൽ.എസ്.എസ്. സ്കോളർഷിപ്പ്, യുറീക്കാ വിജ്ഞാനോത്സവം മുതലായവ മത്സരപരീക്ഷകളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്.

IAKO NATIONAL KICK BOXING CHAMPIONSHIP 2021 ദേശീയ തലത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (ഹെനോഷ്) വെള്ളി മെഡൽ കരസ്ഥമാക്കി.

2021 അദ്ധ്യാപക ദിനത്തിൽ മലയാള മനോരമ നല്ല പാഠം സംഘടിപ്പിച്ച ആശംസാ കാർഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (അലൻ ജോൺസൺ) സമ്മാനം കരസ്ഥമാക്കി.

വഴികാട്ടി

{{#multimaps: 8.49523,76.90218 | zoom=18 }}